Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightSuccess Storieschevron_rightനെൽകൃഷിയിൽ...

നെൽകൃഷിയിൽ പരീക്ഷണങ്ങളുമായി മോഡേൺ ബഷീർ

text_fields
bookmark_border
നെൽകൃഷിയിൽ പരീക്ഷണങ്ങളുമായി മോഡേൺ ബഷീർ
cancel
camera_alt

മോ​ഡേ​ൺ ബ​ഷീ​ർ കൃ​ഷി​യി​ട​ത്തി​ൽ

പെ​രു​മ്പി​ലാ​വ്: നെ​ൽ കൃ​ഷി​യി​ൽ വ്യ​ത്യ​സ്ത പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി വി​ജ​യം കു​റി​ക്കു​ക​യാ​ണ് ക​ട​വ​ല്ലൂ​ർ സ്വ​ദേ​ശി താ​ഴാ​ട്ട​യി​ൽ മോ​ഡേ​ൺ ബ​ഷീ​ർ (54). കൃ​ഷി വ​കു​പ്പ്​ നി​ർ​ദേ​ശി​ക്കു​ന്ന അ​ത്യു​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള വി​ത്തു​ക​ൾ​ക്ക് ഒ​പ്പം 10 വ​ർ​ഷ​ത്തോ​ള​മാ​യി ഇ​ദ്ദേ​ഹം നാ​ട​ൻ ഇ​ന​ങ്ങ​ളും പ​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ര​ക്ത​ശാ​ലി, ജീ​ര​ക​ശാ​ല, പാ​ണ്ടി, ത​വ​ള​ക്ക​ണ്ണ​ൻ തു​ട​ങ്ങി വി​വി​ധ ഇ​ന​ങ്ങ​ൾ വി​ള​യി​ക്കു​ക​യും വി​ത്ത് സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു. തൃ​ശൂ​രി​ൽ ന​ട​ത്തി​യ വൈ​ഗ കാ​ർ​ഷി​ക മേ​ള​യി​ൽ 30 ഇ​നം നാ​ട​ൻ നെ​ൽ​ച്ചെ​ടി​ക​ൾ ഇ​ദ്ദേ​ഹം പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.

ഒ​ട്ടേ​റെ പ്ര​തി​സ​ന്ധി​ക​ൾ മ​റി​ക​ട​ന്നാ​ണ് നാ​ട​ൻ ഇ​ന​ങ്ങ​ൾ കൃ​ഷി ചെ​യ്യു​ന്ന​ത്. വെ​ള്ള​ക്കെ​ട്ടും വ​ര​ൾ​ച്ച​യും മൂ​ലം ക​ട​വ​ല്ലൂ​രി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന കൃ​ഷി നാ​ശ​മാ​ണ് പ്ര​ധാ​ന ഭീ​ഷ​ണി. ബു​ദ്ധി​മു​ട്ടു​ക​ൾ വ​ർ​ധി​ച്ച​പ്പോ​ൾ കൃ​ഷി ചെ​യ്യു​ന്ന വി​ത്തി​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ച്ചു. ഇ​ത്ത​വ​ണ മൂ​ന്നെ​ണ്ണം മാ​ത്ര​മാ​ണ് കൃ​ഷി ചെ​യ്ത​ത്.

Show Full Article
TAGS:paddy cultivation  Modern Basheer  experiments 
News Summary - Modern Basheer with experiments in paddy cultivation
Next Story