Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightSuccess Storieschevron_rightവിജയമുറപ്പ്​,...

വിജയമുറപ്പ്​, ഷിബുവി​െൻറ സാക്ഷ്യം

text_fields
bookmark_border
വിജയമുറപ്പ്​, ഷിബുവി​െൻറ സാക്ഷ്യം
cancel
camera_alt???? ????? ???????????
പ്രവാസിയായിരിക്കു​േമ്പാഴും മൂത്തേടം നെല്ലിക്കുത്തിലെ ഷിബു പാറയിലിന്​ കൃഷിയെ മറക്കാനായില്ല. അങ്ങനെ മൂന്ന്​ വർഷത്തെ ഗൾഫ്​ ജീവിതം മതിയാക്കി നാട്ടിലേക്ക്​ മടങ്ങി. വീണ്ടും മണ്ണിലിറങ്ങിയ ഇദ്ദേഹം കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ അത്യധ്വാനത്തിലൂടെ വിജയഗാഥ രചിച്ചു. 2013-14ൽ ജില്ലയിലെ മികച്ച കർഷകനുള്ള ഹരിതകീർത്തി പുരസ്​കാരം ഷിബുവിനായിരുന്നു. മുഴുവൻ കൃഷിയും ഭൂമി പാട്ടത്തിനെടുത്താണ്​​. ഒാ​േരാ വർഷവും എട്ട്​ മുതൽ പത്തുവരെ ഏക്കറിൽ പച്ചക്കറിയും രണ്ടേക്കറോളം വാഴയും കൃഷി ചെയ്​തുവരുന്നു. നാലേക്കറോളം കൃഷി തുള്ളിനന (ഡ്രിപ്​​ ഇറിഗേഷൻ) രീതിയിൽ. വർഷം മുഴുവൻ കൃഷിയുണ്ട്​. ഹൈബ്രീഡ്​ വിത്തുകളും ഉപയോഗിക്കുന്നു​. മറ്റ്​ കർഷകർക്ക്​ മാർഗദർശിയും മാതൃകയുമാണ്​ ഇൗ യുവകർഷകൻ. കീടങ്ങളെ തുരത്താൻ ഗ്രീൻലേബൽ കീടനാശിനിയാണ്​ ഉപയോഗിക്കുന്നത്​. കൃഷിയിടത്തിൽ കായീച്ച കെണി, മഞ്ഞക്കെണി എന്നിവയുണ്ട്​​. പ്രാണികൾക്കെതിരെ വേപ്പ്​ മിശ്രിത കീടനാശിനിയാണ്​ ഉപയോഗിക്കുന്നത്​. കാർഷിക വൃത്തിയിൽ സഹായികളായി മാതാപിതാക്കളും അനുജനും ഭാര്യയുമുണ്ട്​. മൂത്തേടം സ്വാശ്രയ കർഷക സമിതി പ്രസിഡൻറും നെല്ലിക്കുത്ത്​ സ്വാശ്രയ സംഘത്തിലെ വിപണന മാസ്​റ്റർ കർഷകനുമാണ്​ ഇദ്ദേഹം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:കർഷർ
News Summary - http://54.186.233.57/node/add/article
Next Story