കോഴിവളർത്തലും സമ്മിശ്രകൃഷിയുമായി വത്സലഗിരി

ടെറസിലെ പച്ചക്കറികൃഷി പരിപാലനത്തിൽ റെജി തോമസും ഭാര്യ ആലീസും മക്കളായ റിയയും റീബയും

കോഴികുഞ്ഞ് വളർത്തൽ, പറമ്പിൽ സമ്മിശ്ര കൃഷി, ടെറസ്​ മുഴുവൻ ​​ഗ്രോ ബാഗുകളിൽ പച്ചക്കറി കൃഷി. ഇവയിലെല്ലാം വ്യാപൃതരായി ഒരു കുടുംബം  ചെലവഴിക്കുന്നു. രണ്ടരയേക്കറിൽ വ്യാപിച്ചു കിടക്കുന്ന വീട്ടുവളപ്പിൽ ഒരിഞ്ചു സ്​ഥലം പോലും വെറുതെയിടാതെ കൃഷി ചെയ്ത് മാതൃക കാട്ടുകയാണ് ഏനാത്ത് കളമല ’വത്സലഗിരി’യിൽ റെജി തോമസും കുടുംബവും. 

 എഗ്ഗർ നഴ്സറി

2008 മുതലാണ്​ റെജി തോമസി​​െൻറ  ഭാര്യ ആലീസ്​ കോഴിവളർത്തൽ തുടങ്ങിയത്​. 30 കോഴികുഞ്ഞുങ്ങളെ വാങ്ങിയതിൽ പത്തെണ്ണം ചത്തുപോയി. എന്നാൽ നിരാശക്ക്​ പകരം  അഞ്ഞൂറ് കോഴികുഞ്ഞുങ്ങളുമായി ആലീസ്​ ഫാം വികസിപ്പിക്കുകയായിരുന്നു. പരിസരത്തെ 30 സ​െൻറിൽ മൂന്ന് ഷെഡുകളിലായാണ് കോഴികളെ വളർത്തുന്നത്. 2010ൽ 15000 വും 2012ൽ 20000വുമായി കോഴികുഞ്ഞുങ്ങളുടെ എണ്ണം കൂടിയപ്പോൾ സംസ്​ഥാനത്തെ മികച്ച പൗൾട്രിഫാമിനുള്ള മൃഗസംരക്ഷണ വകുപ്പിെൻ്റ പുരസ്​കാരവും
വത്സലഗിരിയിലെത്തി. അടുത്തിടെ ആലീസിന് പത്തനാപുരം പിടവൂർ ​േബ്ലാക്ക്​ പഞ്ചായത്ത് ജീവനക്കാരിയായി ജോലി ലഭിച്ചപ്പോൾ എഗ്ഗർ നഴ്സറിയുടെ മുഖ്യ ചുമതല റെജി തോമസ്​ ഏറ്റെടുത്തു. എട്ടിൽ പഠിക്കുന്ന റിയയും ആറിൽ പഠിക്കുന്ന റീബയും സ്​കൂൾ സമയം കഴിഞ്ഞും അവധി ദിനങ്ങളിലും മാതാപിതാക്കളെ സഹായിക്കുന്നു. പശ്ചിമബംഗാൾ സ്വദേശി ഷൈൻ ആണ് ഫാമിലെ ശുചീകരണവും മറ്റ് പരിപാലനക്രിയകളും ചെയ്യുന്നത്. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ നിന്നും കേരള പൗൾട്രി ഡെവലപ്മെൻ്റ് കോർപറേഷനിൽ (കെപ്​കോ)  നിന്നും ഒരു ദിവസം പ്രായമുള്ള കോഴികുഞ്ഞിനെ 21 രൂപ നിരക്കിൽ വാങ്ങി 45–60 ദിവസം വളർത്തി രോഗപ്രതിരോധത്തിനുള്ള മരുന്നും കുത്തിവയ്പുകളും നൽകി 100 രൂപക്കാണ് വിൽക്കുന്നത്. മൃഗസംരക്ഷണ വകുപ്പിെൻ്റ അംഗീകൃത ഏജൻസി എന്ന നിലയിൽ പത്തനംതിട്ട ജില്ലയിലെ 16 ഗ്രാമപഞ്ചായത്തുകളിലേക്ക് സർക്കാർ പദ്ധതി പ്രകാരം കോഴികുഞ്ഞുങ്ങളെ വിതരണം ചെയ്തു. കൊല്ലം
ജില്ലയിലെ എഴുകോൺ, മൈലം, പത്തനാപുരം ബ്തോക്ക് എന്നിവിടങ്ങളിലും ഈവർഷം പത്തനാപുരം, തലവൂർ ഗ്രാമപഞ്ചായത്തുകൾ,  അടൂർ നഗരസഭ എന്നിവിടങ്ങളിലും കോഴികുഞ്ഞുങ്ങളെ നൽകി. ചെറുതും വലുതുമായി ഇപ്പോൾ 15000 കോഴികൾ വത്സലഗിരി ഫാമിലുണ്ട്. ഫാമി​​െൻറ തുടക്കം മുതൽ തിരുവല്ല പക്ഷിരോഗ നിർണയ കേന്ദ്രത്തിലെ ഡോ. സിസി ഫിലിപ്പും ഡോ. മിനിയും വേണ്ടത്ര
േപ്രാത്സാഹനം നൽകിയതായും ഏഴംകുളം വെറ്ററിനറി ഡിസ്​പെൻസറിയിലെ ഡോ. ജൂലിയറ്റ് ബി. പിള്ള, പത്തനാപുരം വെറ്ററിനറി ഡിസ്​പെൻസറിയിലെ ഡോ. ഒ.പി. രാജൻ എന്നിവരും ആവശ്യമായ വൈദ്യ സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്നതായി റെജിയും ആലീസും പറഞ്ഞു.

വത്സലഗിരി എഗ്ഗർ നഴ്സറിയിൽ റെജി തോമസും കുടുംബവും.
 

മ്യൂസിക് തെറാപ്പിയും
വത്സലഗിരി എഗ്ഗർ നഴ്സറിയിലെ കോഴികുഞ്ഞുങ്ങൾക്ക് മ്യൂസിക് തെറാപ്പിയും നൽകുന്നുണ്ട്. നേർത്ത സ്വരത്തിൽ മെലഡികൾ കേട്ടാണ് കോഴികുഞ്ഞുങ്ങൾ വിശ്രമിക്കുന്നത്. ദിവസവും ഒമ്പത് ചാക്ക് കോഴിതീറ്റ വേണ്ടി വരുന്നു.  വിദേശകോഴിയായ ആർ.ഐ.ആർ., ഉത്തർപ്രദേശിലെ പോരുകോഴിയായ അസ്സെൽ, ആസ്​േട്രാവൈറ്റ്, നാടൻകോഴിയായ ഗ്രാമശ്രീ, ആസ്​േട്രലിയയിൽനിന്നുള്ള
ആസ്​േട്രാലോപ്പ്, മധ്യപ്രദേശിൽനിന്നുള്ള കരിങ്കോഴി, ബ്രപുത്ര താഴ്വരയിൽനിന്നുള്ള ബ്ര കോഴികൾ, അലങ്കാരക്കോഴികൾ എന്നിവ ഉൾപ്പെടെ വ്യത്യസ്​ത ഇനത്തിലുള്ള കോഴികൾ ഫാമിൽ
വളർത്തിയിരുന്നു. കാലാവസ്​ഥ അനുകൂലമല്ലാത്തതിനാൽ അവയെ തൽക്കാലം ഒഴിവാക്കിയിരിക്കുകയാണ്. റെജിയുടെ മക്കളായ റിയ, റീബ എന്നിവർ ചേർന്നാണ് കോഴികൾക്ക് വാക്സിനേഷൻ ഉൾപ്പെടെ നൽകുന്നത്. 

ടെറസിലും പുരയിടത്തിലും കൃഷി

വത്സലഗിരി വീടി​​െൻറ ടെറസ്​ മുഴുവൻ പച്ചക്കറി കൃഷിയാൽ സമൃദ്ധമാണ്. േഗ്രാബാഗിൽ നട്ടുവളർത്തുന്ന പയർ കാബേജ്, കോളിഫ്ളവർ, ബീറ്റ്റൂട്ട്, വെണ്ട, പച്ചമുളക് തുടങ്ങിയവ ഉൾപ്പെടുന്ന  ഹരിതാഭയാർന്ന കൃഷിയിടം കാണേണ്ടതു തന്നെയാണ്. പുരയിടത്തിൽ വാഴ, ചേന, ചേമ്പ്, കാച്ചിൽ, കപ്പ, പച്ചക്കറി കൃഷികളുമുണ്ട്. ഏത്തൻ, പൂവൻ, ഞാലിപൂവൻ, കദളി, ചെങ്കദളി വാഴകൾ 400 എണ്ണമുണ്ട്. കഴിഞ്ഞ വർഷം 700 കുലകൾ വിറ്റതായി റെജി പറഞ്ഞു.

Loading...
COMMENTS