Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightSuccess Storieschevron_rightകൃഷിയാണ്​, അലവിക്ക്​...

കൃഷിയാണ്​, അലവിക്ക്​ എല്ലാം 

text_fields
bookmark_border
കൃഷിയാണ്​, അലവിക്ക്​ എല്ലാം 
cancel
ലോറിയുടമയും ഡ്രൈവറുമായിരുന്നു എടവണ്ണ ​െഎന്തൂരിലെ അലവി. കടത്തിൽ മുങ്ങിത്താണതോടെ ഗത്യന്തരമില്ലാതെയാണ്​ കൃഷിയിലേക്ക്​ തിരിഞ്ഞത്​. 13 വർഷംമുമ്പ്​ 200 വാഴയിൽനിന്ന്​ തുടങ്ങിയ കൃഷി 3000 വാഴയോളമായി. ക്രമേ​ണ പച്ചക്കറി കൃഷിയിലേക്കും തിരിഞ്ഞു. വെള്ളരി, ചുരക്ക, പയർ, ചീര എന്നിവ നന്നായി കൃഷി ചെയ്യുന്നു. ഇന്ന്​ ആറേക്കറോളം സ്ഥലത്ത്​ കൃഷിയുണ്ട്​. ഒപ്പം പശുക്ക​െളയും വളർത്തുന്നു. പാട്ടത്തിന്​ സ്ഥലം എവിടെ കിട്ടിയാലും അലവി കൃഷിക്ക്​ തയാറാണ്​. ​2015-16ൽ ജില്ലയി​െല മികച്ച കർഷകനുള്ള വി.എഫ്​.പി.സി.കെ ഹരിതകീർത്തി പുരസ്​കാരം ഇദ്ദേഹത്തിനായിരുന്നു. കൃഷിയിൽനിന്നുള്ള വരുമാനമാണ്​ സ്വന്തംകാലിൽ നിൽക്കാൻ പ്രാപ്​തനാക്കിയത്​. സ്വന്തമായി 20 സ​െൻറ്​ സ്ഥലവും വീടുമായി. കടങ്ങളെല്ലാം വീട്ടി. ഒാ​േട്ടാറിക്ഷ വാങ്ങി. കഠിനാ​ധ്വാനത്തിന്​ തയാറാണെങ്കിൽ കൃഷി ഒരിക്കലും നഷ്​ടമാവില്ലെന്ന്​ അലവി പറയുന്നു. സ്വന്തമായി കുറച്ച്​ സ്ഥലം എന്നത്​ അലവിയുടെ സ്വപ്​നമാണ്​. എടവണ്ണ ​െഎന്തൂർ കർഷകസമിതിയിലെ മാസ്​റ്റർ കർഷകനായ ഇദ്ദേഹം ശാസ്​ത്രീയ കൃഷിരീതികൾ പ്രാവർത്തികമാക്കിതുടങ്ങിയിട്ടുണ്ട്​.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:success stories
News Summary - http://54.186.233.57/node/add/article
Next Story