തേനിൻറ മധുരം നിറഞ്ഞ ഓര്‍മകളാണ് സജയകുമാറിെൻറ ജീവിതം മുഴുവന്‍.1979ല്‍ ഭക്ഷണത്തിന് വേണ്ടി കാവല്ക്കാരെൻറ ജോലിയില്‍ പ്രവേശിച്ച് ഇന്ന് ഇന്ത്യയിലെതന്നെ അറിയപ്പെടുന്ന തേനീച്ച വളര്‍ത്തല്‍ കേന്ദ്രത്തിെൻറ ഉടമ എന്ന സ്ഥാനത്തേക്ക് എത്തുമ്പോള്‍ ആരംഭത്തിലെ കയ്പ് ഇന്ന് തേനൂറുന്ന മധുരസ്മരണയാണ്. അവിണിശ്ശേരി വള്ളിശ്ശേരിയില്‍ ജനിച്ച മഠത്തിപറമ്പില്‍ സജയകുമാര്‍ ഉപജീവനത്തിനായാണ് 1979ല്‍ ചിമ്മിനി ഡാം പരിസരത്തെ റബര്‍ തോട്ടത്തില്‍ സ്ഥാപിച്ച തേനീച്ച കൂടുകള്‍ക്ക് കാവല്‍ക്കാരനായത്. രണ്ട് വര്‍ഷം തേനീച്ചകള്‍ക്ക് കൂട്ട് കിടന്നതോടെ തേനീച്ച വളര്ത്തലിെൻറ സാധ്യത പഠിച്ചെടുത്തു.1981ല്‍ സ്വന്തംകിടപ്പാടം പണയപ്പെടുത്തി അയ്യായിരം രൂപക്ക് തൈക്കാട്ടുശ്ശേരിയിലെ കര്‍ഷകശ്രീ വേലായുധെൻറ കൈയില്‍ നിന്നും 67 തേനീച്ച കൂടുകള്‍ വാങ്ങി സ്വന്തമായി തേനീച്ച വളര്‍ത്താന്‍ ആരംഭിച്ചു.വടക്കുഞ്ചേരി പന്തലാംപാടത്തെ റബര്‍ തോട്ടത്തിലായിരുന്നു തുടക്കം. ആദ്യവര്‍ഷം ഒരുകൂട്ടില്‍ നിന്ന് ഏകദേശം പത്ത് കിലോ തേന്‍ കിട്ടി. തുടക്കമായതിനാല്‍ വിപണി സംബന്ധിച്ച്കൃത്യമായ അറിവ് ഉണ്ടായിരുന്നില്ല. ഇതുമൂലം പലിശ മാത്രം തീര്‍ത്ത് കൂടിെൻറ എണ്ണം90ആക്കി അടുത്ത വര്‍ഷവും പരീക്ഷിച്ചു. ഈ വര്‍ഷവും മികച്ച ഫലം ലഭിച്ചു. എന്നാല്‍,വിപണി വീണ്ടും ചതിച്ചു.
1984ല്‍ ഭാരത് ഹണി എന്ന ബ്രാന്‍ഡില്‍ തേന്‍ വിപണിയില്‍ ഇറക്കിയാണ് പ്രതിവിധി കണ്ടത്.1990 ആയതോടെ വിപണിയില്‍ അറിയപ്പെട്ടു തുടങ്ങി. 1993ല്‍ തേനിെൻറ ഗുണനിലവാരത്തിന് സര്‍ക്കാറിെൻറ അംഗീകാരം ലഭിച്ചു. ഇപ്പോള്‍ 1000 ഓളം കൂടുകള്‍ നിലമ്പൂരിലെ റബര്‍തോട്ടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. മികച്ച തേന്‍ സംസ്കരണ യൂനിറ്റും താല്പര്യമുള്ളവര്ക്ക് തേനീച്ച വളര്‍ത്തലില്‍ പരിശീലനവും നല്കുന്നു. ഇന്ന് ഭാരതിെൻറയും മറ്റൊരു ബ്രാന്ഡിെൻറയും പേരില്‍ ഒരു വര്‍ഷം ഒരു കോടിരൂപയുടെ വിറ്റുവരവ് ഉണ്ട്. ഓരോ വര്‍ഷവും 100 മുതല്‍ 150 പേര്‍ക്ക് പരിശീലനം നല്കുന്നു. ഇപ്പോള്‍ പരമ്പരാഗത തേനീച്ച കര്‍ഷക കൂട്ടായ്മ എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡൻറാണ്. ഈ കൂട്ടായ്മക്ക് നാഷനല്‍ ബീ ബോര്‍ഡിെൻറ അംഗീകാരം ഉണ്ട്.
സജയ്കുമാറിെൻറ ഈ വ്യവസായത്തിന് സഹോദരെൻറയും മക്കളായ നേച്ചര്‍, നെക്റ്റര്‍ എന്നിവരുടെ സഹായമുണ്ട്. ഇവര്‍ കര്‍ണാടക കാര്‍ഷിക സര്‍വകലാശാലയില്‍ ബിരുദത്തിന് പഠിക്കുന്നു. ഭാര്യ സിന്ധു അധ്യാപികയാണ്. പഠനംപൂര്‍ത്തീകരിച്ച് അച്ഛെൻറ വഴിയിലേക്ക് വരാനുള്ള തയാറെടുപ്പിലാണ് നേച്ചറും നെക്റ്ററും.