2027 കലോത്സവത്തിന് പുതിയ മാനുവൽ; വേദി പ്രഖ്യാപനം പിന്നീട്
text_fieldsസംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ തൃശൂർ ടീമിന് മോഹൻലാൽ ട്രോഫി നൽകുന്നു. സമീപം മന്ത്രി വി. ശിവൻകുട്ടി, വി.ഡി. സതീശൻ
തൃശൂർ: അടുത്ത വർഷത്തെ കലോത്സവത്തിന് പുതിയ മാനുവലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പുതിയ ഇനങ്ങളുമുണ്ടാകും. കലോത്സവ വേദി പിന്നീടാണ് പ്രഖ്യാപിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
2021ൽ വിദ്യാഭ്യാസ മന്ത്രിയായ ശേഷം വിപ്ലവകരമായ മാറ്റങ്ങൾ കലോത്സവത്തിൽ കൊണ്ടുവരാൻ സാധിച്ചു. ഗോത്രകലകളെ രണ്ട് വർഷം മുമ്പ് െകാല്ലത്ത് പ്രദർശന ഇനമായും കഴിഞ്ഞ വർഷം മുതൽ മത്സര ഇനമായും ഉൾക്കൊണ്ടു. ഈ കലാരൂപങ്ങൾ കാണുന്നതിന് തൃശൂരിൽ വലിയ ജനക്കൂട്ടമായിരുന്നുവെന്നത് സ്വീകാര്യതയുടെ തെളിവാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമേ അടുത്ത വർഷത്തെ കലോത്സവ വേദി പ്രഖ്യാപിക്കുകയുള്ളൂവെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

