തേനീച്ച കൃഷിയിൽ അദ്​ഭുതനേട്ടം; അനീഷി​െൻറ വിനോദം വെറുതെയായില്ല

  • പ്ലംബിങ് കോൺട്രാക്ട് ജോലിക്കിടെ സമയം കണ്ടെത്തിയാണ് തേനീച്ച കൃഷി ചെയ്യുന്നത്

അനീഷ്​ തേനെടുക്കുന്നു
വിനോദത്തിനു തുടങ്ങിയ തേനീച്ച വളർത്തൽ അനീഷിന് വരുമാന മാർഗ്ഗമായി. ഏനാദിമംഗലം മങ്ങാട് ആലയിൽപടി കാഞ്ഞിരവിളയിൽ വീട്ടിൽ അനീഷാണ് തേനീച്ച കൃഷിയിൽ മികച്ച നേട്ടം കൈവരിച്ചത്. ഒമ്പത് വർഷം ദുബായ്, അഫ്്ഗാനിസ്​ഥാൻ എന്നിവിടങ്ങളിൽ ഇലക്ട്രിക്കൽ ടെക്​നീഷ്യൻ ആയി ജോലി ചെയ്ത ശേഷം 2012ൽ അനീഷ് നാട്ടിലെത്തി. ഇലക്​ട്രീഷ്യൻ–പ്ലംബിങ് കോൺട്രാക്ട് ജോലിക്കിടെ സമയം കണ്ടെത്തിയാണ് തേനീച്ച കൃഷി ചെയ്യുന്നത്. മൂന്നു വർഷം മുമ്പ് പഴകുളം സോഷ്യൽ സർവീസ്​ സൊസൈറ്റി (പാസ്​) യിൽ മൂന്നു ദിവസത്തെ തേനീച്ച വളർത്തൽ പരിശീലനം നടത്തുന്നതറിഞ്ഞ് ഒരു കൗതുകത്തിനാണ് പരിശീലനത്തിൽ അനീഷ് പങ്കെടുത്തത്.
പെരിങ്ങനാടുള്ള തേനീച്ച കർഷകനിൽ നിന്ന് അഞ്ച് പെട്ടിയും അനുബന്ധ സാമഗ്രികളുമായി  തുടക്കം കുറിച്ച അനീഷ് ഇന്ന് 30ലേറെ പെട്ടികളിൽ തേനീച്ച വളർത്തുന്നു. 50ലിറ്ററോളം തേൻ ഇക്കുറി ലഭിച്ചു. തികച്ചും ശാസ്​്ത്രീയ രീതിയിലാണ് അനീഷിെൻ്റ തേനീച്ച വളർത്തൽ. വേനൽമഴ തേൻ കുറയാനിടയാക്കുമെന്ന് അനീഷ് പറഞ്ഞു. ലിറ്ററിന് 400 രൂപ വിലക്കാണ് തേൻ നൽകുന്നത്. ഭാര്യ ഷമിയ ബീഗവും അനീഷിെൻ്റ പിതാവ് അബ്്ദുൽ ്അസീസും മാതാവ് റുഖിയബീഗവും തേനീച്ച വളർത്തലിന് എല്ലാവിധ േപ്രാത്സാഹനവും നൽകുന്നു. തരിശു നിലം പാട്ടത്തിനെടുത്ത് വാഴയും പച്ചക്കറിയും കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് അനീഷ്.
 
Loading...
COMMENTS