വെയിലേറ്റ് വാടില്ല , സുജിത്തിന്‍െറ കൃഷി പ്രണയം

  • 2015 ലെ സംസ്ഥാനത്തെ മികച്ച യുവ കര്‍ഷകനുള്ള പുരസ്കാരം നേടിയ സുജിത്തിന്‍െറ കൃഷിഗാഥ

കൃഷിത്തോട്ടത്തില്‍ സുജിത്ത്

ചേര്‍ത്തല ചാരമംഗലം സ്വാമി നികര്‍ത്തില്‍ സുജിത്തിന് കൃഷി എന്നത് വെറുമൊരു നേരംപോക്കല്ല. ജീവിക്കാനുള്ള , പിടിച്ചുനില്‍ക്കാനുള്ള പിടിവള്ളിയായിരുന്നു. കൃഷിയിലൂടെയത്തെുന്ന തുച്ഛ വരുമാനത്തിനായി അമ്മയുമൊത്ത് മണ്ണിലിറങ്ങിയത് ചെറുപ്രായത്തില്‍ തന്നെ. പിന്നീട് മണ്ണിന്‍െറ കൂട്ടായി മാറി.   2015 ലെ സംസ്ഥാനത്തെ മികച്ച യുവ കര്‍ഷകനുള്ള പുരസ്കാരം മുപ്പതാം വയസ്സില്‍ സുജിത്തിനെ തേടിയത്തെിയത് ആ കൂട്ടുകെട്ടിന്‍െറ വിജയഗാഥ.

കൃഷി തന്ന തണല്‍

കുട്ടിക്കാലത്ത് കഷ്ടപ്പാടിന്‍്റെ ദിവസങ്ങളായിരുന്നു. ഏഴാം വയസ്സില്‍ അച്ഛന്‍ നഷ്ടപ്പെട്ടു. പിന്നെ ഉപജീവനത്തിനുള്ള ഉപാധിയായിരുന്നു കൃഷി. അയല്‍പ്പക്കത്തെ പുരയിടത്തില്‍ കപ്പ നടുന്നതും വെളളരി നടുന്നതും പുഴുങ്ങിയ കപ്പയും കാച്ചിലും ,ചേമ്പും മറ്റുമായി ചാരമംഗലം  സ്കൂളില്‍ എത്തിരുന്ന സുജിത്ത് സഹപാഠികള്‍ക്ക് പ്രിയപ്പെട്ടവനായി.അവര്‍ നാടന്‍ ഭക്ഷണത്തിന്‍്റെ രുചി അറിഞ്ഞിരുന്നത് സുജിത്തിന്‍്റെ ഉച്ചഭക്ഷണത്തിന്‍്റെ പങ്ക് പറ്റുമ്പോഴാണ് .സുജിത്ത് പ്ളസ്ടുവിന് ശേഷം ഹോട്ടല്‍മാനേജ്മെന്‍റ് ഡിപ്ളോമ പഠിച്ചതും, സഹോദരന്‍ പ്ളസ് ടുവിന് ശേഷം ഐ.ടി.ഐ പഠിച്ചതും അമ്മ ലീലാമണിയുടെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറി കൃഷിയുടെ വരുമാനത്തിലാണ്.

കൃഷി തൊഴിലായത്

ജീവിത യാത്രയില്‍ പല വേഷങ്ങളിട്ടുണ്ട്. ഓട്ടോ ഡ്രൈവര്‍ ,സ്വര്‍ണ്ണകടയിലെ സെയില്‍സ്മാന്‍ ...മണ്ണിലും സ്വര്‍ണ്ണം വിളയുമെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മുഴുവന്‍ സമയ കര്‍ഷകനായത്. ഇതില്‍ കൃഷി ഓഫീസര്‍ ജി.വി. റെജി വഹിച്ച പങ്ക് വലുതാണ്. കഞ്ഞിക്കുഴിയിലെ കര്‍ഷകര്‍ക്കൊപ്പം മാളയിലെ ജോസഫ് പള്ളന്‍്റെ കൃഷി തോട്ടം സന്ദര്‍ശിച്ചത് വഴിത്തിരിവായി. മണ്ണു വളവും കൂട്ടി തടമെടുത്ത് വരമ്പുണ്ടാക്കി തുള്ളി നന നടത്തിയ ശേഷം മള്‍ച്ചിങ്ങ് ഷീറ്റിട്ട് മൂടിയുള്ള കൃത്യത കൃഷിയില്‍ കമ്പം കയറി. വീട്ടുമുറ്റത്ത് ആയിരം ചുവട് വെണ്ട നട്ടു. മുറ്റം വെണ്ടക്കാടായി. ചാക്കുകളില്‍ വെണ്ട നിറച്ച് വിപണനമാര്‍ഗ്ഗം തേടി പരക്കം പാഞ്ഞ് നടന്നത് ഇപ്പോഴും  ഓര്‍മ്മയിലുണ്ട്.

ദിവസവും വിളവെടുപ്പ്

കാലാവസ്ഥ സുജിത്തിന് പ്രശ്നമല്ല. പയര്‍,ചീര,വെണ്ട, മുളക്,മത്തന്‍ ,വെളളരി എന്നിവ സുജിത്തിന്‍്റെ തോട്ടത്തില്‍ എപ്പോഴും ഉണ്ടാകും.പത്ത് ഏക്കറിലാണ് കൃഷി .ഇതില്‍ ഒരു ഏക്കറേ സ്വന്തമായിട്ടുള്ളൂ.ബാക്കി ഒമ്പത് ഏക്കറും പാട്ടത്തിനെടുത്തതാണ്. വാരനാടുള്ള ഡയറി ഫാമില്‍ നിന്ന് ശേഖരിക്കുന്ന
ചാണകവും, വൈക്കം ബണ്ട് റോഡിലെ ഓയില്‍പാം ഇന്ത്യ ലിമിറ്റഡിന്‍്റെ കുട്ടനാട് നെല്ല് കുത്ത് മില്ലിലെ ചാരവും കോഴിഫാമുകളില്‍ നിന്ന് പുറം തള്ളുന്ന
കോഴിവളവും പച്ചക്കറി കടകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും വീടികളില്‍ നിന്നും പുറം തള്ളുന്ന മാലിന്യം ഉപയോഗിച്ചാണ് കൃഷി. വളത്തിനായി വലിയ തുക ചെലവഴിക്കാറില്ല.എല്ലാത്തിനും കൂലി ചെലവ് മാത്രം മതി. ഗാര്‍ഹിക മാലിന്യങ്ങള്‍ ഉപയോഗിച്ച് പൊതു ജലാശയങ്ങളില്‍ മത്സ്യകൃഷി ചെയ്യുന്നുണ്ട്. മത്സ്യകുഞ്ഞുങ്ങളെയും ഉല്പാദിപ്പിച്ച് വിപണനം നടത്തുന്നു. തിലോപ്പിയാണ് കൂടുതലായി വളര്‍ത്തുന്നത്.വാഴകൃഷി മുതല്‍ നെല്‍ കൃഷി വരെ  കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി നവമാധ്യമങ്ങളെയും ഉപയോഗിക്കുന്നുണ്ട്.

സുജിത്ത് പച്ചക്കറിത്തോട്ടത്തില്‍
 

കോളേജിലെ കൃഷിക്കാരന്‍

സുജിത്തിന് കോളജില്‍ പഠിക്കാന്‍ പറ്റിയിട്ടില്ല.എന്നാല്‍  ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളേജിലെ സഹായിയാണ് സുജിത്ത്.കോളേജ് അധികൃതരുടെ സമ്മതത്തോടെ കോളേജ് വളപ്പിലെ ആറ് ഏക്കറില്‍ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്.കോളേജിലെ എന്‍.എസ്.എസ് വാളണ്ടിയര്‍മാര്‍ നടത്തുന്ന പച്ചക്കറി കൃഷിയുടെ മേല്‍നോട്ടവുമുണ്ട്. ചേര്‍ത്തല തെക്ക് സര്‍വ്വീസ് സഹകരണ ബാങ്കിന്‍്റെ കാര്‍ഷിക പ്രവര്‍ത്തനങ്ങളിലും മുഖ്യ പങ്ക് വഹിക്കുന്നുണ്ട്.സുജിത്തിന്‍്റെ കൃഷിയില്‍ ആകര്‍ഷണം തോന്നി നിരവധി ചെറുപ്പക്കാര്‍ കാര്‍ഷികരംഗത്ത് എത്തുന്നുണ്ട്. സുജിത്തിന്‍്റെ നേതൃത്വത്തില്‍ ചേര്‍ത്തല
പതിനൊന്നാം മൈലില്‍  ചേര്‍ത്തല സെന്‍്റ് മൈക്കിള്‍സ് കോളേജിന് മുന്നില്‍ കൃഷി വകുപ്പിന്‍്റെ നാടന്‍ പച്ചക്കറി വിപണന കേന്ദ്രം പ്രവര്‍ത്തിക്കുന്നു. കൃഷി ദര്‍പ്പണം എ ഗ്രേഡ് പച്ചക്കറി ക്ളസ്റ്റിറിന്‍്റെ പച്ചക്കറി വിപണന കേന്ദ്രത്തില്‍ സുജിത്തിന്‍്റെയും നാട്ടിലെ നൂറോളം കര്‍ഷകരുടെയും പച്ചക്കറികളാണ് വില്‍ക്കുന്നത്.

വരുമാനവും അംഗീകാരവും

കൃഷി ചെയ്താല്‍ എന്ത് മിച്ചമെന്ന് ചോദിക്കുന്നവരോട് സുജിത്തിനുള്ള മറുപടി ഇതാണ്. മികച്ച വരുമാനവും,അംഗീകാരവും... സംസ്ഥാനത്തെ മികച്ച യുവ കര്‍ഷകനുള്ള അവാര്‍ഡിന് പുറമേ ആലപ്പുഴ ജില്ലയിലെ മികച്ച കര്‍ഷകന്‍,കഞ്ഞിക്കുഴി ബ്ളോക്കിന്‍്റെ ആത്മാ പുരസ്കാരം,പി.പി. സ്വാതന്ത്ര്യം കാര്‍ഷിക അവാര്‍ഡ്, ചേര്‍ത്തല തെക്ക്,കഞ്ഞിക്കുഴി കൃഷിഭവനുകളുടെ മികച്ച കര്‍ഷകനുള്ള പുരസ്കാരം.എന്നിങ്ങനെ നീളുന്നു ഈ യുവകര്‍ഷകനെ തേടിയത്തെിയ പുരസ്കാരങ്ങള്‍.

ഫോണ്‍: 9495929729

COMMENTS