കൊടുങ്ങല്ലൂർ: സംയോജിത ജൈവ കൃഷിയിൽ മാതൃക തീർത്ത് പോളശ്ശേരി ശിവദാസൻ. നഗരസഭയിലെ ഒന്നാം വാർഡിൽ സംയോജിത കൃഷിയിലൂടെ മികച്ച ഉൽപ്പാദനം നടത്തിയ കൃഷിത്തോട്ടത്തിലെ വിളവെടുപ്പ് നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു.
സ്വന്തം സ്ഥലത്തും പാട്ടഭൂമിയിലുമായി ആറു ഏക്കർ സ്ഥലത്ത് പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, സുഗന്ധവിളകൾ, നെല്ല്, തെങ്ങ് എന്നിവയാണ് കൃഷി ചെയ്യുന്നത്.
50 കരിങ്കോഴികളും നാടൻ പശുക്കളും നാടൻ കോഴികളും ശിവദാസന് സ്വന്തമായുണ്ട്. മികച്ച കർഷകർക്ക് സംസ്ഥാന കൃഷിവകുപ്പ് നൽകുന്ന അവാർഡിന് കൊടുങ്ങല്ലൂർ കൃഷിഭവനിൽ നിന്ന് ശിവദാസെൻറ പേര് നിർദേശിച്ചിട്ടുണ്ട്.
ചടങ്ങിൽ കൗൺസിലർമാരായ വി.ജി. ഉണ്ണികൃഷ്ണൻ, രശ്മി ബാബു, ശാലിനി വെങ്കിടേഷ്, കൃഷി ഓഫിസർ വി.കെ. മണി, ശിവദാസൻ പോളശ്ശേരി എന്നിവർ സംസാരിച്ചു.