ഉയരച്ചെടികളുടെ അത്ഭുതക്കാഴ്​ച; ഇത്​ നാരായണ​െൻറ പൂന്തോട്ടം

02:04 AM
18/05/2018
കൃഷിയിടത്തിൽ വിളഞ്ഞ ശീമച്ചേമ്പും കൃഷ്ണ തുളസിയുമായി നാരായണൻ
ചാ​ല​ക്കു​ടി കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്​​റ്റാ​ന്‍ഡി​ന് അ​ടു​ത്തു​ള്ള അ​യി​നി​ക്ക​ല​ത്ത് നാ​രാ​യ​ണ​​െൻറ 12 സ​െൻറ് സ്ഥ​ല​ത്തെ പു​ര​യി​ട​ത്തി​ല്‍ ചെ​ടി​ക​ള​ല്ല, റെ​േ​ക്കാ​ഡു​ക​ളാ​ണ് വ​ള​രു​ന്ന​ത്. വ​ന്‍മ​ര​ങ്ങ​ളെ ചെ​ടി​ച്ച​ട്ടി​യി​ലേ​ക്ക് ഒ​തു​ക്കു​ന്ന പു​തി​യ കാ​ല​ത്ത് ചെ​റു​ചെ​ടി​ക​ളെ കൂ​ടു​ത​ൽ ഉ​യ​ര​ത്തി​ലേ​ക്കും തൂ​ക്ക​ത്തി​ലേ​ക്കും വ​ള​ര്‍ത്തു​ക​യാ​ണ് നാ​രാ​യ​ണ​​െൻറ ഇ​ഷ്​​ട​വി​നോ​ദം. സാ​ധാ​ര​ണ മൂ​ന്ന് അ​ടി​യി​ല്‍ കൂ​ടു​ത​ല്‍ വ​ള​രാ​ത്ത കൃ​ഷ്ണ​തു​ള​സി നാ​രാ​യ​ണ​​െൻറ വീ​ട്ടി​ൽ 11 അ​ടി ഉ​യ​ര​ത്തി​ൽ നി​ൽ​ക്കു​ന്ന​തു​ക​ണ്ടാ​ൽ അ​ത്ഭു​ത​പ്പെ​ടേ​ണ്ട. കൂ​ടാ​തെ ര​ണ്ട് ശീ​മ​ച്ചേ​മ്പു​ക​ളാ​ണ് ഇ​ദ്ദേ​ഹ​ത്തി​​െൻറ തോ​ട്ട​ത്തി​ല്‍ നാ​ല​ര അ​ടി ഉ​യ​ര​ത്തി​ലേ​ക്കും നാ​ല് അ​ടി ഉ​യ​ര​ത്തി​ലേ​ക്കും വ​ള​ര്‍ത്തി​യ​ത്. അ​വ​യു​ടെ വി​ത്തു​ക​ള്‍ക്ക് യ​ഥാ​ക്ര​മം 20 കി​ലോ​യും 25 കി​ലോ​യും തൂ​ക്ക​മു​ണ്ട്. ക​ഴി​ഞ്ഞ ലിം​കാ ബു​ക്കി​ല്‍ നാ​രാ​യ​ണ​​െൻറ 10 കി​ലോ തൂ​ക്ക​മു​ള്ള ശീ​മ​ച്ചേ​മ്പ് വി​ത്ത് ഇ​ടം പി​ടി​ച്ചി​രു​ന്നു.
ലിം​കാ ബു​ക്കി​ല്‍ നി​ല​വി​ല്‍ അ​യി​നി​ക്ക​ല​ത്ത് നാ​രാ​യ​ണ​​െൻറ പേ​രി​ല്‍ എ​ട്ട് റെ​ക്കോ​ഡു​ക​ളു​ണ്ട്. ഇ​നി​യും അ​ഞ്ച് ഇ​ന​ങ്ങ​ളി​ല്‍ കൂ​ടി റെ​ക്കോ​ഡ്​ ബു​ക്കി​ല്‍ ഇ​ടം തേ​ടാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ്. നാ​ലോ അ​ഞ്ചോ അ​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ വ​ള​രു​ന്ന ചേ​ന​യെ 10 അ​ടി മൂ​ന്ന്​ ഇ​ഞ്ചി​ലേ​ക്കും ഒ​ര​ടി​യി​ല്‍നി​ന്ന് കൂ​ടു​ത​ൽ വ​ള​രാ​ത്ത കൂ​ര്‍ക്ക​ച്ചെ​ടി​യെ എ​ട്ട​ടി ഉ​യ​ര​ത്തി​ലേ​ക്കും വ​ള​ര്‍ത്തി നാ​രാ​യ​ണ​ന്‍ നേ​ര​ത്തെ വാ​ര്‍ത്ത​ക​ളി​ല്‍ ഇ​ടം തേ​ടി​യി​രു​ന്നു.  മു​ൻ​പ്ര​വാ​സി​യാ​യ നാ​രാ​യ​ണ​​െൻറ പൂ​ന്തോ​ട്ട​ത്തി​ൽ വി​ല​യേ​റി​യ​തും അ​പൂ​ര്‍വ​ങ്ങ​ളു​മാ​യ സ​സ്യ​ങ്ങ​ള്‍ ഏ​റെ​യു​ണ്ട്. ഈ​ജി​പ്ഷ്യ​ന്‍, ബ്ര​സീ​ലി​യ​ല്‍, താ​യ്‌​ല​ന്‍ഡ് ചീ​ര​ക​ള്‍, കൊ​റി​യ​ന്‍ ചേ​മ്പ്, ബ്ര​സീ​ലി​യ​ന്‍ ഇ​ഞ്ചി, ഫി​ലി​പ്പീ​ന്‍സ് ക​രി​മ്പ്, ആ​സ്‌​ത്രേ​ലി​യ​ന്‍ മ​ധു​ര​ക്കി​ഴ​ങ്ങ്, സി​റി​യ​ന്‍ പി​സ്ത, പ്ലം, ​ആ​പ്പി​ള്‍, താ​യ്‌​ല​ന്‍ഡി​ലെ ദു​രി​യാ​ന്‍, റ​മ്പു​ട്ടാ​ന്‍, മ​രു​ന്നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ച​ക്ക​യു​ണ്ടാ​കു​ന്ന സി​ന്‍ചി എ​ന്നി​വ ഇ​വ​യി​ൽ ചി​ല​താ​ണ്.
 
Loading...
COMMENTS