‘കര്‍ഷകജ്യോതി’ യില്‍ തിളങ്ങി മാധവന്‍

മാധവന്‍ കൃഷിയിടത്തില്‍
ര്‍ഷക ജ്യോതിയില്‍ തിളങ്ങിയ എം.  മാധവന്‍ ഏറത്ത് ഗ്രാമത്തി​​െൻറ അഭിമാനമായി.ഒരു ലക്ഷം രൂപയും സ്വര്‍ണ മെഡലും അടങ്ങുന്നതാണ് അവാര്‍ഡ്. അടൂർ ഏറത്ത് മണക്കാല മണലിക്കല്‍ എം.മാധവനാണ് പരമ്പരാഗത, സമ്മിശ്രകൃഷിരീതിയിലൂടെ പാടത്തും പറമ്പിലും കൃഷി ഗാഥ രചിച്ച് പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള കര്‍ഷകജ്യോതി   അവാര്‍ഡിന് അര്‍ഹനായത്. അഞ്ചേക്കര്‍ സ്ഥലത്താണ് നെല്ലും പച്ചക്കറിയിനങ്ങളും ഇദ്ദേഹം വിളയിച്ചത്. രണ്ടേക്കറില്‍ പച്ചക്കറി കൃഷിയും ഒന്നര ഏക്കറില്‍ നെല്‍ക്കൃഷിയും ഒന്നര ഏക്കറില്‍ കിഴങ്ങു വര്‍ഗങ്ങളുടെ കൃഷിയും ചെയ്യുന്നത്. പരമ്പരാഗത കര്‍ഷകനായിരുന്ന ജ്യേഷ്ഠന്‍ എം. ഗോപാലന്റെ പാത പിന്‍തുടര്‍ന്ന് കൃഷിയിടത്തിലെത്തിയ മാധവന്‍ വീടിനോടുചേര്‍ന്ന് കിട്ടിയ കുടുംബ വസ്തുവിലാണ് കൃഷിയിറക്കിയത്. പറമ്പില്‍ കപ്പ, കാച്ചില്‍, ചേന, ചേമ്പ്, കിഴങ്ങ് തുടങ്ങിയ വിളകളും പാടത്ത് നെല്ല്, പാവല്‍, പടവലം, പയര്‍, ചീര, വെണ്ട, വഴുതന തുടങ്ങിയ ഇനങ്ങളും നട്ടുവളര്‍ത്തി. ക്ഷീര കര്‍ഷകന്‍ കൂടിയായ ഇദ്ദേഹം കൂടുതല്‍ പാല്‍ അളന്ന ജില്ലയിലെ മികച്ച കര്‍ഷകനായും അംഗീകരിക്കപ്പെട്ടിരുന്നു. ആട്, കോഴി എന്നിവയും വളര്‍ത്തുന്നുണ്ട്. കൃഷിയിടത്തിലെ നെല്ല് കൊയ്‌തെടുത്ത് മെതിച്ച് വീട്ടില്‍ തന്നെ പുഴുങ്ങി സ്വന്തമായുള്ള മില്ലില്‍ കുത്തി നാടന്‍ കുത്തരിയാക്കി 70 ാം വയസ്സിലും വില്‍പന ചെയ്യുന്നു. മൂന്നേക്കര്‍ സ്ഥലം സ്വന്തമായിട്ടുണ്ട്. രണ്ടേക്കര്‍ കൂടി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്.
Loading...
COMMENTS