Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്-ഇറാൻ ചർച്ചകൾ...

യു.എസ്-ഇറാൻ ചർച്ചകൾ റദ്ദാക്കിയതിന് പിന്നാലെ ലെബനാനിൽ വെടിനിർത്തൽ

text_fields
bookmark_border
lebanon
cancel

വാഷിങ്ടൺ: യു.എസ്-ഇറാൻ ചർച്ചകൾ റദ്ദാക്കിയതിനെത്തുടർന്ന് ലെബനാനിൽ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4:00 മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. യു.എസ്, ഖത്തർ, ഇറാൻ എന്നിവരുടെ നയതന്ത്ര ഇടപെടലുകളെത്തുടർന്നാണ് ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ താൽക്കാലിക സമാധാനത്തിന് ധാരണയായത്. സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്കിൽ നടക്കേണ്ടിയിരുന്ന നിർണായകമായ യു.എസ്-ഇറാൻ ചർച്ചകൾ പെട്ടെന്ന് റദ്ദാക്കിയതിന് പിന്നാലെയാണ് ഈ അടിയന്തര വെടിനിർത്തൽ ഉണ്ടായത്.

യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സ്വിറ്റ്സർലൻഡ് യാത്ര ഒഴിവാക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാൻ പ്രതിനിധിയായ മുഹമ്മദ് ബാഖിർ ഖാലിബാഫും ചർച്ചയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. സമഗ്രമായ വെടിനിർത്തൽ ഉണ്ടാകാതെ ഇനി മുന്നോട്ട് ചർച്ചകൾക്കില്ലെന്നാണ് ഇറാന്റെ നിലപാടെന്ന് ഹിസ്ബുള്ള വക്താക്കൾ സൂചിപ്പിച്ചു. യു.എസും ഇറാനും തമ്മിൽ ഒപ്പുവെച്ച താല്കാലിക കരാറിന്റെ ഭാഗമായി ഇരുപക്ഷത്തിനും സ്ഥിരമായ ഒരു സമാധാന ഉടമ്പടിയിലെത്താൻ 60 ദിവസത്തെ സമയമുണ്ട്.

വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ദക്ഷിണ ലെബനാനിലെ അതിർത്തിയോട് ചേർന്ന് തങ്ങൾ പിടിച്ചടക്കിയ പ്രദേശങ്ങളിൽ സൈന്യത്തെ നിലനിർത്തുമെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രാത്രിയിലുണ്ടായ കനത്ത വ്യോമാക്രമണങ്ങളിൽ 18 പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹിസ്ബുള്ളയുടെ ആക്രമണത്തിൽ നാല് ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച ഈ പ്രാദേശിക യുദ്ധത്തിൽ ഇതുവരെ ഇറാനിലും ലെബനാനിലുമായി 7,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ആഗോളതലത്തിൽ ഇന്ധനവില ഉയരാൻ ഇത് കാരണമായിരുന്നു. എന്നാൽ താല്കാലിക കരാർ ഒപ്പുവെച്ചതോടെ അന്താരാഷ്ട്ര കപ്പൽ ചാനലായ ഹുർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്.

ഡൊണാൾഡ് ട്രംപ് മുൻകൈയെടുത്ത് രൂപീകരിച്ച യു.എസ്-ഇറാൻ സമാധാന കരാറിന്റെ വിജയത്തിന് ലെബനനിലെ സമാധാനം അത്യന്താപേക്ഷിതമാണ്. ഈ ആഴ്ച ആദ്യം ഒപ്പുവെച്ച കരാർ പ്രകാരം 60 ദിവസത്തെ താൽക്കാലിക സമയം അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ ഉപരോധങ്ങൾ നീക്കാനും ഹുർമുസ് കടലിടുക്ക് വഴി ആഗോള കപ്പൽ ഗതാഗതം പുനരാരംഭിക്കാനും സാധിക്കും. ഈ വെടിനിർത്തൽ സ്ഥിരപ്പെട്ടാൽ വരും ദിവസങ്ങളിൽ യു.എസും ഇറാനും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ വീണ്ടും ആരംഭിക്കും.

വാഷിംഗ്ടണിൽ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെയുള്ള വിമർശനങ്ങൾ നേരിടുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ കരാറിനെ ശക്തമായി ന്യായീകരിച്ചു."യുദ്ധം ഇറാനെ തളർത്തിക്കഴിഞ്ഞു!," വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കൂടാതെ "നമ്മൾ നിരാശ കൊണ്ടല്ല ഈ ചർച്ചക്ക് തയാറായത്, ഇറാനാണ് അതിന് മുതിർന്നത്. അവർ തീർന്നു! ഈ 60 ദിവസത്തെ സമയം നമ്മൾ എങ്ങനെ പോകുമെന്ന് നോക്കും. അവർക്ക് പണം ഒന്നും ലഭിക്കാൻ പോകുന്നില്ല, ഒരു പത്തു പൈസ പോലും!"

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ceasefireworldUS-Iran IssuesLebanonJD Vance
News Summary - Ceasefire in Lebanon following cancellation of US-Iran talks
Next Story