Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightSuccess Storieschevron_rightഒരു കൂട്ടം ടെക്കികൾ...

ഒരു കൂട്ടം ടെക്കികൾ അടുക്കളത്തോട്ടമുണ്ടാക്കിയ കഥ; ഹലോ ഫാർമർ

text_fields
bookmark_border
ഒരു കൂട്ടം ടെക്കികൾ അടുക്കളത്തോട്ടമുണ്ടാക്കിയ കഥ; ഹലോ ഫാർമർ
cancel

ലഞ്ചുകളുടെ കാല​മ​ാണല്ലോ. എന്തിനും ഏതിനും ചലഞ്ചാണ്​ സോഷ്യൽ മീഡിയയിൽ. എന്നാൽ, ഒരു കൂട്ടം ടെക്കികൾ സോഷ്യൽ മീഡിയയിൽ ഒരു ചലഞ്ചുമായി എത്തി. സംഭവം ക്ലിക്കായി. ടെക്കികൾക്ക്​ പിന്തുണ അറിയിച്ച്​ രാഷ്​ട്രീയ, സിനിമ, സാംസ്​കാരിക രംഗത്തുള്ളവരും രംഗ​ത്തെത്തി. ചലഞ്ച്​ എന്ത​ാണെന്ന്​ അറിയണ്ടേ, ‘അടുക്കളത്തോട്ടം’. ഇപ്പോൾ ഒരു അടുക്കളത്തോട്ടം വിപുലീകരിച്ച്​ വൻ കൃഷിത്തോട്ടമായി. ഫേസ്​ബുക്കിൽ പേജും തുടങ്ങി. 

തുടക്കം
കോവിഡ്​ -19 വ്യാപകമായതിനെ തുടർന്ന്​ ഐ.ടി കമ്പനികളെല്ലാം വർക്​ ഫ്രം ഹോമാക്കി മാറ്റി. എന്നാൽ, കൊച്ചിയിലെ റൈസം ടെക്​ എന്ന കമ്പനിയുടെ മേധാവി റാഫിസ് മുഹമ്മദ് ജീവനക്കാർക്കായി ഒരു ചലഞ്ച്​ മുന്നിൽവെച്ചു. ജോലിയുടെ മടുപ്പിൽനിന്നും വീട്ടിൽ ഒന്നും ചെയ്യാതെ ഇരിക്കുന്നതി​​െൻറയും മടുപ്പിൽനിന്ന്​ രക്ഷനേടാൻ കൃഷിയിൽ ഒരു ചെറുകൈ നോക്കാൻ ആവശ്യപ്പെട്ടു. സംഭവം ഹിറ്റായി. 

റാഫിസ് മുഹമ്മദ്
 

വിത്തുകൾ എങ്ങനെ സംഘടിപ്പിക്കും
റാഫിസ്​ മുഹമ്മദ്​ ആദ്യം കുറച്ച്​ ചീര, വെണ്ട, വഴുതന വിത്തുകൾ സംഘടിപ്പിച്ചാണ്​ അടുക്കളത്തോട്ടം തുടങ്ങിയത്​. അതുപോലെ സഹപ്രവർത്തകരും അയൽ വീടുകളിൽനിന്നും മറ്റിടങ്ങളിൽനിന്നും വിത്തു നട്ടു. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നടുന്നതി​​െൻറയും നനക്കുന്നതി​​െൻറയും ചിത്രം ഉൾ​െപ്പടെ സഹപ്രവർത്തകരുമായി പങ്കുവെച്ചു. ഇത്​ എല്ലാവരിലും ആവേശമുണ്ടാക്കി. ​ജോലിസമയം കഴിഞ്ഞാൽ എല്ലാവരുംതന്നെ അടുക്കളത്തോട്ടത്തിൽ സമയം ചെലവഴിക്കാൻ കണ്ടെത്തി. ആവേശവും സന്തോഷവുമായിരുന്നു എല്ലാവർക്കും. 

ഹ​ലോ ഫാർമർ
കൃഷിയുമായി ബന്ധപ്പെട്ട്​ ഒരു അറിവുമില്ലാത്തവരാണ്​ അടുക്കളത്തോട്ടത്തിനായി രംഗത്തിറങ്ങിയത്​. കൃഷിയെ അറിയുന്നതിനായി ഒരു ഫേസ്​ബുക്ക്​ പേജ്​ തുടങ്ങി. അതിലൂടെ കൃഷി​െയക്കുറിച്ച്​ അറിവുള്ളവർ വിവരങ്ങൾ പങ്കുവെക്കുകയും തുടക്കക്കാർ സംശയങ്ങൾ ചോദിക്കുകയും ചെയ്​തുകൊണ്ടിരുന്നു. പേജിലേക്ക്​ പുറത്തുനിന്നുള്ളവരും എത്തി. എല്ലാവരും തങ്ങളുടെ അറിവുകൾ പങ്കുവെക്കുകയും സംശയങ്ങൾ തീർക്കുകയും ചെയ്​തു. ഒരു കൂട്ടം ടെക്കികളുടെ ഈ പരിശ്രമത്തിന്​ പിന്തുണയുമായി എം.എൽ.എ സി.കെ. ആശ ഉൾപ്പെടെ പിന്തുണയുമായെത്തി. ഇപ്പോൾ ഏതു​ കൃഷി അറിവും ഈ പേജിൽ ലഭിക്കും.  
ഹലോ ഫാർമറിൽ ഇനി ടിപ്​ടോക്ക്​ വായനക്കാർക്കും HelloFarmer, BeAfarmer എന്നീ ഹാഷ്​ടാഗോടെ അടുക്കളത്തോട്ടത്തി​​െൻറ ചിത്രം പങ്കുവെക്കാം. 

കൃഷി അറിവ്​
പച്ചക്കറികൾ നടാൻ പ്ലാസ്​റ്റിക്​ ഗ്രോബാഗുകൾ ഉപയോഗിക്കാൻ എല്ലാവർക്കും മടിയായിരിക്കും. ഓലമെടഞ്ഞും ടയർ മുറിച്ചും പാത്രങ്ങൾ കണ്ടെത്തിയും ഗ്രോബാഗാക്കി. കവുങ്ങിൻപാളകൾകൊണ്ടും ഉണ്ടാക്കാം. രണ്ടുപാളകൾ മടക്കി നാലു വശവും ചേർത്തുകെട്ടിയാൽ ഗ്രോബാഗായി.

കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് കൃത്യമായ വില ലഭിക്കുന്നതിനായി ഒരു ഓൺലൈൻ മാർക്കറ്റ്/ വെബ്സൈറ്റ് (hellofarmer.online) ആരംഭിക്കുന്നുമുണ്ട്. ഇട നിലക്കാരില്ലാതെ അവരുടെ ഉത്പന്നങ്ങൾ നേരിട്ട്  ഉപഭോക്​താക്കളിലേക്ക്​ലേക്ക് എത്തിക്കാനൊരുങ്ങുകയാണ്​ ഇതിലൂടെ ലക്ഷ്യംവെക്കുന്നതെന്ന്​ റാഫിസ് പറയുന്നു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmingmalayalam newsAgriculture NewslockdownHello farmer
News Summary - Lockdown Techies Farming Challenges -Agriculture news
Next Story