Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightഉൽപാദനം വർധിപ്പിക്കാൻ...

ഉൽപാദനം വർധിപ്പിക്കാൻ വയനാട് നെൽക്കൃഷി വികസന ഏജൻസി പുനസംഘിടപ്പിച്ചു

text_fields
bookmark_border
ഉൽപാദനം വർധിപ്പിക്കാൻ വയനാട് നെൽക്കൃഷി വികസന ഏജൻസി പുനസംഘിടപ്പിച്ചു
cancel

കോഴിക്കോട് : വയൽനാടായ വയനാട്ടിലെ നെൽകൃഷിയിൽനിന്നുള്ള ഉൽപാദനവും ക്ഷമതയും വർധിപ്പിക്കാൻ നെൽക്കൃഷി വികസന ഏജൻസി പുനസംഘിടപ്പിച്ചു ഉത്തരവ്. വയനാട് ജില്ലയിലെ നെല്ലിന്റെ ഉത്പാദനം വർധിപ്പിക്കുന്നതിനും നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി വയനാട് നെൽകൃഷി വികസന ഏജൻസി എന്ന പേരിൽ ഒരു വികസന ഏജൻസി കൽപ്പറ്റ ആസ്ഥാനമായി 1996 ലാണ് രൂപീകരിച്ചത്.

വയനാട് നെൽകൃഷി വികസന ഏജൻസി പുനസംഘടിപ്പിക്കുന്നതിനായിട്ടുള്ള കരട് ഘടന സഹിതം കൃഷി വകുപ്പ് ഡയറക്ടർ 2022 ജൂലൈ 25ന് കത്ത് നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് ഏജൻസി പുനസംഘിടിപ്പിച്ചത്. പാടശേഖര സമിതിയിൽനിന്നും വിദഗ്ധ കർഷകരിൽനിന്നും ഏഴുപേരെ വീതം ഉൾപ്പെടുത്തി.

വിദഗ്ധ കർഷകർ ഉൾപ്പെടുയുള്ള കർഷക സംഘന പ്രതിനിധികളായി പി.കെ സുരേഷ് (കമ്മന), പി.എം.ജോയി( ചീരാൽ), പി.എം.ബെന്നി( വേമം), വി.പി വർക്കി( വാഴവറ്റ), റെജി( ശശിമല), വി.കെ രാജൻ( താഴെമുണ്ട), കുര്യാക്കോസ് (ചെറുകാട്ടൂർ) എന്നിവരെയും പാടശേഖര സമിതി പ്രതിനിധികളായി രാജേഷ് (തൃശിലേരി), ജോസ് (നെല്ലിയാട്ട്), പി.വി മാത്യു( ഉർപ്പള്ളി) പി.ജി ശിവൽ(കഴുക്കോട്ടൂർ), എം.ആർ പ്രസാദ്(ചിക്കല്ലൂർ) ജോസഫ്(കൈപ്പാട് കുന്ന്) എന്നിവരെയും ഉൾപ്പെടുത്തി.

നെൽകൃഷിയിൽനിന്നുള്ള ഉൽപാദനവും ക്ഷമതയും വർധിപ്പിക്കുകയാണ് ലക്ഷ്യം. കോട്ടത്തറ തോട്, പനമരംപുഴ, കബനിപ്പുഴ, മാനന്തവാടിപ്പുഴ, നൂർപ്പുഴ എന്നിവിടങ്ങളിൽ ലിഫ്റ്റ് ഇറിഗേഷൻ വഴി ജലസേചനം നടത്താനുള്ള സാധ്യതകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നാണ് തീരുമാനം.

അതിനായി ചെറുകിട തോടുകളുടെ ആഴം വർധിപ്പിച്ചു ജലസേചനശേഷിയും ജലനിർഗമനവും വർധിപ്പിക്കും. നെല്ലും നെൽകൃഷിയും അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾ തുടങ്ങാൻ പ്രോൽസാഹനം നൽകും. വിളപരിക്രമത്തിൽ എള്ളിനും പയറിനും പ്രാധാന്യം നൽകി വയനാട്ടിൽ എള്ളിന്റെയും പയറിന്റെയും ഉൽപാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം.

വയനാട്ടിലെ നെൽകൃഷിക്കാരുടെ ആദായം വർധിപ്പിക്കുന്നതിന് അനുയോജ്യമായ വളപരീക്ഷണങ്ങൾ പരീക്ഷിച്ച് പ്രാവർത്തികമാക്കുക, വയനാടിലെ നെൽകൃഷി വിള പരിക്രമത്തിൽ ശീതകാല പച്ചക്കറികളായ ക്യാരറ്റ്, ബീറ്റ്റൂട് റാഡിക്, ക്യാബേജ്, കോളിഫ്ലവർ മുതലായവ ഉൾപ്പെടുത്തിക്കാനുള്ള ഒരു പരീക്ഷണത്തിന്റെ സാദ്ധ്യതകൾ പരിശോധിക്കുക, നെല്ല്, വാഴ, ഇഞ്ചി അതോടൊപ്പം തന്നെ പച്ചക്കറികളും ഉൾപ്പെടുത്തിയുള്ള വിള പരിക്രമണത്തിന്റെ സാധ്യതകൾ ആരായുക,. വയനാട്ടിലെ തനതായ കരകൃഷിക്ക് സാധാരണ നെൽകൃഷിക്ക് നൽകുന്ന സഹായധനങ്ങൾ ലഭ്യാമക്കുക എന്നിയാണ് പ്രധാന പ്രവർത്തനങ്ങൾ.

.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad RiceDevelopment Agencyincrease paddy production
News Summary - Wayanad Rice Development Agency reorganized to increase paddy production
Next Story