Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രതീക്ഷയുടെ തണലിൽ പച്ചപിടിച്ച്​ റോയ്​സ്​ കാപ്പി
cancel
Homechevron_rightAgriculturechevron_rightSuccess Storieschevron_rightപ്രതീക്ഷയുടെ തണലിൽ...

പ്രതീക്ഷയുടെ തണലിൽ പച്ചപിടിച്ച്​ 'റോയ്​സ്​ കാപ്പി'

text_fields
bookmark_border

പ്രതിസന്ധിയുടെ വെയിൽ പരക്കുന്ന കാപ്പിത്തോട്ടങ്ങളിലേക്ക്​ പ്രതീക്ഷയുടെ തണലിൽ പച്ചപിടിക്കുകയാണ്​ 'റോയ്​സ്​ കാപ്പി'. വയനാട്ടിലെ ഒരു സാധാരണ കർഷകൻ സ്വന്തമായി വികസിപ്പിച്ചെടുത്ത കാപ്പിച്ചെടിയിലൂടെ വിപ്ലവകരമായ മാറ്റങ്ങൾക്കാണ്​ മുളപൊട്ടുന്നത്​.

വയനാട് പുൽപള്ളി സ്വദേശി കവളക്കാട്ട്​ റോയി ആൻറണിയാണ് 'റോയ്സ് സിലക്​ഷൻ' എന്ന്​ പേരിട്ട കാപ്പി ചെടിയിലൂടെ കാർഷിക രംഗത്ത്​ ശ്രദ്ധേയനാകുന്നത്. കൃഷിയിലേക്കിറങ്ങിയ കാലഘട്ടത്തിൽ പാരമ്പര്യ കൃഷിരീതിയും അനുകരണങ്ങളും പരീക്ഷിച്ച് നഷ്​ടത്തിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് നൂതന കൃഷി രീതിയെക്കുറിച്ച് റോയി ആലോചിച്ചത്. തമിഴ്നാട്ടിലെ നീലഗിരിയിൽ തങ്ങളുടെ സ്ഥലത്ത് വളർന്ന് നിൽക്കുന്ന അറബിക്ക ഇനത്തിലെ കാപ്പി കൃഷിയിൽനിന്നാണ്​ മാറ്റങ്ങളിലേക്കുള്ള ആദ്യ പാഠങ്ങൾ റോയിക്ക്​ പകർന്നു കിട്ടിയത്​. പാരമ്പര്യ കാപ്പി കൃഷിയുടെ പോരായ്​മകൾ പരിഹരിച്ച്​ വിളവു കൂടുതൽ നേടാൻ കഴിയുന്ന രീതിയിൽ കൃഷിയെ എങ്ങനെ മാറ്റാമെന്നായിരുന്നു ചിന്ത. തണൽ കൂടുതലുള്ള സ്ഥലത്തും ഇടവിളയായി കൃഷി ചെയ്യാൻ സാധിച്ചാൽ കണക്കുകൂട്ടലുകൾ ലാഭകരമാക്കാനാകുമെന്ന്​ കരുതിത്തന്നെയായിരുന്നു അന്വേഷണം. ആഗ്രഹിച്ചതുപോലെ, തണലിലും മികച്ച വിളവു നേടാൻ കഴിയുന്ന കാപ്പിയിൽ ഒടുവിൽ വിജയകരമായി ഗവേഷണം അവസാനിക്കുകയായിരുന്നു. റബർ തോട്ടത്തിൽ കാപ്പികൃഷി ചെയ്യാം എന്ന ക​െണ്ടത്തലും അതിലൂടെയുള്ള മികച്ച വിളവും കാപ്പി കൃഷിയെക്കുറിച്ച്​ അതുവരെയുണ്ടായിരുന്ന മുൻധാരണകളെയെല്ലാം തിരുത്തിയെഴുതി.

സാധാരണ കാപ്പി ചെടികൾക്ക് തണൽ പാടില്ല. എന്നാൽ, റോയി സിലക്ഷൻ കാപ്പിക്ക് 30 മുതൽ 80 ശതമാനം വരെ തണൽ ആവശ്യമാണ്. അതിനാൽ റബർ മരങ്ങൾക്കിടയിൽ ഈ കാപ്പി കൃഷി ചെയ്യാം. സാധാരണ കാപ്പിച്ചെടി നടുന്നതി​​​​െൻറ ഇരട്ടി ഒരേക്കറിൽ നടാം. റബറിനിടയിലെ ഇടവിളയായി കാപ്പി കൃഷിചെയ്യുന്നതിലൂടെ, വിലത്തകർച്ച കാരണം വലയുന്ന റബർ കർഷകർക്ക് അധികവരുമാനം നേടാൻ റോയ്​സ്​ കാപ്പി വഴിയൊരുക്കുന്നു.

ത​​​​െൻറ 20 ഏക്കർ റബർ തോട്ടത്തിൽ 10 വർഷത്തിലേറെയായി റോയി വിജയകരമായി കാപ്പി കൃഷി തുടരുന്നു. മൂല്യവർധിത കണ്ടുപിടുത്തം പുറം ലോകമറിഞ്ഞതോടെ വിവിധ സ്ഥലങ്ങളിൽ നിന്ന് 'റോയി സിലക്ഷൻ' കാപ്പി ചെടി വാങ്ങാൻ നിരവധി പേരും കാർഷിക ഗവേഷകരും ഈ കുടിയേറ്റ ഗ്രാമത്തിൽ എത്തുന്നുണ്ട്. മറ്റിനം കാപ്പികൾക്ക് ഉപരിതലത്തിൽ വേരുകൾ പടരുമ്പോൾ ഈ കാപ്പി താഴ് വേരിൽ ഊന്നിയാണ് വളരുന്നത്. തണലിൽ വളരുന്നതിനാൽ ജലസേചനം ആവശ്യമില്ല. ഇടവിളകൃഷി ചെയ്യുന്നയിടത്ത് പുല്ല് കയറുകയുമില്ല. രണ്ട് വർഷത്തിനുള്ളിൽ വിളവെടുക്കാൻ സാധിക്കും. ബ്രൂണിങ്​ നടത്തുന്ന കാപ്പിക്ക് മൂന്നടിയിൽ താഴെയേ ഉയരമുള്ളൂ. ഒരേക്കറിൽ 1800 കാപ്പിച്ചെടി നടാം. പ്രതിവർഷം ഒരു ലക്ഷം ചെടികൾ ഇവിടെ നിന്നും കർഷകർ വിവിധ സ്ഥലത്തേക്ക് കൃഷി ചെയ്യാൻ കൊണ്ടു പോകുന്നുണ്ടെന്ന്​ റോയി പറയുന്നു.

റോയി ആൻറണി: 94479 07464.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coffeeWayanad NewsAgricultural News
Next Story