മത്സ്യകൃഷിയിൽ മോഹനെൻറ വിജയഗാഥ
text_fieldsകരിന്തളത്തെ മോഹനെൻറ മത്സ്യകൃഷി വിളവെടുപ്പ്
നീലേശ്വരം: വീട്ടുവളപ്പിൽ പ്രത്യേകം ഒരുക്കിയ കുളത്തിൽ മത്സ്യകൃഷി നടത്തി കരിന്തളത്തെ എ.ആർ. മോഹനെൻറ വിജയഗാഥ.
സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തി കിനാനൂർ-കരിന്തളം കൃഷിഭവൻ, ആത്മ കാസർകോട് എന്നിവയുടെ സഹകരണത്തോടെ തയാറാക്കിയ പദ്ധതിയിലാണ് അസംവാള, തിലോപ്പിയ എന്നീ മത്സ്യങ്ങളെ വളർത്തിയത്. കുറുഞ്ചേരിയിൽനിന്നും ഒന്നിന് 13 രൂപക്കാണ് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിയത്.
ഏഴ് മാസം കൊണ്ട് കുഞ്ഞുങ്ങൾ വളർച്ചയെത്തി. ഒന്നര കിലോ വരെ തൂക്കമുണ്ട്. കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രവി മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം ഉമേശൻ വേളൂർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ടി.പി. ശാന്ത, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ഷൈജമ്മ ബെന്നി,എ.ഡി എം.സി. ഹരിദാസ്, സി.എച്ച്. ഇക്ബാൽ, ഡി.എം.സി. സുരേശൻ, സി.ഡി.എസ് ചെയർപേഴ്സൻ സെലിൻ ജോസഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

