മട്ടുപ്പാവിനെ പച്ച പുതപ്പിച്ചാലോ? ഇതാ സുധിനിെൻറ മാതൃക
text_fieldsമട്ടുപാവിലെ തെൻറ കൃഷിയിടത്തിൽ സുധിൻ
കോഴിക്കോട്: നീണ്ടു കിടക്കുന്ന മട്ടുപാവ് വെറുതെ കിടക്കുകയാണോ? ചുടുകാലം വരുന്നതിനു മുമ്പ് പച്ച പുതപ്പിച്ച് മൊഞ്ചാക്കിയാലോ? അധ്യാപകനും മാധ്യമപ്രവര്‍ത്തകനുമായ പാവങ്ങാട് സ്വദേശി സുധിൻ കോവിഡ് കാലം കൃഷിക്കാലമാക്കി ഹരിത ഗ്രൃഹത്തിന് മാതൃകയാവുകയാണ്.
കൃഷിയെയും പച്ചപ്പിനെയും ഇഷ്ടപ്പെടുന്ന സുധിന്‍ ഏറെ കാലമായി ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ആഗ്രഹം കോവിഡ് കാലത്ത് ലഭിച്ച ഒഴിവു സമയത്ത് പൂര്‍ത്തീകരിക്കുകയായിരുന്നു. വീടിെൻറ രണ്ടാം നിലയിലെ മട്ടുപ്പാവ് മുഴുവനായും മഴമറ നിര്‍മ്മിച്ച് കൃഷിയില്‍ നൂറു മേനി കൊയ്തിരിക്കുകയാണ് ഇദ്ദേഹം.
120തോളം ഗ്രോ ബാഗിലും ഡ്രമുകളിലുമായി പയര്‍, വെണ്ട, തക്കാളി, വഴുതിന, പൊതീന, പച്ചമുളക്, കാപ്സിക്കം, ചുരങ്ങ, കൈപ്പ, പടവലം തുടങ്ങി അടുക്കള വിഭവങ്ങൾക്ക് രുചികൂട്ടാൻ എല്ലാം ഇവിടുന്ന് തന്നെ ലഭിക്കും.
പുതിയ വീട് വച്ച മുതല്‍ക്കെയുള്ള ആഗ്രഹമായിരുന്നു മട്ടുപ്പാവിലെ ഒഴിഞ്ഞു കിടക്കുന്ന ഇടം കൃഷിക്കായി പ്രയോജനപ്പെടുത്തണം എന്നത്. എന്നാല്‍ ജോലി തിരക്കുകള്‍ക്കിടയില്‍ അതെന്നും ആഗ്രഹമായി അവശേഷിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം യാദൃശ്ചികമായി എലത്തൂര്‍ കൃഷിവകുപ്പ് ഓഫീസില്‍ എത്തുകയും ആഗ്രഹം പറഞ്ഞപ്പോള്‍ കൃഷി വകുപ്പ് ഓഫീസര്‍ നീന വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും മഴമറ നിര്‍മ്മാണ പദ്ധതിയില്‍ പേരു രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
ലോക്ഡൗണ്‍ കാലത്ത് അനുഗ്രഹമെന്ന പോലെയായിരുന്നു ഇത്തവണ സംസ്ഥാന കൃഷി വകുപ്പിെൻറ പച്ചകറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഴമറയ്ക്കുള്ള സഹായം ലഭിച്ചത്. പിന്നീടുള്ള മുഴുവൻ സമയവും ചെടികള്‍ക്കായി കൂടാരമൊരുക്കുന്നതിലായിരുന്നു. സ്വന്തമായിട്ടായിരുന്നു മഴ മറയുടെ പ്ലാനും ഡിസൈനും തയ്യാറാക്കിയത് നിര്‍ദ്ദേശങ്ങളും പിന്തുണകളുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥ ജിഷയും ഏറെ സഹായിച്ചു.
പച്ചകറികള്‍ക്ക് പുറമെ പാഷന്‍ ഫ്രൂട്ട്, അലങ്കാര ചെടികള്‍ എന്നിവയും ഈ മട്ടുപ്പാവിന് മാറ്റ് കൂട്ടുന്നു.
ആവശ്യക്കാർ നേരിട്ട് സമീപിക്കാൻ തുടങ്ങിയതോടെ ചെടികളുടെ വില്‍പ്പനയും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സുധിൻ. സ്വന്തം അനുഭവത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് ആവശ്യക്കാർക്കായി മട്ടുപ്പാവിൽ കൃഷിക്കാവശ്യമായ ഭൗതിക സൗകര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടി പച്ചപ്പിെൻറ കൂടാരം ഒരുക്കി കൊടുക്കുന്ന ഒരു സംരംഭകം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലുമാണ് ഇദ്ദേഹം.
വിഷ രഹിതമായ പച്ചകറികള്‍ ലഭിക്കുക എന്നതിലുപരി മാനസിക ഉല്ലാസത്തിന് ഇതിലും വലിയ ഒരു ഉപാധി വേറെ ഇല്ലെന്ന് സുധിന്‍ സാക്ഷ്യപ്പെടുത്തുന്നു. കുടുംബത്തിന് വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഇടമായി ഇന്ന് ഇവിടം മാറിയിരിക്കുകയാണ്.
പി.കെ.സി.ഐ.സി.എസ് കോളജിലെ ജേര്‍ണലിസം വിഭാഗം അധ്യാപകനും വീക്ഷണം ദിനപത്രത്തിലെ സബ് എഡിറ്ററുമായ സുധിന്‍ സംഗീതരംഗത്തും കഴിവ് തെളിയിച്ച വ്യക്തിയാണ്. ഗിറ്റാര്‍ വായനയില്‍ കഴിവു തെളിയിച്ച സുധിൻ സംസ്ഥാന ജില്ലാ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ എം ഹബ് മ്യൂസിക് ബാൻഡിലെ അംഗം കൂടിയാണ്. അമ്മ തങ്കവും അച്ഛന്‍ സുരേന്ദ്രനും സഹോദരൻ നിധിനും കൂട്ടുകാരും പിന്തുണയും പ്രോത്സാഹനവുമായി ഒപ്പം തന്നെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

