Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്താരാഷ്ട്ര വനിതാ ചലിച്ചിത്ര മേളയിൽ ഇടം നേടി ഐഷ സുൽത്താനയുടെ 'ഫ്ലഷ്'

text_fields
bookmark_border
കടലും കരയും ഒരുപോലെ കഥകൾ പറയുന്ന സിനിമയാണ് ഫ്ലഷ്
Aisha Sultana Movie Flash   Realesing Date Out
cancel
Listen to this Article

ഐഷ സുൽത്താന സംവിധാനം ചെയ്ത 'ഫ്ലഷ് ' അന്താരാഷ്ട്ര വനിതാ ചലിച്ചിത്ര മേളയിൽ ഇടം നേടി. ജൂലൈ 17 ന് കോഴിക്കോട് കൈരളി തിയറ്ററിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പ്രദർശിപ്പിക്കുക. സംവിധായിക തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. പൂർണമായി ലക്ഷദ്വീപിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യ സിനിമയാണ് ഫ്ലഷ്.

കടലും കരയും ഒരുപോലെ കഥകൾ പറയുന്ന സിനിമയാണ് " ഫ്ലഷ് ". കടലിലുള്ള ജീവികളുടെ സ്വഭാവം കരയിലുള്ള മനുഷ്യരുമായി സാമ്യമുണ്ടെന്ന കണ്ടെത്തൽ കൂടിയാണ് ഈ സിനിമ. പ്രകൃതിയോട് ഉപമിച്ചു കൊണ്ടാണ് ഫ്ലഷ് സിനിമയിൽ സ്ത്രീകളെ അവതരിപ്പിക്കുന്നത്. എന്തിനും ഏതിനും ആത്മഹത്യയെന്ന ചിന്ത മനസ്സിൽ കൊണ്ട് നടക്കുന്ന പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിതെന്ന് സംവിധായിക ഐഷ സുൽത്താന പറയുന്നു.

അതിശക്തമായ നായിക കഥാപാത്രവുമായി സിനിമയിലെത്തുന്നത് മുംബൈ മോഡലായ ഡിമ്പിൾപോൾ ആണ്. പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ കൊച്ചു സിനിമയാണിത്. പൂർണമായും ലക്ഷദ്വീപിൽ വെച്ച് ചിത്രീകരിച്ച ആദ്യ സിനിമയെന്ന പ്രത്യേകതയും ഫ്ലഷിനുണ്ട്.

ബീന കാസിം പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് K.G രതീഷ് ആണ്, ചിത്ര സംയോജനം നൗഫൽ അബ്‌ദുള്ള, വില്യം ഫ്രാൻസിസും, കൈലാഷ് മേനോനുമാണ് സിനിമയുടെ സംഗീത സംവിധായകർ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aisha Sultana's Movie Flash Selected 3rd Women's International filim festival
Next Story