Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Reviewschevron_rightഒമ്പത്​ വർഷംകൊണ്ട്​...

ഒമ്പത്​ വർഷംകൊണ്ട്​ 10000 അവന്ത്​ഡോറുകൾ; ലംബൊർഗിനിക്കിത്​ നല്ലകാലം

text_fields
bookmark_border
ഒമ്പത്​ വർഷംകൊണ്ട്​ 10000 അവന്ത്​ഡോറുകൾ; ലംബൊർഗിനിക്കിത്​ നല്ലകാലം
cancel

2011 ലാണ് ലംബൊർഗിനി അവന്ത്​ഡോർ പുറത്തിറക്കുന്നത്. മെർസിയലാഗൊ എന്ന അതികായ​െൻറ പിൻഗാമിയായിട്ടായിരുന്നു അരങ്ങേറ്റം. ഒമ്പത്​ വർഷങ്ങൾ പിന്നിടു​​േമ്പാൾ 10000 വാഹനങ്ങളെ നിരത്തിലെത്തിക്കാനായതി​െൻറ സന്തോഷത്തിലാണ്​ ലാം​െബാ.

അവന്ത്​ഡോർ കൂപ്പെ

അവന്ത്​ഡോർ ചരിത്രം

2011 ൽ ജനീവ മോട്ടോർഷോയിലായിരുന്നു പുതിയ വാഹനത്തി​െൻറ ലോക പ്രീമിയർ ലം​​ബൊർഗിനി ക്രമീകരിച്ചത്. 12 സിലിണ്ടറുകൾ പിടിപ്പിച്ച കരുത്താർന്ന എഞ്ചിനായിരുന്നു ഇൗ സൂപ്പർ കാറി​െൻറ ഹൃദയം.​ ഭാരം കുറഞ്ഞ കാർബൺ-ഫൈബർ മോണോകോക്ക് ബോഡിയും പുഷ്‌റോഡ് സസ്‌പെൻഷനും പ്രത്യേകതകളായിരുന്നു.

6.5 ലിറ്റർ വി 12 എഞ്ചിൻ 700 കുതിരശക്​തി ഉൽപ്പാദിപ്പിക്കും. ഏഴ്​ സ്പീഡ് ഓട്ടോമേറ്റഡ് സിംഗിൾ ക്ലച്ച് ഗിയർബോക്‌സ് മിന്നൽ വേഗത്തിലുള്ള ഗിയർമാറ്റം സാധ്യമാക്കും. കാലക്രമത്തിൽ അവന്ത്​ഡോറിന്​ എസ്, സൂപ്പർ വെലോസ് (എസ്‌.വി), എസ്‌.വി.ജെ പതിപ്പുകൾ അവതരിപ്പിക്ക​െപ്പട്ടു. കൂപ്പെ അല്ലെങ്കിൽ റോഡ്സ്റ്റർ രൂപത്തിൽ ഇൗ മോഡലുകളെല്ലാം ലഭ്യമായിരുന്നു. ജെ റോഡ്‌സ്റ്റർ, വെനെനോ, സെൻറിനാരിയോ, എസ്‌.സി 18 ആൽ‌സ്റ്റൺ, സിനാൻ എഫ്‌.കെ.പി 37 എന്നിങ്ങനെ കാലാകാലങ്ങളിൽ വാഹനത്തി​െൻറ പ്രത്യേക പരിപ്പുകളും കമ്പനി പുറത്തിറക്കികൊണ്ടിരുന്നു.

അവന്ത്​ഡോർ റോഡ്​സ്​റ്റർ

പതിനായിരാമത്തെ പതിപ്പ്​

എസ്‌.വി.‌ജെ റോഡ്‌സ്റ്റർ പതിപ്പായാണ്​ പതിനായിരാമത്തെ ലംബൊർഗിനി അവന്ത്​ഡോർ പുറത്തിറങ്ങുന്നത്​. ചാര നിറവും ചുവപ്പ് ബോർഡറുകളുമാണ്​ വാഹനത്തിന്​ നൽകിയിരിക്കുന്നത്​. ഇൻറീരിയറിന്​ ചുവപ്പും കറുപ്പും നിറമാണ്​. ലംബൊർഗിനിയുടെ പേഴ്‌സണൽ ഡിവിഷനാണ്​ ഉപഭോക്​താവി​െൻറ താൽപ്പര്യംകൂടി പരിഗണിച്ച്​ വാഹനം നിർമിക്കുന്നത്​. തായ്‌ലൻഡ് സ്വദേശിയാണ്​ കാർ സ്വന്തമാക്കുന്നത്​. അവന്ത്​ഡോർ ലാംബൊയുടെ ഏറ്റവും വിലകൂടിയ മോഡലാണ്​. 10 സിലിണ്ടറുള്ള ഹുറാകാൻ ആണ്​ ഏറ്റവും വിറ്റഴിഞ്ഞ ലാം​െബാ. അടുത്തിടെ പുറത്തിറക്കിയ എസ്​.യു.വിയായ ഉറൂസ്​ രണ്ട്​വർഷംകൊണ്ട്​ 10000 എണ്ണം വിറ്റഴിച്ചിരുന്നു.

അവന്ത്​ഡോർ എസ്​ റോഡ്​സ്​റ്റർ

അവന്ത്​ഡോറി​െൻറ ഭാവി

അവന്ത്​ഡോറി​െൻറ പിൻഗാമിയായി ഒരു ഹൈബ്രിഡ് കാറി​െൻറ പണിപ്പുരയിലാണ്​ കമ്പനി. വി 12 എഞ്ചിൻ തന്നെയായിരിക്കും ഇവിടേയും വരിക. ഏഴ്​ സ്പീഡ് ഐ‌എസ്‌ആർ ഗിയർ‌ബോക്‌സിന്​ പകരം പുതിയ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് വരാനും സാധ്യതയുണ്ട്​. വൈദ്യുത മോ​േട്ടാർകൂടിവരുന്ന കാറായതിനാൽ ഡി.സി.ടി ഗിയർബോക്​സ്​ കൂടുതൽ അനുയോജ്യമാണെന്ന് ലംബൊർഗിനിയുടെ ചീഫ് ടെക്‌നിക്കൽ ഓഫീസർ മൗറീഷ്യോ റെജിയാനി പറയുന്നു. ഉറൂസി​െൻറ ഹൈബ്രിഡ് പതിപ്പും പുറത്തിറക്കാൻ കമ്പനി ഉദ്ദേശിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LamborghiniAventador10000 cars
Next Story