Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Reviewschevron_rightബജാജി​െൻറ അളിയ​െൻറ...

ബജാജി​െൻറ അളിയ​െൻറ സുഹൃത്ത്​; പേര്​ ഹുസ്​ക്വർന; ഇവരുടെ ഇരട്ട കുട്ടികൾ, വിറ്റ്​പിലിന​ും സ്വാറ്റ്​പിലിനും

text_fields
bookmark_border
ബജാജി​െൻറ അളിയ​െൻറ സുഹൃത്ത്​; പേര്​ ഹുസ്​ക്വർന; ഇവരുടെ ഇരട്ട കുട്ടികൾ, വിറ്റ്​പിലിന​ും സ്വാറ്റ്​പിലിനും
cancel

നി പറയാൻ പോകുന്ന കാര്യങ്ങൾ കുറച്ച്​ സങ്കീർണമാണ്​. അതെന്താന്ന്​ ചോദിച്ചാൽ അതങ്ങിനെയാണ്​. ചില ബന്ധങ്ങൾ കുഴഞ്ഞുമറിഞ്ഞതാണെന്നത്​ ആരുടേയും കുറ്റമല്ലല്ലൊ. കാര്യത്തിലേക്ക്​ വരാം. നമ്മുടെ ഇന്ത്യക്കാരൻ ചങ്കിന്​ ഒരു ഒാസ്​ട്രിയക്കാരൻ അളിയനുണ്ടെന്ന്​ വയ്​ക്കുക. അവനെ നമുക്ക്​ കുറേനാളായി അറിയാം.

ഒരു ദിവസം അവൻ പറയുകയാണ്​ എനിക്ക്​ അങ്ങ്​ സ്വീഡനിൽ ഒരു സുഹൃത്തുണ്ട്​. അവനെ നിനക്കൊന്ന്​ പരിചയപ്പെടുത്തിതരാം. അവനെ മാത്രമല്ല അവ​െൻറ ഇരട്ടകളായ രണ്ട്​ ആൺമക്കളേയും നമ്മുക്ക്​ പരിചയപ്പെടണം. നമ്മൾ സമ്മതിക്കുന്നു, പരിചയപ്പെടാൻ തീരുമാനിക്കുന്നു. ഇൗ കഥയിലെ ഇന്ത്യക്കാരൻ ചങ്ക്​ നമ്മുടെ സ്വന്തം ബജാജാണ്​.


ബജാജി​െൻറ അളിയനാണ്​ സാക്ഷാൽ ഒാസ്​ട്രിയക്കാരൻ കെ.ടി.എം ഡ്യൂക്​. ഡ്യൂകി​െൻറ സുഹൃത്താണ്​ സ്വീഡനിലുള്ള ഹുസ്​ക്വർന. ഇയാളുടെ മക്കളാണ്​ വിറ്റ്​പിലിനും സ്വാറ്റ്​പിലിനും. ബജാജനേയും ഡ്യൂകിനേയും അറിയാവുന്ന സ്​ഥിതിക്ക്​ നമ്മുക്ക്​ ഹുസ്​ക്വർനയെ അടുത്ത്​ പരിചയപ്പെടാം.

1903ൽ ആരംഭിച്ച്​ സ്വീഡിഷ്​ ബൈക്ക്​ നിർമാണ കമ്പനിയാണ്​ ഹുസ്​ക്വർന. യന്ത്ര സൈക്കിളുകൾ നിർമിച്ചാണിവരുശട തുടക്കം. അത്യാവശ്യം ചില ഒാട്ടമത്സരങ്ങളൊക്കെ ജയിച്ചിട്ടുമുണ്ട്​. യൂറോപ്പിന്​ വെളിയിൽ അധികം അറിയപ്പെടുന്ന ബ്രാൻഡ്​ നെയിമല്ല ഇത്​. പണ്ട്​ പടക്കോപ്പുകൾ നിർമിച്ചിരുന്ന കമ്പനിയായതിനാലാവാം ലോഗോക്ക്​ തോക്കുകളിൽ ഉന്നം പിടിക്കുന്ന ചക്രത്തി​െൻറ രൂപമാണ്​.


കല്ലും മണ്ണും കുഴിയും നിറഞ്ഞ ഒാഫ്​റോഡാണ്​​ ഹുസ്​ക്വ​ർനയുടെ യഥാർഥ താവളം. കുറേനാൾ മുമ്പ്​ ഹുസ്​ക്വർനയെ ബി.എം.ഡബ്ലു വാങ്ങി. പിന്നീടിവരെ കെ.ടി.എം സ്വന്തമാക്കി. ഇൗ വഴിയിലാണ്​ ഇപ്പോൾ ഇന്ത്യയിലും എത്തുന്നത്​. ബജാജും കെ.ടി.എമ്മും സഹകരിച്ചാണ്​ ഹുസ്​ക്വർനയെ നിർമിക്കുന്നത്​. ബജാജി​െൻറ ഛകൻ പ്ലാൻറിലാണ്​ ഇവയുടെ നിർമാണം. ഡ്യൂക്​ 250 ​െൻറ ഷാസിയും എഞ്ചിനുമൊക്കെ തന്നെയാണ്​ വിറ്റ്​പിലിനിലും സ്വാറ്റ്​പിലിനിലും ഉപയോഗിക്കുന്നത്​. പക്ഷെ രൂപത്തിൽ ഒരു സാമ്യവും കണ്ടെത്താനാകില്ല.


വിറ്റ്​പിലിൻ, സ്വാറ്റ്​പിലിൻ

ബൈക്കുകളുടെ മുഴുവൻ പേര്​ വിറ്റ്​പിലിൻ വൈറ്റ്​ ആരൊ എന്നും സ്വാറ്റ്​പിലിൻ ബ്ലാക്​ ആരോ എന്നുമാണ്​. കുതിക്കാൻ തയ്യാറായി നിൽക്കുന്ന റോക്കറ്റുകളുടെ രൂപമാണ്​ ബൈക്കുകൾക്ക്​ നിലവിൽ വിപണിയിലുള്ള ഒന്നുമായും താരതമ്യ​െപ്പടുത്താനവ​ുന്ന രൂപമല്ലിത്​.


ഉരുണ്ട ഹെഡ്​ലൈറ്റുകൾ, ഉരുണ്ട ഇൻസ്​ട്രുമെൻറ്​ പാനൽ, കറുപ്പ​ും സിൽവറും ഇടകലർന്ന നിറം, അഞ്ച്​ സ്​പോക്​ അലോയികൾ, പിന്നിലെത്തുംമുമ്പ്​ മുറിഞ്ഞുപോകുന്ന സീറ്റുകൾ തുടങ്ങിയവതാണ്​ ഒറ്റനോട്ടത്തിൽ കണ്ണിൽപെടുക. 842 എം.എം വരുന്ന സീറ്റ്​ ഹൈറ്റ്​ കുറിയ യാത്രക്കാർക്ക്​ കുറച്ച്​ പ്രശ്​നമുണ്ടാക്കാൻ സാധ്യതയുണ്ട്​.

റൈഡിങ്ങ്​ പൊസിഷൻ മികച്ചതാണ്​. എഞ്ചിനും മറ്റ്​ യന്ത്ര സംവിധാനങ്ങളിലധികവും 250 സി.സി ഡ്യുകിൽ നിന്നും ഒട്ടും വ്യത്യസ്​തമല്ല. 9000 ആർ.പി.എമ്മിൽ 30 ബി.എച്ച്​. പി കരുത്തും 7500 ആർ.പി.എമ്മിൽ 24 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. ആറ്​ സ്​പീഡ്​ മാനുവൽ ഗിയർബോക്​സാണ്​. 166 കിലോഗ്രാമാണ്​ ഭാരം.


149 എം.എം ആണ്​ ഗ്രൗണ്ട്​ ക്ലിയറൻസ്​. 1357 എം.എം ആണ്​ വീൽബേസ്​. പക്ഷെ അതി​ശയകരമായ കാര്യം ഡ്യുകിനേക്കാൾ വില കുറവാണ്​ ഹുസ്​ക്വ​ർനക്കെന്നതാണ്​. ഡ്യുകി​െൻറ വില 2.09 ലക്ഷമാകു​േമ്പാൾ പുതിയ ബൈക്കുകൾക്ക്​ 1.85ലക്ഷം മുടക്കിയാൽ മതി.

യമഹ എഫ്​.സി 25, ബജാജ്​ ഡേമിനർ 250 തുടങ്ങിയവയൊ​െക്ക ഇതിനേക്കാൾ വില കുറവുള്ള ബെക്കുകളാണ്​. പക്ഷെ രൂപത്തിലെ അസാധാരണത്വവും പുതുമയും ആഗ്രഹിക്കുന്നവർക്ക്​ ഹുസ്​ക്വർന പരീക്ഷിക്കാവുന്നതാണ്​. കെ.ടി.എം ഷോറൂമുകൾ വഴിയാണ്​ നിലവിൽ ബൈക്കുകൾ വിൽക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bajajautomobilektm dukeHusqvarnaSvartpilen 250Vitpilen 250
Next Story