Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Reviewschevron_rightസിറ്റിയുടെ ഇരട്ടചങ്കൻ

സിറ്റിയുടെ ഇരട്ടചങ്കൻ

text_fields
bookmark_border
സിറ്റിയുടെ ഇരട്ടചങ്കൻ
cancel
Listen to this Article

ഇന്ത്യയിൽ ഇപ്പോൾ ഒരു കാറുവാങ്ങണമെങ്കിൽ കുറച്ചേറെ നേരം ആലോചിക്കണം. ഭാവിയുടെ വാഗ്ദാനമായ ഇലക്​ട്രിക്​ കാർ വാങ്ങാമെന്നുവെച്ചാൽ ബാറ്ററിക്ക്​ വേണ്ടത്ര പക്വത വന്നിട്ടില്ല. പാരമ്പ​ര്യം മുറുകെപിടിക്കാൻ പോയാൽ പെട്രോളും ഡീസലുമടിച്ച്​ പാരമ്പര്യ സ്വത്തുവരെ തീർന്നുപോകും. കുറച്ചു ദൂരം ഇന്ധനത്തിലും ബാക്കി ഇലക്​ട്രിക്കിലും പോകാമെന്നുവെച്ചാൽ അത്തരം വണ്ടികൾക്ക്​ 30 ലക്ഷത്തിൽ കൂടുതൽ വില നൽകണം.

ഇക്​ട്രിക്​ കാറുവാങ്ങി ഡിക്കിയിൽ ജനറേറ്റർ വെച്ചുനോക്കിയാലോ എന്ന ആലോചനയും സജീവമാണ്​. ഈ പശ്ചാത്തലത്തിലാണ്​ സിറ്റി ഹൈബ്രിഡ് സെഡാനുമായി ഹോണ്ട എത്തിയിരിക്കുന്നത്​.

രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ചേർത്തുവെച്ച 1.5 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ എൻജിനാണ്​ സിറ്റി ഹൈബ്രിഡിന്​.


എൻജിൻ 98 ബി.എച്ച്​.പി കരുത്തും 127 എൻ.എം ടോർക്കും തരും. ഇലക്ട്രിക് മോട്ടോറിന്​ 109 ബി.എച്ച്​.പി കരുത്തും 253 എൻ.എം ടോർക്കുമുണ്ട്​. 14.5 കിലോഗ്രാം ഭാരമുള്ള 0.734 kWh ലിഥിയം അയൺ ബാറ്ററിയാണ്​ ഇതിലുള്ളത്​. വി, ഇസഡ്​എക്സ്​ എന്നിങ്ങനെ രണ്ട് വേരിയന്‍റുകളുണ്ട്​. ഇക്ക്​ യഥാക്രമം 1636 കിലോഗ്രാം, 1655 കിലോഗ്രാം എന്നിങ്ങനെയാണ്​ ഭാരം. സാധാരണ സിറ്റിയേക്കാൾ ഏതാണ്ട്​ 110 കിലോഗ്രാം ഭാരം കൂടുതലാണ്. സാധാരണ മോഡലിന് സമാനമായി സിറ്റി ഹൈബ്രിഡിന് 4549 എം.എം നീളവും 1748 എം.എം വീതിയും 1489 എം.എം ഉയരവുമുണ്ട്. 40 ലിറ്റർ പെട്രോൾ അടിച്ചാൽ ടാങ്ക്​ നിറയും. അതുകൊണ്ട്​ ഏകദേശം 1,000 കിലോമീറ്റർ വണ്ടി ഓടിക്കാം.

എൻജിൻ ഡ്രൈവ് (പെട്രോൾ എൻജിനിൽ മാത്രം), ഇവി ഡ്രൈവ് (ഇലക്‌ട്രിക് മോട്ടോറുകളിൽ മാത്രം), ഹൈബ്രിഡ് ഡ്രൈവ് (രണ്ടും ഒന്നിച്ച്​) എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളുണ്ട്​. ഈ സാ​ങ്കേതിക വിദ്യകൊണ്ട്​ 27 കിലോമീറ്ററിലധികം മൈലേജ് കിട്ടുമെന്ന്​ കമ്പനിപറയുന്നു. രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളിലൊന്നായിരിക്കും സിറ്റി ഹൈബ്രിഡ്​. 22 ലക്ഷം മുതൽ വില തുടങ്ങും. ആധുനിക കാറുകളിലുള്ള സകലമാന ആഢംബരങ്ങളുമുണ്ടെന്ന്​ പ്രത്യേകം പറയേണ്ടല്ലോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HondaHonda City
News Summary - Honda City Hybrid
Next Story