Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവമ്പൻ ട്വിസ്റ്റ്!...

വമ്പൻ ട്വിസ്റ്റ്! കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളി അഴുക്കുചാലിൽ വീണതല്ല; സുഹൃത്തുക്കളുമായി വഴക്കിട്ട് ഒളിച്ചിരുന്നത്

text_fields
bookmark_border
വമ്പൻ ട്വിസ്റ്റ്! കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളി അഴുക്കുചാലിൽ വീണതല്ല;   സുഹൃത്തുക്കളുമായി വഴക്കിട്ട് ഒളിച്ചിരുന്നത്
cancel

കോഴിക്കോട്: ​കോഴിക്കോട് നഗ​ര​ത്തി​ലെ അ​ഴു​ക്കു​ചാ​ലി​ല്‍ ഇതരസംസ്ഥാന തൊഴിലാളി കു​ടു​ങ്ങി​യ സംഭവത്തിൽ ട്വിസ്റ്റ്. സുഹൃത്തുക്കളുമായി തെറ്റിയതിനെ തുടർന്ന് ഓടയിൽ ഒളിക്കുകയായിരുന്നുവെന്നാണ് പശ്ചിമബംഗാൾ സ്വദേശി അജയ് ഉറവ് പറഞ്ഞത്. കഴിഞ്ഞ ഒന്നാം തിയതിയാണ് സുഹൃത്തുക്കൾക്കൊപ്പം അജയ് ജോലിക്കായി കണ്ണൂരിലേക്ക് പുറപ്പെട്ടത്. ഇന്നലെ ട്രെയിന്‍ കോഴിക്കോടെത്തിയതിന് പിന്നാലെ അജയും സുഹൃത്തുക്കളും തമ്മിൽ വഴക്കിടുകയും അജയ് ട്രെയിനിൽ നിന്ന് ഇറങ്ങി ഓടുകയുമായിരുന്നു. ഓവുചാലിനു സമീപം 200 മീറ്റർ അകലെയുള്ള തുറന്ന ഭാഗത്തുകൂടിയാണ് അജയ് അകത്തേക്ക് പ്രവേശിച്ചത്. പിന്നീട് പുറത്തിറങ്ങാന്‍ കഴിയാതായതോടെ പണി പാളി.

സ്ലാ​ബു​ക​ൾ​ക്കി​ടി​യി​ലെ ചെ​റി​യ വി​ട​വി​ലൂ​ടെ കൈ ​പു​റ​ത്തേ​ക്കി​ട്ട് സ​ഹാ​യം തേ​ടു​ന്ന​ത് സ​മീ​പ​ത്തു​കൂ​ടി ന​ട​ന്നു​പോ​യ ര​ണ്ട് സ്ത്രീ​ക​ളാ​ണ് ആ​ദ്യം ക​ണ്ട​ത്. ഇ​തോ​ടെ സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​ർ എ​ത്തി. ബീ​ച്ച് ഫ​യ​ര്‍ ഫോ​ഴ്‌​സി​ലും ചെ​മ്മ​ങ്ങാ​ട് പൊ​ലീ​സി​ലും വി​വ​ര​മ​റി​യി​ച്ചു. ഫ​യ​ര്‍ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി സ്ലാ​ബ് മാ​റ്റി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും കോ​ണ്‍ക്രീ​റ്റ് ഘ​ട​ന മാ​റ്റു​ന്ന​ത് യു​വാ​വി​ന് പ​രി​ക്കേ​ല്‍ക്കാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ല്‍ ഈ ​ശ്ര​മം ഉ​പേ​ക്ഷി​ച്ചു. തു​ട​ര്‍ന്ന് ഹൈ​ഡ്രോ​ളി​ക് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് അ​ര​മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് യു​വാ​വി​നെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്ത​ത്. യു​വാ​വി​ന് പ​രി​ക്കൊ​ന്നു​മി​ല്ല. ശ​നി​യാ​ഴ്ച രാ​വി​ലെ 11ഓ​ടെ പാ​ള​യം പു​ഷ്പ ജ​ങ്ഷ​ന് സ​മീ​പ​ത്തെ ഇ​ന്‍ഡോ അ​സോ​സി​യ​റ്റ്‌​സ് കെ​ട്ടി​ട​ത്തി​നു മു​ന്നി​ലെ അ​ഴു​ക്കു​ചാ​ലി​ലാ​ണ് യുവാവിനെ കണ്ടത്. തുടർന്ന് ഇ​യാ​ളെ ബീ​ച്ച് ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:migrant labourDrainageKozhikode
News Summary - Big twist! The migrant worker in Kozhikode did not fall into the drain; he was hiding after an argument with friends
Next Story