പരിസ്ഥിതി സംരക്ഷിക്കാൻ ജൈവ സൗഹൃദ വേലി.

പടിയൂർ പുതുക്കാട്ട് രാമാനന്ദനന്റെ വീട്ടിലെ ജൈവ വേലി
കോൺക്രീറ്റ് മതിലുകളും പ്ലാസ്റ്റിക് വേലികളും അരങ്ങ് വാഴുമ്പോൾ പരിസ്ഥിതിക്ക് ഇണങ്ങുന്ന ജൈവ സൗഹൃദ വേലി കൗതുകമാകുന്നു. തൃശൂര്‍ പടിയൂർ നിലം പതിക്ക് സമീപം പുതുക്കാട്ടിൽ രാമാനന്ദന്റെ വീട്ടിലാണ് പുഴയിൽ കണ്ടുവരുന്ന പന്നൽ ഉപയോഗിച്ച് വേലി നിർമ്മിച്ചത്. ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങളിലാണ് പന്നൽ കൂടുതലായും കണ്ടു വരുന്നത്. നേരത്തേ നെൽപാടങ്ങളിൽ ഉപ്പുവെള്ളം കയറാതിരിക്കാൻ കനാലുകളിൽ ബണ്ട് നിർമ്മിക്കുമ്പോൾ ഉറപ്പിന് വേണ്ടി പന്നൽ സമൃദ്ധമായി ഉപയോഗിച്ചിരുന്നു. മഴവെള്ളം കൊണ്ടാൽ വേലി ദ്രവിക്കുകയോ ചിതലരിക്കുകയോ ഇല്ലെന്നും ദീർഘകാലം ഉറപ്പോടെ നിൽക്കുമെന്നും  രാമാനന്ദൻ പറയുന്നു. പടിയൂർ കനോലി കനാലിന് സമീപമുള്ള കുട്ടാടൻ പാടത്ത് നിന്നാണ് ആവശ്യമുള്ള പന്നൽ ശേഖരിച്ചത്. അടയ്ക്കാമരവും കയറും ഉപയോഗിച്ച് പൂർണ്ണമായും ജൈവ രീതിയിൽ പ്ലാസ്റ്റിക് വിമുക്തമായാണ് മനോഹരമായ ജൈവ വേലി നിർമ്മിച്ചത്. 
Loading...
COMMENTS