വേനല്‍ച്ചൂടില്‍ കണ്കുളിര് കാഴ്ച്ചയേകി പച്ചപ്പുല്‍ കൃഷി
text_fieldsറാസല്‍ഖൈമയില്‍നിന്നുള്ള
പുല്‍കൃഷി ദൃശ്യം
കത്തുന്ന ചൂടിലും ഇക്കുറിയും ഹരിതാഭമാണ് മരുഭൂമിയിലെ കൃഷി നിലങ്ങള്‍. സീസണ് വിളവെടുപ്പ് കഴിയുന്നതോടെയാണ് ഒരു വിഭാഗം കര്‍ഷകര്‍ പുല്‍കൃഷിയിലേക്ക് തിരിയുന്നത്. കാലികളുടെ ആവശ്യത്തിനായാണ് കര്‍ഷകര്‍ വിവിധ പുല് ഇനങ്ങള്‍ കൃഷി ചെയ്യുന്നത്. ജാഗ്രതയോടെയുള്ള പരിചരണം വേണ്ടാത്തതും 40 ദിവസങ്ങളില്‍ വളര്ച്ചയെത്തുന്നതുമാണ് ഈ പുല്ലിനങ്ങള്‍. ഇതിന് ആവശ്യക്കാരേറെയുള്ളത് കര്‍ഷകര്‍ക്ക് നേട്ടമാണ്.
വിളവെടുപ്പ് കഴിയുന്നതോടെ വേനലിലെ ചെലവുകള്‍ കണ്ടെത്താൻ സഹായിക്കുമെന്നതിനാല്‍ പുല് കൃഷി കര്‍ഷകര്‍ക്ക് ആശ്വാസമാണ്. റോദസ്, ബിസ്ലോ, ജത്ത്, അഷീഷ്, ദുര എന്നീ പുല് ഇനങ്ങളാണ് മുഖ്യമായും ഉല്പാദിപ്പിക്കപ്പെടുന്നത്. ഒട്ടകം, ആട്, പശു, കുതിര തുടങ്ങിയവയുടെ തീറ്റയിലെ മുഖ്യ ഇനമാണ് ഈ പുല് ഇനങ്ങള്‍.
കാര്‍ഷിക വിളകള്‍ക്കൊപ്പം ചെറിയ പ്രദേശങ്ങളില്‍ ഈ പുല്ലുകള്‍ വര്‍ഷം മുഴുവന്‍ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. വേനല്‍ ആകുന്നതോടെ വിസ്തൃതിയേറെ കൃഷി നിലങ്ങളിലും ഈ പുല്ലുകള്‍ സ്ഥാനം പിടിക്കും. കത്തുന്ന സൂര്യ ജ്വാലകള്‍ക്ക് മുന്നില്‍ മന്ദസ്മിതത്തോടെ തഴച്ചു വളരുന്ന പുല്ലിനങ്ങളുടെ ഹരിതവര്‍ണം കാഴ്ച്ചക്കാരുടെ മനം കുളിര്‍പ്പിക്കും.
പുതിയ സീസണിലേക്ക് നിലം ഒരുക്കല്‍ തുടങ്ങുന്ന ആഗസ്റ്റ് അവസാനം വരെ റാസല്‍ഖൈമയിലെ നിലങ്ങളില്‍ പുല് കൃഷി തുടരും. ജത്ത്, അഷീഷ്, ദുര തുടങ്ങിയവയാണ് റാസല്‍ഖൈമയില്‍ ഉല്പാദിപ്പിക്കപ്പെടുന്നത്. ഡയറി - സ്വകാര്യ ഫാമുകളില്‍ നിന്നുള്ളവര്‍ കൃഷിയിടത്തില്‍ നേരിട്ടെത്തുന്നവരും വിവിധ പച്ചക്കറി വിപണികളോട് ചേര്‍ന്ന പുല് വില്‍പ്പന കേന്ദ്രങ്ങളിലത്തെുന്നവരുമാണ് ഉപഭോക്താക്കള്‍.
തദ്ദേശീയമായി ഉല്പാദിപ്പിക്കുന്ന പുല്ലിനങ്ങള്‍ക്ക് പുറമെ ഒമാന്‍, സുഡാന്, അമേരിക്ക തുടങ്ങിയിടങ്ങളില്‍ നിന്നുള്ള പുല്ലുകളും യു.എ.ഇ വിപണിയിലത്തെുന്നുണ്ട്. ജത്ത്, അഷീഷ് ഇനങ്ങളാണ് സുഡാന്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നെത്തുന്നത്. എട്ട് മുതല്‍ 11 വരെ ദിര്‍ഹമാണ് ഒരു കെട്ട് പുല്ലിന്റെ വില. ഒമാന്‍, ദുബൈ വിപണികളിലും റാസല്‍ഖൈമയിലെ പുല്ലിന് ആവശ്യക്കാരുണ്ട്. കടുത്ത ചൂട് ഒഴിയുന്ന ആഗസ്റ്റ് അവസാനമാണ് പുല് വിപണിയില്‍ ആവശ്യക്കാര്‍ കൂടുതലെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

