വെള്ളിമാട്കുന്ന്: എഴുത്തലക്കൽ രമേശന്റെ ഇത്തവണത്തെ കൃഷി അത്ഭുതപ്പെടുത്തുന്നതാണ്. പറമ്പിൽ കൃഷി ചെയ്ത ചേനയും കപ്പയും കുഴിച്ചെടുത്തപ്പോൾ തൂക്കം 25 കിലോയിലേറെ. മൂന്നു വർഷത്തോളമായി മുടങ്ങാതെ കൃഷി ചെയ്യുന്ന രമേശന്റെ ഇത്തവണത്തെ ചേന മിക്കതും പതിനഞ്ചുകിലോയിലേറെയാണ്.
നാടൻ ചേനയാണ് വിത്തായി ഉപയോഗിച്ചത്. ഒരു രാസവളവും ചേർത്തിട്ടുമില്ല. കഴിഞ്ഞ വർഷത്തെ ചേന അഞ്ചും ആറും കിലോയാണ് ഉണ്ടായിരുന്നത്. ഒരു കപ്പക്കിഴങ്ങുമാത്രമേ ഇത്രയും വലുതായിട്ടുള്ളൂ. ഒരു ചുവടിൽനിന്ന് പതിനഞ്ചുകിലോയോളം കപ്പ ലഭിച്ചതായി രമേശൻ പറഞ്ഞു.