Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലാൻഡ്​ക്രൂസറി​െൻറ കരുത്ത്​, ​ബെൻസി​െൻറ ആഡംബരം; ലെക്​സസ്​ എൽ.എക്​സ്​ നിരത്തിൽ
cancel
Homechevron_rightHot Wheelschevron_rightAuto Reviewschevron_rightലാൻഡ്​ക്രൂസറി​െൻറ...

ലാൻഡ്​ക്രൂസറി​െൻറ കരുത്ത്​, ​ബെൻസി​െൻറ ആഡംബരം; ലെക്​സസ്​ എൽ.എക്​സ്​ നിരത്തിൽ

text_fields
bookmark_border

ടൊയോട്ട ലാൻഡ്​ക്രൂസർ എന്ന്​ കേൾക്കാത്ത വാഹനപ്രേമികൾ വിരളമായിരിക്കും. മെഴ്​സിഡസ്​ ബെൻസ്​ ജി.എൽ ക്ലാസ്​ എന്നും കേൾക്കാതിരിക്കാൻ വഴിയില്ല. എന്നാൽ ലക്​സസ്​ എന്ന ബ്രാൻഡ്​ നമ്മുക്കത്ര പരിചയമുള്ളതല്ല. കാരണം ഇന്ത്യയിൽ നിർമാണവും പ്രവർത്തനവുമൊ​െക്കെ ലക്​സസ്​ ആരംഭിച്ചത്​ 2020ലാണ്​, അതും ചില മോഡലുകൾ മാത്രം. ഉയർന്ന ലക്​സസ്​ വാഹനങ്ങൾ വേണമെന്നുള്ളവർക്ക്​ ഇറക്കുമതി ചെയ്യുകയാണ്​ ഏക മാർഗം. വില കൂടുതലായതിനാൽ അത്രയധികം ലക്​സസുകൾ ഇന്ത്യൻ വിപണിയിൽ വിറ്റഴിഞ്ഞിട്ടുമില്ല.

ടൊയോട്ടയും ലക്​സസും തമ്മിൽ

കൃത്യമായി പറഞ്ഞാൽ, സാക്ഷാൽ ടൊയോട്ടയുടെ​ ആഡംബര വാഹനമാണീ ലക്​സസ്​. ടൊയോട്ടയുടെ ആഡംബരംതന്നെ സാധാരണക്കാർക്ക്​ താങ്ങാനാവാത്തതിനാലാകാം കോടീശ്വരന്മാരുടെ ഗ്യാരേജുകളിലാണ്​ ലക്​സസ്​ ഇടം പിടിച്ചിട്ടുള്ളത്​. അതിൽതന്നെ ലക്​സസി​െൻറ പതാകവാഹകൻ എസ്​.യു.വിയാണ്​ എൽ.എക്​സ്​. ഒന്നിലധികം കോടികൾ ഇവക്ക്​ വിലവരുമെന്നതിനാൽ ശത കോടീശ്വരന്മാർക്കാണ്​ എൽ.എക്​സ്​ ചേരുക.


ടൊയോട്ടക്ക്​ ലാൻഡ്​ക്രൂസർ എങ്ങിനെയാണോ അങ്ങിനെയാണ്​ ലക്​സസിന്​ എൽ.എക്​സ്​. ലാൻഡ്​ക്രൂസറി​െൻറ ആഡംബരത്തികവാർന്ന വല്യേട്ടനാണ്​ ലക്​സസ്​ എൽ.എക്​സ് എന്നുപറയാം​. ഈ വർഷം ആദ്യം ന്യൂ-ജെൻ ടൊയോട്ട ലാൻഡ് ക്രൂസർ അരങ്ങേറിയിരുന്നു. ഇതി​െൻറ ചുവടുപിടിച്ചാണ്​ എൽഎക്​സ്​ ഫ്ലാഗ്ഷിപ്പ് എസ്‌യുവി വരുന്നത്​. ലാൻഡ്ക്രൂസറിലെ​ ടിഎൻജിഎ-എഫ് ബോഡി-ഓൺ-ഫ്രെയിം ആർക്കിടെക്​ചറി​െൻറ അടിസ്ഥാനത്തിലാണ്​ എൽ.എക്​സ്​ നിർമിച്ചിരിക്കുന്നത്​. വി സിക്​സ്​ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും.മെഴ്​സിഡസ് ബെൻസ് ജി.എല.എസ്​, ബി.എം.ഡബ്ല്യു എക്​സ്​ 7 എന്നിവരൊക്കെയാണ്​ എതിരാളികൾ.

ബാഹ്യ രൂപകൽപ്പന

ബോക്​സി ഡിസൈനാണ്​ വാഹനത്തിന്​. സ്ക്വയർ വീൽ ആർച്ചുകൾ, മുൻവശം വിഴുങ്ങുന്നതരം പടുകൂറ്റൻ ഗ്രില്ല്​, ഇരുവശത്തും എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ബമ്പറിൽ എയർ ഡാമുകൾ എന്നിവ മുന്നിൽ എടുത്തുകാണിക്കുന്നു​. വശങ്ങളിലെ വിൻഡോ ലൈൻ ലാൻഡ്​ ക്രൂസറിന്​​ സമാനമാണെങ്കിലും, എൽഎക്​സിലെ പിൻ ക്വാർട്ടർ വിൻഡോകൾക്ക്​ പരിഷ്​കരിച്ച ഡിസൈൻ നൽകിയിട്ടുണ്ട്​. 22 ഇഞ്ച് അലോയ് വീലുകളാണ്​. ഒരു ലൈറ്റ് ബാർ വഴി ബന്ധിപ്പിച്ചിട്ടുള്ള എൽഇഡി ടെയിൽ-ലൈറ്റുകൾ, സാധാരണ ലോഗോയ്ക്ക് പകരം ടെയിൽ ഗേറ്റിൽ 'ലെക്സസ്' ബാഡ്​ജിങ്​, സിൽവർ സ്‌കിഡ് പ്ലേറ്റുകളുള്ള റിയർ ബമ്പർ എന്നിവയാണ് മറ്റ്​ സവിശേഷതകൾ.


ഇൻറീരിയറും ഫീച്ചറുകളും

പുതിയ ലാൻഡ്​ക്രൂസർ എൽസി 300 മായി കാബിനിലെ ചില അടിസ്ഥാനകാര്യങ്ങൾ എൽ.എക്​സ്​ പങ്കുവയ്ക്കുന്നുണ്ട്​. എന്നിരുന്നാലും എൽഎക്​സിനെ വേറിട്ടതാക്കാൻ ലെക്​സസ് വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. അടിസ്ഥാന ഡാഷ്‌ബോർഡ് ഡിസൈൻ സമാനമാണെങ്കിലും, എൽഎക്‌സിൽ ഇരട്ട സ്ക്രീൻ സജ്ജീകരണമുണ്ട്. 12.3 ഇഞ്ച് സ്‌ക്രീൻ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായി പ്രവർത്തിക്കുകയും 360 ഡിഗ്രി ക്യാമറകൾ പ്രദർശിപ്പിക്കുകയും ചെയ്യും. താഴെയുള്ള 7.0 ഇഞ്ച്​ സ്​ക്രീനിൽ വിവിധ ഓഫ്-റോഡ് ഡാറ്റയും കാലാവസ്ഥ നിയന്ത്രണ സംവിധാനങ്ങളും അറിയാനാകും.


താഴത്തെ ഡിസ്പ്ലേ ലംബമായ എയർ-കോൺ വെന്റുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ലെക്​സസിൽ സെന്റർ കൺസോൾ ലേഒൗട്ടും പരിഷ്​കരിച്ചു. ലാൻഡ് ക്രൂസർ പോലെ ഇവിടേയും സ്​റ്റാർട്ടർ ബട്ടണിൽ ഫിംഗർപ്രിന്റ് സ്​കാനർ ഉണ്ട്. നാല് സീറ്റ് ലേഒൗട്ടാണ് കാബിനിലെ ഏറ്റവും വലിയ മാറ്റം. പിൻ സീറ്റുകൾ മുഴുനീള സെന്റർ കൺസോൾ കൊണ്ട് വേർതിരിച്ചിരിക്കുന്നു. സീറ്റുകളിൽ 48 ഡിഗ്രി വരെ ചാരിയിരിക്കാൻ കഴിയും. മുൻ സീറ്റ് ഇലക്​ട്രിക്കായി നീക്കാം. പുറകിലുള്ളവർക്ക് സ്വന്തമായി എൻറർടെയിൻമെൻറ്​ ഡിസ്പ്ലേകളും ലഭിക്കും. സെൻറർ കൺസോളിൽ ടച്ച്‌സ്‌ക്രീനും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഏഴ്​ സീറ്റ്​ ലേഒൗട്ടിലും വാഹനം ലഭ്യമാണ്​.


പവർട്രെയിൻ

വാഹനത്തിന് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും. ഇവ രണ്ടും മുൻഗാമികളിൽ നിന്ന് ചെറുതായിട്ടുണ്ട്. 3.5 ലിറ്റർ ട്വിൻ-ടർബോ V6 പെട്രോളും 3.3 ലിറ്റർ ട്വിൻ-ടർബോ V6 ഡീസൽ എൻജിനുമാണ് നൽകിയിരിക്കുന്നത്. ആദ്യത്തേത് 415 എച്ച്പിയും 650 എൻഎമ്മും രണ്ടാമത്തേത് 305 എച്ച്പിയും 700 എൻഎമ്മും ഉത്പാദിപ്പിക്കും. നേരത്തേ ഉണ്ടായിരുന്ന വി 8 എഞ്ചിനുകളേക്കാൾ കൂടുതൽ ശക്തമാണ്​ പുതിയ പവർ ട്രെയിൻ.

രണ്ട് എഞ്ചിനുകളും 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്​മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ലാൻഡ് ക്രൂസറിലെ എല്ലാ ഓഫ്-റോഡ് നവീകരണങ്ങളും ഇവിടേയുമുണ്ട്​. ഇതിന് രണ്ട് അറ്റത്തും ഇലക്ട്രോണിക് ലോക്കിങ്​ ഡിഫറൻഷ്യൽ, അഡാപ്റ്റീവ് സസ്പെൻഷൻ, മൾട്ടി-ടെറൈൻ മോഡുകൾ, വാഹനം കയറ്റങ്ങളൊക്കെ ഇഴഞ്ഞുകയറുന്ന ക്രാൾ നിയന്ത്രണവും ഇതിന് ലഭിക്കും.

ഇന്ത്യയിലേക്ക് വരുമോ?

ഇതുവരെ ഒൗദ്യോഗിക സ്​ഥിരീകരണമൊന്നുമില്ലെങ്കിലും, ന്യൂ-ജെൻ ലെക്​സസ് എൽഎക്​സ്​ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്​. എൽ.എക്​സി​െൻറ മുൻഗാമികൾ ഇപ്പോഴും ഇവിടെ വിൽപ്പനയിലുണ്ടെന്നതും പുതിയ വാഹനം കൊണ്ടുവരുന്നതിനുള്ള സാധ്യതയാണ്​. അതുപോലെ, പുതിയ തലമുറ ലാൻഡ് ക്രൂസറും ഇന്ത്യയിൽ ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Land CruiserToyotaLexusLexus LX SUV
News Summary - Following the new-gen Toyota Land Cruiser Lexus wraps off LX flagship SUV
Next Story