കൃഷിയിൽ മൂന്നര പതിറ്റാണ്ടിെൻറ അനുഭവസമ്പത്തുണ്ട് കുടിയേറ്റ കർഷകനായ വി.പി. മാത്യൂവിന്. കഠിനാധ്വാനത്തിലൂടെ പാട്ടഭൂമിയിൽ പൊന്ന് വിളയിച്ച 56കാരനായ മാത്യൂ, മുഴുവൻസമയ കർഷകനാണ്. 2014^15ൽ ജില്ലയിലെ മികച്ച കർഷകനുള്ള ഹരിതകീർത്തി പുരസ്കാരം ഇദ്ദേഹത്തിനായിരുന്നു. മൂത്തേടം നമ്പൂരിപ്പൊട്ടിയിൽ 15 ഏക്കറോളം സ്ഥലത്ത് കൃഷിയുണ്ട്. വാഴ, പച്ചക്കറി, കിഴങ്ങ് വർഗങ്ങൾ എന്നിവയെല്ലാം മാത്യൂവിെൻറ കൃഷിയിടത്തിൽ നന്നായി വിളയുന്നു. തുള്ളിനന രീതിയിൽ രണ്ടേക്കറോളം കൃഷി നടത്തിയിരുന്നു. പച്ചക്കറി കൃഷിയിലും മാത്യൂ ശ്രദ്ധയൂന്നുന്നുണ്ട്. ഒരേക്കറോളം സ്ഥലത്ത് കോവൽ കൃഷി ചെയ്യുന്നു. പാവൽ, പടവലം, പയർ എന്നിവയും മൈസൂർ, പൂവൻ വാഴകളും കൃഷി ചെയ്യുന്നു. പുന്നപ്പുഴയോട് ചേർന്നാണ് കൃഷിയിടം. ഇതിനാൽ വേനലിലും വെള്ളം പ്രശ്നമല്ല.
കറുത്ത മണ്ണുമാണ്. ഇതിനാൽ നല്ല വിളവ് ലഭിക്കുന്നു. മൂത്തേടം സ്വാശ്രയ സമിതിക്ക് കീഴിലെ നമ്പൂരിപ്പൊട്ടി സംഘത്തിലെ കർഷകനാണിദ്ദേഹം. മലയോര മേഖലയിൽ കാട്ടാനയും കാട്ടുപന്നിയുമാണ് കൃഷിക്ക് ഭീഷണി. കർഷകരുടെ അധ്വാനംമുഴുവൻ ഒരു ദിവസംകൊണ്ട് വന്യമൃഗങ്ങൾ നശിപ്പിക്കുകയാണെന്ന് വി.പി. മാത്യൂ പറയുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 1:54 AM GMT Updated On
date_range 2018-03-08T07:24:44+05:30മാത്യൂ 24X7
text_fieldsNext Story