Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോർപറേറ്റ് ജോലി ഉപേക്ഷിച്ച് മണ്ണിലേക്ക്; കാപ്സിക്കം കൃഷിയിലൂടെ എം.ബി.എക്കാരി നേടുന്നത് 4 കോടിയിലേറെ

text_fields
bookmark_border
farming
cancel

എം.ബി.എ ബിരുദത്തിനുശേഷം ഉണ്ടായിരുന്ന കോർപറേറ്റ് ജോലി ഉപേക്ഷിച്ച് നേരെ കൃഷിയിലേക്ക്. സമയവും സമർദവും കാരണമാണ് ഇങ്ങനെയൊരു ആശയത്തിലേക്ക് ഈ മഹാരാഷ്ട്രക്കാരിയെ എത്തിച്ചത്. മഹാരാഷ്ട്രയിലെ ജുണാർ സ്വദേശിനിയായ പ്രണിത വാമനാണ് ഇന്ന് കാപ്സിക്കം കൃഷിയിലൂടെ കോടികൾ കൊയ്തെടുക്കുന്നത്.

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽനിന്ന് എം.ബി.എ പൂർത്തിയാക്കിയതായിരുന്നു പ്രണിത. ഒരു ഫുഡ് പ്രൊസസിങ് കമ്പനിയിൽ ഇന്റേൺഷിപ് ചെയ്യുമ്പോഴാണ് അഗ്രി-എൻട്രപ്രണർഷിപ്പിലേക്ക് ആകർഷിക്കപ്പെടുന്നത്. കാർഷിക പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച അവർ ഹൈടെക് കൃഷിയുടെ സാധ്യതകൾ തിരിച്ചറിയുകയായിരുന്നു.

2020ൽ ലോക്ഡൗണിന് തൊട്ടുമുമ്പ് കൃഷിയിലേക്കിറങ്ങി. അതിനായി സർക്കാർ സബ്‌സിഡിയും സ്വന്തം നിക്ഷേപവും ഉൾപ്പെടെ 20 ലക്ഷം രൂപ ആദ്യമായി നിക്ഷേപിച്ചു. തുടർന്ന് അത്യാധുനിക രീതിയിൽതന്നെ എല്ലാ സംവിധാനങ്ങളോടെയും കാപ്സിക്കം കൃഷി ചെയ്യാനാരംഭിച്ചു. ആദ്യ വർഷം തന്നെ പ്രതീക്ഷിച്ചതിലേറെ വരുമാനം വന്നെത്തി. 40 ടൺ വിളവെടുപ്പും 32 ലക്ഷം രൂപ വിറ്റുവരവും! നിലവിൽ ആ വരുമാനം എത്തിനിൽക്കുന്നതോ 4 കോടി രൂപ വാർഷിക വിറ്റുവരവിലാണ്. അഥവാ, 2.25 കോടി രൂപ അറ്റലാഭവുമുള്ള സംരംഭമാണ് ഇന്ന് പ്രണിത വാമനാണ് സ്വന്തമായുള്ളത്.

2020 മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് പ്രണിത ഒരു ഏക്കർ സ്ഥലത്ത് പോളിഹൗസ് നിർമിച്ച് കാപ്സിക്കം കൃഷി ആരംഭിച്ചത്. കൃഷി രംഗത്ത് പുതിയ ആളായതിനാൽ മൊത്തവ്യാപാര വിപണിയെക്കുറിച്ച് പരിചയമുണ്ടായിരുന്നില്ല. എന്നാൽ ലോക്ഡൗൺ കാരണം മറ്റ് കർഷകർ കൃഷി നിർത്തിവെച്ച ആ സമയത്ത്, ഏറെ പരിശ്രമത്തിനൊടുവിൽ വിളകൾ വാങ്ങാൻ തയാറായ ഒരു വ്യാപാരിയെ കണ്ടെത്താൻ അവർക്ക് സാധിച്ചു. ആദ്യ വിളവെടുപ്പിൽ തന്നെ 40 ടൺ കാപ്സിക്കം ലഭിക്കുകയും ആദ്യ വർഷം 32 ലക്ഷം രൂപയുടെ വിറ്റുവരവ് നേടുകയും ചെയ്തു.

താപനിലയും ഈർപ്പവും നിയന്ത്രിച്ചുകൊണ്ട് വർഷം മുഴുവൻ കൃഷി ചെയ്യാൻ സാധിക്കുന്ന പോളിഹൗസ് കൃഷിരീതിയാണ് പ്രണിത പിന്തുടർന്നത്. പിസ്സ, ഫ്രൈഡ് റൈസ്, കടായി പനീർ തുടങ്ങിയ വിഭവങ്ങളിൽ ഒഴിവാക്കാനാവാത്ത കൂട്ടായ കാപ്സിക്കത്തിന് വിപണിയിൽ എപ്പോഴും ഉയർന്ന ആവശ്യക്കാരുണ്ടെന്ന് പ്രണിത തിരിച്ചറിഞ്ഞിരുന്നു.

ഇന്ന് നാസിക്, ദാദർ, ജയ്പൂർ തുടങ്ങിയ വിവിധയിടങ്ങളിലെ മൊത്തക്കച്ചവടക്കാർക്ക് നേരിട്ടാണ് പ്രണിത തന്റെ വിളകൾ നൽകുന്നത്. തുടക്കത്തിലെ വിജയത്തിന് ശേഷം കൃഷിയുടെ വ്യാപ്തി വർധിപ്പിച്ചതു കാരണം, നിലവിൽ നാസിക്കിലും പരിസരങ്ങളിലുമായി വലിയ തോതിൽ ഹൈടെക് കൃഷി വ്യാപിപ്പിച്ചാണ് കോടികളുടെ വരുമാനം ഉറപ്പാക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MBA Graduate Makes Over 4 Crores Through Capsicum Farming
Next Story