ഇതാ അമ്പാടിയിലെ യുവ കര്‍ഷകന്‍

ശ്യാം പട്ടാഴി അമ്പാടി ഫാമിൽ

‘ ഒരുകാലത്ത് ഓരോ വീട്ടിലും  നാടന്‍ പശുവിനെ വളര്‍ത്തുമായിരുന്നു. കാര്‍ഷിക- ഭക്ഷ്യ ആവശ്യങ്ങള്‍ക്ക് പശുവിനെ ഉപയോഗിച്ചിരുന്നു. കാലക്രമേണ ധവള വിപ്ളവവും രാസവളങ്ങളിലൂടെയുള്ള ഹരിത വിപ്ളവവും നാടന്‍ പശുക്കളെ അന്യമാക്കി. കഴിഞ്ഞ അഞ്ച്-ആറ് ദശകങ്ങളായി അതിന്‍്റെ പരിണിത ഫലം കാര്‍ഷിക ആരോഗ്യ പാരിസ്ഥിതിക മേഖലകളില്‍ നാം അനുഭവിക്കുന്നു. ഇതിന് പരിഹാരമായി ഞാന്‍ കണ്ട മാര്‍ഗം നാടന്‍ പശുക്കളെ വളര്‍ത്തുന്ന ഗോശാലയുണ്ടാക്കുക എന്നതായിരുന്നു’-കൊല്ലം ജില്ലയില്‍ പട്ടാഴി ഗ്രാമത്തിലെ അമ്പാടി ഗോശാലയുടെ അമരക്കാരനായ ശ്യാം ഇത് പറയുമ്പോള്‍ അവിടം പോയി ഗോശാല കണ്ടുകളയാമെന്ന് കരുതുന്നെങ്കില്‍ തെറ്റുപറയാന്‍ പറ്റില്ല. കണ്ടു കഴിഞ്ഞാല നാം പറഞ്ഞേക്കും- വന്നത് വെറുതെയായില്ല, എന്ന്.നാടന്‍ പശുക്കളുടെ അപൂര്‍വ ശേഖരമാണ് ഈ ഗോശാല. വിവിധ ജനുസ്സുകളില്‍പെട്ട 50 പശുക്കളെ തനത് നാടന്‍ രീതിയില്‍  ഇവിടെ വളര്‍ത്തിപ്പോരുന്നു.ഗുജറാത്തിലെ ഗിര്‍, രാജസ്ഥാനിലെ കാങ്കറേജ്, സഹിവാള്‍, വെച്ചൂര്‍, കാസര്‍ഗോഡ് കുള്ളന്‍, മലനാട് ഗിഡ്ഡ , ചെറുവള്ളി, കാങ്കയം, കപില, ബങ്കാരു, പുങ്കനൂര്‍, കൃഷ്ണ, തമിഴ്നാട് കുറിയ ഇനം നാടന്‍ ഇവയാണ് അവയില്‍ ചിലതാണ്.

പ്രവാസജീവിതം മതിയാക്കി കര്‍ഷകനായി

 ചെറുപ്പത്തില്‍ മുത്തച്ഛന്‍ പകര്‍ന്ന് നല്‍കിയ അറിവുകളായിരുന്നു അടിസ്ഥാനം. മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ഡിപ്ളോമയ്ക്ക് ശേഷം ഗള്‍ഫ് നാടുകളിലെ ഓയില്‍ കമ്പനികളില്‍ സേഫ്റ്റി മാനേജരായി ജോലി നോക്കുമ്പോഴും മനസുനിറയെ കൃഷിയായിരുന്നു.നാട്ടിലത്തെുന്ന സമയങ്ങളില്‍ കൃഷി ഒരു പതിവായി തന്നെ തുടര്‍ന്നു. ഗള്‍ഫിലെ ജോലി അവസാനിപ്പിച്ച് തിരികെയത്തെുമ്പോള്‍ മുഴുവന്‍ സമയ കര്‍ഷനായി. നാഗ്പൂരിലെ ഗോവിജ്ഞാന്‍ കേന്ദ്രത്തില്‍ നിന്നാണ് ഈ സാങ്കതേിക വിദ്യകളൊക്കെ ശ്യാം സ്വന്തമാക്കിയത്. 

അമ്പാടി എന്ന ഗോശാല

കൃഷി, ആരോഗ്യ, പാരിസ്ഥിതിക മേഖലകളില്‍ പ്രാധാന്യം കൊടുത്തുള്ള ഉത്പന്നനിര്‍മ്മാണങ്ങളാണ് അമ്പാടി ഗോശാല ഊന്നല്‍ നല്‍കുന്നത്.  കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ഉത്പന്നങ്ങള്‍, പഞ്ചഗവ്യം, സഞ്ജീവനി, ബീജാമൃതം, ജീവാമൃതം, ഘനജീവാമൃതം ഇവയാണ് പ്രധാനമായും  കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ആവശ്യക്കാര്‍ക്ക് മിതമായ നിരക്കില്‍ ഇവ വിപണനവും ചെയ്യുന്നുണ്ട്. ഇവയില്‍ കീടനിയന്ത്രണം ഒഴികെ ഉല്‍പന്നങ്ങള്‍ സൂക്ഷ്മാണുക്കളുടെ പെരുകിയ സാന്നിധ്യം കൊണ്ട് പ്രവര്‍ത്തിക്കുന്നവയാണ്. വായുവിന്‍്റെ അഭാവത്തില്‍ ഇവ കുപ്പികളില്‍ അടച്ചുസൂക്ഷിച്ചാല്‍ സൂക്ഷ്മാണുക്കള്‍ നശിക്കുമെന്നതിനാല്‍ ആവശ്യാനുസരണം ഉണ്ടാക്കിനല്‍കുകയാണ് പതിവ്. തനതുരീതിയില്‍ പരിപാലിക്കപ്പെടുന്ന നാടന്‍ പശുക്കളുടെ പാലും ചാണകവും മൂത്രവും അത്യധികം ഒൗഷധഗുണമുള്ളതാണത്രേ. നാടന്‍ പശുക്കളുടെ പാല്‍ രോഗപ്രതിരോധത്തിനും, ചാണകം അണുനശീകരണത്തിനും കാര്‍ഷിക ആവശ്യങ്ങള്‍ക്കും മൂത്രത്തിലെ എന്‍സൈമുകള്‍ മനുഷ്യ ശരീരത്തിനും കാര്‍ഷിക കീട നിയന്ത്രണത്തിനും ഉപയോഗിക്കപ്പെടുന്നു.

തട്ടുകളാക്കി തിരിച്ച് കൃഷി

കൃഷിയിടത്തെ തട്ടുകളാക്കിതിരിച്ചാണ് ശ്യാമിന്‍്റെ കൃഷി. ഓരോ തട്ടിലും ഓരോ വിളകള്‍ കൃഷിചെയ്യന്നു. വാഴകളുടെ ഇടയില്‍ ചാലുകീറി വെള്ളവും വളവും അതിലൂടെ നല്‍കുന്നു. ആദ്യം വാഴയുടെ ചുവട്ടില്‍ വളം നല്‍കുന്നു. പീന്നിട് മാറ്റിമാറ്റിയിട്ട് ചാലുവരെ മാറ്റി വളമിടുന്നു. ഇതുവഴി വാഴയുടെ വേര് ചാലുവരെ എത്തിക്കും. അതിനുശേഷം വളവും വെള്ളവും ചാലിലൂടെ നല്‍കും. ഇത് ശ്യാമിന്‍്റെ കണ്ടുപിടുത്തമാണ്. വാഴയുടെ ഇടയില്‍ കുറ്റയാടി, ഡി xടി തെങ്ങുകള്‍ നട്ടിരിക്കുന്നു. തേനീച്ച കൂടുകള്‍ നിരനിരയായുണ്ട്. ചീര, വഴുതിന, പയര്‍, പാവല്‍ വാഴയുടെ ഇടയില്‍ വരമ്പുകള്‍ക്ക് അതിരായി പുല്ല് കൃഷി. ഇതിനിടയില്‍ നനകിഴങ്ങ്, കറയില്ലാത്ത കശുവണ്ടി എന്നിവയും നട്ടിട്ടുണ്ട്്. തൊട്ടുള്ള കുളം ജല സമൃദ്ധമാണ്. റബര്‍ത്തോട്ടമായിരുന്ന സ്ഥലമാണ് ശ്യാം മാറ്റിയെടുത്തത്. കിഴങ്ങ്, ചേന, ഇഞ്ചി, മഞ്ഞള്‍, കച്ചോലം, നീര്‍മരുത്, സര്‍വസുഗന്ധി, കരിനെച്ചി, ആര്യവേപ്പ്, കൊടുവേലി, മാംഗോസ്റ്റിന്‍തുടങ്ങി ശാമിന്‍്റെ കൃഷിയിടത്തില്‍ ഇല്ലാത്തതായി ഒന്നുമില്ലന്നു തന്നെ പറയാം.അന്യം നിന്നുകൊണ്ടിരിക്കുന്ന നാടന്‍ പട്ടികളും (രാജപാളയം, ചിപ്പിപ്പാറ) നാടന്‍ മത്സ്യവും, രണ്ട് ഏക്കറില്‍ വാഴ, കപ്പ, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പലയിനം പുല്ലുകള്‍, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍, നാടന്‍ കോഴി, ആടുകള്‍, തേനീച്ച, ഒൗഷധചെടികള്‍ എന്നിവയുള്‍പ്പെടെ സമ്മിശ്രകൃഷിയും നാല് ഏക്കറില്‍ ജൈവ നെല്‍കൃഷിയും അമ്പാടിയില്‍ ചെയ്യുന്നുണ്ട്.

 

ശ്യാം പട്ടാഴി-9539802133

 

COMMENTS