പട്ടാമ്പി: കർഷകർക്ക് അനുഗ്രഹമായി അത്യുൽപാദനശേഷിയുള്ള പുതിയൊരു നെൽ വിത്തിനം കൂടി പട്ടാമ്പി പ്രാദേശിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 10 ഹെക്ടറോളം സ്ഥലത്ത് പരീക്ഷണ കൃഷി ചെയ്ത് മികച്ച വിളവ് ലഭിച്ചതിനെത്തുടർന്നാണ് കൂടുതൽ കൃഷിയിടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നത്.
കിണാശ്ശേരി, മാത്തൂർ, ഓങ്ങല്ലൂർ പാടശേഖരങ്ങളിൽ വിത്തിെൻറ മുൻനിര പ്രദർശനവും കൊയ്ത്തുത്സവവും നടന്നു. രണ്ടാംവിളയിൽ കൂടുതൽ ഉപയോഗിക്കുന്ന ഉമ വിത്തിനത്തിന് ആറര ടണ്ണാണ് ഹെക്ടറിന് വിളവ്. സുപ്രിയക്ക് ഹെക്ടറിന് ഏഴ് ടണ്ണോളം വിളവ് ലഭിക്കും.
പ്രതിരോധശേഷിയുള്ള വിത്തിനമായതിനാൽ ജലക്ഷാമമുള്ള മേഖലകളിലും നല്ലപോലെ വിളയും. തണ്ടിന് ബലമുള്ളതിനാൽ കതിരിട്ട് മൂപ്പെത്തുമ്പോൾ ചാഞ്ഞുവീഴില്ലെന്ന പ്രത്യേകതയുമുണ്ട്. ഇതിനാൽ യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്തിനും മെതിക്കും അനുയോജ്യമാണ്.
അക്ഷയ വിത്തിട്ട് മണ്ണിൽ പൊന്ന് വിളയിച്ച് യുവകർഷകൻ
പുതുനഗരം: അക്ഷയയിലൂടെ സൗഭാഗ്യം തേടി രാമദാസ് ബാബു. പെരുവെമ്പ് മടിയപ്പാടം പാടശേഖരത്തിലെ കർഷകരിലൊരാളായ സിവിൽ എൻജിനീയർ രാമദാസ് ബാബുവാണ് പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം വികസിപ്പിച്ച ഏറ്റവും പുതിയ അക്ഷയ നെൽവിത്ത് ഉപയോഗിച്ച് നൂറുമേനി വിളയിച്ചത്.
കാർഷിക കുടുംബത്തിൽ ജനിച്ച രാമദാസ് ബാബു കഴിഞ്ഞ 20 വർഷമായി നെൽകൃഷിയിൽ സജീവമാണ്. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയുമായി 22 ഏക്കറോളം നെൽകൃഷിയാണ് രാമദാസ് ബാബു ചെയ്യുന്നത്. യന്ത്രവത്കൃത കൃഷിയുമായി മുന്നേറുന്ന ഇദ്ദേഹം പെരുവമ്പ് കാർഷികകർമ്മ സേനയുടെ സഹായത്തോടെയാണ് നടീലും അനുബന്ധ പരിപാടികളും നടത്തുന്നത്.
പാടശേഖര സെക്രട്ടറിയായ പ്രഭാകരനിൽ നിന്നാണ് രാമദാസ് ബാബു നെൻവിത്ത് വാങ്ങിയത്. 48-50 വരെ ചിനപ്പുണ്ടായിരുന്ന അക്ഷയ ഇനം ഉമയെ താരതമ്യം ചെയ്യുബോൾ രോഗ ബാധയും കീടബാധയും കുറവായിരുന്നതായി കൃഷി ഓഫിസർ ടി.ടി. അരുൺ പറഞ്ഞു. ഇതു കൂടാതെ സി.ആർ. 1009 വിത്തും പെരുവെമ്പിൽ കൃഷി ചെയ്യുന്നുണ്ട്.