Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightSuccess Storieschevron_rightസമ്മിശ്ര കൃഷിയിൽ...

സമ്മിശ്ര കൃഷിയിൽ നേട്ടംകൊയ്​ത്​ വീട്ടമ്മ

text_fields
bookmark_border
സമ്മിശ്ര കൃഷിയിൽ നേട്ടംകൊയ്​ത്​ വീട്ടമ്മ
cancel
camera_alt

ര​മ​ണി കൃ​ഷി​ത്തോ​ട്ട​ത്തി​ൽ

പു​ൽ​പ​ള്ളി: സ​മ്മി​ശ്ര ജൈ​വ​കൃ​ഷി​രീ​തി​യി​ൽ നേ​ട്ട​ങ്ങ​ൾ കൊ​യ്ത് വീ​ട്ട​മ്മ. പു​ൽ​പ​ള്ളി ചെ​റ്റ​പ്പാ​ലം തൂ​പ്ര വാ​ഴ​വി​ള ര​മ​ണി ചാ​രു​വാ​ണ് ഒ​രേ​ക്ക​ർ സ്​​ഥ​ല​ത്ത് 150തോ​ളം വി​ള​ക​ൾ ഉ​ൽ​പാ​ദി​പ്പി​ച്ച് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. കാ​ർ​ഷി​ക വി​ള​ക​ൾ​ക്കൊ​പ്പം ഫ​ല​വ​ർ​ഗ​ങ്ങ​ളും ഔ​ഷ​ധ​ച്ചെ​ടി​ക​ളും പ​ച്ച​ക്ക​റി​ക​ളും സു​ഗ​ന്ധ​വി​ള​ക​ളു​മ​ട​ക്കം ഇ​വി​ടെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​മാ​യ ര​മ​ണി ചെ​റു​പ്പം​മു​ത​ലെ കൃ​ഷി​യോ​ട് ആ​ഭി​മു​ഖ്യം പു​ല​ർ​ത്തി​യി​രു​ന്നു. മ​ലേ​ഷ്യ​യി​ൽ കെ​യ​ർ​ടേ​ക്ക​റാ​യി ജോ​ലി ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് തി​രി​ച്ചു​വ​ന്ന് പൈ​തൃ​ക സ്വ​ത്താ​യി കി​ട്ടി​യ സ്​​ഥ​ല​ത്ത് ക​ഠി​നാ​ധ്വാ​നം തു​ട​ങ്ങി​യ​ത്. തെ​ങ്ങ്, ക​വു​ങ്ങ്, കു​രു​മു​ള​ക്, കാ​പ്പി കൃ​ഷി​ക​ൾ​ക്കൊ​പ്പം വ്യ​ത്യ​സ്​​ത​ങ്ങ​ളാ​യ വാ​ഴ ഇ​ന​ങ്ങ​ളും മ​ഞ്ഞ​ൾ ഇ​ന​ങ്ങ​ളും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. നാ​ട​ൻ കോ​ഴി​ക​ളെ​യും താ​റാ​വു​ക​ളെ​യും വ​ള​ർ​ത്തി മു​ട്ട​വി​പ​ണ​ന​വും ന​ട​ത്തു​ന്നു.

ജൈ​വ​വ​ള​ങ്ങ​ൾ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കാ​ർ​ഷി​ക വ​സ്​​തു​ക്ക​ൾ സം​ഭ​രി​ച്ച് മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റി​യാ​ണ് വി​പ​ണ​നം. പൊ​തു വി​പ​ണി​യി​ൽ 350 രൂ​പ​യാ​ണ് കു​രു​മു​ള​കി​െൻറ വി​ല.

എ​ന്നാ​ൽ, ര​മ​ണി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ജൈ​വ​കു​രു​മു​ള​കി​ന് 700 രൂ​പ​യി​ലേ​റെ വി​ല ല​ഭി​ക്കു​ന്നു​ണ്ട്. വി​വി​ധ​യി​നം പൂ​ച്ചെ​ടി​ക​ളും ഓ​ൺ​ലൈ​നാ​യി വി​ൽ​പ​ന ന​ട​ത്തു​ന്നു. ഈ ​അ​ടു​ത്ത് സ​രോ​ജി​നി-​ദാ​മോ​ദ​ർ ഫൗ​ണ്ടേ​ഷ​െൻറ മി​ക​ച്ച ജൈ​വ ക​ർ​ഷ​ക​ക്കു​ള്ള അ​വാ​ർ​ഡും ഇ​വ​ർ​ക്ക് ല​ഭി​ച്ചു. 10,000 രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വു​മാ​യി​രു​ന്നു സ​മ്മാ​നം. ക​ഠി​നാ​ധ്വാ​ന​മാ​ണ് ത​െൻറ വി​ജ​യ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

Show Full Article
TAGS:mixed farming wayanad success story 
News Summary - ramani's success story in mixed farming
Next Story