ഫാം ടൂറിസം സാധ്യതയുമായി കോടനാ​​െട്ട ബയോ ഫാം

അനിത. എസ്
01:46 AM
10/01/2018
കൃഷിത്തോട്ടത്തിൽ രാജപ്പൻ

പെരുമ്പാവൂർ വഴി പാണിയേലി പോരിന്റെയും കോടനാടിന്റെയും ഭംഗി ആസ്വദിക്കാന്‍ വരുന്നവര്‍ സന്ദർശിച്ചുമടങ്ങുന്ന
മറ്റൊരിടം കൂടിയുണ്ട്​.വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ പാണംകുഴിയിൽ . ജൈവകര്‍ഷകനായ രാജപ്പ​​​​െൻറ ഹരിത ബയോഫാം.കൃഷിയിൽ വൈവിധ്യമൊരുക്കി ഫാം ടൂറിസമെന്ന ആശയത്തെ യാഥാർഥ്യവൽകരിക്കുകയാണ്​ ഇൗ കർഷകൻ.പച്ചക്കറി കൃഷിയിലൂടെയാണ് രാജപ്പന്‍ കാര്‍ഷിക മേഖലയിലേക്ക് ചുവടുവച്ചത്. ആദ്യം നേരിട്ടത് പരാജയത്തിന്റെ പാഠങ്ങളായിരുന്നു. എന്നാല്‍ തോറ്റു പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല. അതുകൊണ്ടുതന്നെ ആത്മവിശ്വാസം കൈമുതലാക്കി ഫാം ടൂറിസം രംഗേത്തക്ക് ചുവടുമാറ്റം നടത്തി. അതോടെ വിദേശികളെയും സ്വദേശികളെയും ഒരേപോലെ ആകര്‍ഷിക്കുന്നഫാം ടൂറിസം വരുമാനത്തോടൊപ്പം പ്രശസ്​തിയും രാജപ്പന് നേടിക്കൊടുത്തു. നൂതനങ്ങളായ കൃഷിരീതികളാണ് ബയോഫാമിനെ വേറിട്ട് നിര്‍ത്തുന്നത്. നാലരയേക്കറില്‍ തികച്ചും ഹരിതമയമായി സംരക്ഷിക്കുന്ന ബയോ ഫാം  കാണാനെത്തുന്നവരിൽ അദ്​ഭുതമുയർത്തുന്നു.

പച്ചക്കറിക്കൃഷിയിൽ നിന്ന്​ ​ബയോഫാമിലേക്ക്​

പച്ചക്കറി കൃഷിയിലൂടെയാണ് രാജപ്പന്‍ കാര്‍ഷികരംഗത്തേക്ക് ഇറങ്ങുന്നത്. പച്ചക്കറികൃഷി നഷ്ടത്തിലായതോടെയാണ് മൂന്നുവർഷം മുമ്പ്​ ബയോ ഫാമെന്ന ആശയത്തിലെത്തിയത്. വൈകാതെ ഹൈടെക് പച്ചക്കറികൃഷി ആരംഭിച്ചു. അന്നത്തെ കൃഷിമന്ത്രിയായിരുന്ന കെ.പി. മോഹനനായിരുന്നു ഉദ്ഘാടനം. ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഇതിനകം ഫാം സന്ദര്‍ശിച്ചു. ഇതിന് പുറമെ വിനോദസഞ്ചാരികളും വിദ്യാര്‍ത്ഥികളും കൃഷിയിലേക്ക്
ചുവടുവെക്കുന്നവരുമുള്‍പ്പടെ അമ്പതോളം പേർ  ദിവസവും ബയോ ഫാമിലെ സന്ദര്‍ശകരായി എത്തുന്നുണ്ട്​. മികച്ച കര്‍ഷകനുള്ള ആത്മ പുരസ്‌കാരവും വെജിറ്റബ്​ൾ ആൻറ്​ ഫ്രൂട്ട്​ പ്രമോഷൻ  എറണാകുളം ജില്ലാ അവാര്‍ഡും രാജപ്പന്‍ നേടിയിട്ടുണ്ട്.

ജൈവ വൈവിധ്യം

മത്സ്യങ്ങളും പക്ഷികളും മുയലുമെല്ലാം ജൈവ വൈവിധ്യത്തിന് മുതല്‍ക്കൂട്ടാകുന്നു. ഫാമിലെ പ്രധാന ആകര്‍ഷണം അപൂര്‍വ മത്സ്യസമ്പത്താണ്. അതില്‍ പ്രധാനി ഡോക്ടര്‍ ഫിഷ് എന്നറിയപ്പെടുന്ന ഗാറാ റൂഫാ മത്സ്യമാണ്. തുര്‍ക്കിയിൽ പ്രധാനമായും കാണുന്ന ഈ മത്സ്യം ശരീരത്തിലെ നിര്‍ജീവകോശങ്ങളെ നീക്കി ചര്‍മ്മം മൃദുവാക്കുകയും രക്തചംക്രമണം നിയന്ത്രിക്കുകയും ചെയ്യുമത്രേ. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യമായ അരാപിമയും രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അലിഗേറ്റര്‍ ഗാറും ഇവിടെയുണ്ട്. വിദേശികളായ ഈ വമ്പന്മാരുടെ വില ഒരു ലക്ഷത്തിനും മുകളിലാണ്. ഇവക്കുപുറമെ അലങ്കാര മത്സ്യങ്ങളായ ഫ്ലവര്‍കോണ്‍, ഗോള്‍ഡ് ഫിഷ്, ക്യാറ്റ് ഫിഷ്, വിവിധതരം ഓസ്‌കാറുകള്‍ കൂടാതെ പിരാനയും അരോണയും തിലോപിയയും ഈ കൂട്ടത്തിലുണ്ട്. ആവശ്യക്കാര്‍ക്ക് ഭക്ഷ്യ ആവശ്യ ത്തിനായി മുഷിയും അലങ്കാരമത്സ്യങ്ങളും വിതരണം ചെയ്യുന്നുണ്ട്. 

പക്ഷിക്കൂട്ടം

ഹരിത ഫാമിലെ മറ്റൊരു ആകര്‍ഷണം വിവിധതരം പക്ഷികളാണ്. എമുവും ലൗ ബേര്‍ഡ്‌സും തത്തയും ഹരിതയുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഹരിതയുടെ മണ്ണില്‍ കലപിലകൂട്ടി ഓടിനടക്കുന്നത് വിവിധയിനം കോഴികളാണ്. നാടന്‍ കോഴിയും കാടയും കരിങ്കോഴിയും അക്കൂട്ടത്തില്‍​െപ്പടുന്നു. പക്ഷികളുടെ മുട്ട വിരിയിക്കാന്‍ ശാസ്ത്രീയമായി തയ്യാറാക്കിയ ഇന്‍ക്വിബേറ്ററും ഇവിടുണ്ട്. മുയലും പെറ്റ് റാറ്റും ജൈവവൈവിധ്യത്തിലെ കുഞ്ഞന്‍മാരാണ്. 


ഹൈടെക്​ കൃഷി
സബ്‌സിഡിയോടെയാണ് ഇപ്പോള്‍ പയറും പപ്പായയും ഫാമില്‍ വിളവിറക്കിയത്. പ്രാണികള്‍ക്കോ മറ്റു കീടങ്ങള്‍ക്കോ പ്രവേശിക്കാന്‍ കഴിയാ ത്ത രീതിയിലാണ് ഫാം തയ്യാറാക്കിയത്.  തുള്ളിനന വഴിയാണ്​ ജലസേചനം. സിറിഞ്ചൂകളിലൂടെ തന്നെയാണ് വളവും നല്‍കുന്നത്. മീനി​​​​െൻറയും കോഴിയുടെയുമെല്ലാം അവശിഷ്​ടങ്ങളാണ് പ്രധാന വളം. ഇവ ഫാമില്‍തന്നെ ലഭ്യമായതിനാല്‍ വേറെ ചിലവുമില്ല. അഞ്ചുലക്ഷം രൂപ മുടക്കിയാണ്  ടെക് ഫാം തയ്യാറാക്കിയത്. പുറമെ ഇഞ്ചി, മഞ്ഞള്‍, നീലക്കരിമ്പ്, അത്യുല്‍പാദന ശേഷിയുള്ള റെഡ് ലേഡി പപ്പായയും വിളഞ്ഞുനില്‍ക്കുന്നുണ്ട്. കൂടുതലും ബയോ ഫാം സന്ദര്‍ശകര്‍ തന്നെയാണ് വിളവുകളില്‍ അധികവും വാങ്ങുന്നത്. ഇവയുടെയെല്ലാം വിത്തുകളും തൈകളുംവില്‍പ്പനക്കുണ്ട്. വിളഞ്ഞുനില്‍ക്കുന്ന ആകാശവെള്ളരി ഹരിതയിലെ പച്ചപ്പിന് പത്തരമാറ്റ് നല്‍കുന്നു. പാഷന്‍ ഫ്രൂട്ടി​​​​െൻറ അതേ ഗൂണങ്ങള്‍തന്നെയാണ് ഇതിനും. തൊടിയില്‍ പടര്‍ത്തിയ  ആകാശവെള്ളിരിയുടെ വിത്തിനും തൈകള്‍ക്കും ആവശ്യക്കാരേറെയാണ്.

ആഗോളതാപനവും ഹരിതഗൃഹപ്രഭാവവും തടയാൻ  വനം തന്നെ ഒരുക്കിയിട്ടുണ്ട് ഫാമില്‍. വനവല്‍ക്കരണം ലക്ഷ്യമിട്ടാണ് ഒരുക്കിയതെന്ന്​ രാജൻ പറയുന്നു. കൊക്കോയും മഹാഗണിയുമാണ് കൂടുതല്‍. മറ്റു വന്‍മരങ്ങളും ഇതിലുണ്ട്. കൊക്കോയില്‍ നിന്ന് ലഭിക്കുന്ന വിളവ് എടുക്കാറില്ല. പക്ഷികള്‍ക്കും റവകള്‍ക്കുമായി മാറ്റിവെച്ചിരിക്കുകയാണ്. 

Loading...
COMMENTS