Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightSuccess Storieschevron_rightസലീമി​െൻറ മഞ്ഞൾ

സലീമി​െൻറ മഞ്ഞൾ ഗ്രാമം

text_fields
bookmark_border
സലീമി​െൻറ മഞ്ഞൾ ഗ്രാമം
cancel
camera_alt???? ??????????? ????? ???????????

തൃശുർ ജില്ലയിൽ വള്ളിവട്ടമെന്ന ഗ്രാമമുണ്ട്​. മഞ്ഞളി​​​െൻറ സ്വന്തം ഗ്രാമം. അവിടെ തൊടിയിലും പറമ്പിലുമൊക്കെ മഞ്ഞൾ നടാൻ ആഹ്വാനം ചെയ്​ത്​ മഞ്ഞൾ നട്ട്​ മതിവരാ​െത ഒരാൾ. അമരിപ്പാടം സ്വദേശി സലിം കാട്ടകത്ത്​. തികഞ്ഞ ജൈവ കർഷകൻ. നാലര ഏക്കറിൽ മഞ്ഞൾ നട്ട്​ ജനുവരിയിലെ വിളവെടുപ്പിന്​ തയ്യാറെടുക്കുകയാണ്​ സലിം.നാടൻ മഞ്ഞൾ വിത്തി​​​െൻറ  അപൂർവ ശേഖരത്തി​​​െൻറ ഉടമയാണ്​ ഇദ്ദേഹം. തനിക്കുണ്ടായ അസുഖത്തി​​​െൻറ ചികിത്സക്കുള്ള ഒൗഷധമെന്ന നിലയിലായിരുന്നു മഞ്ഞളിനോട്​ താൽപര്യം തോന്നിത്തുടങ്ങുന്നത്​. അത്​ ഫലിച്ചപ്പോൾ മഞ്ഞളിലെ കുർകുമി​​​െൻറ രോഗപ്രതിരോധശേഷി ആളുകളിലേക്ക്​ എത്തിക്കണമെൃന്ന ലക്ഷ്യം മനസ്സിൽ വരികയായിരുന്നു. തുടർന്ന്​ വ്യാപകമായി മഞ്ഞൾ കൃഷി ചെയ്​തുതുടങ്ങി. കൃഷിയിടത്തി​​​െൻറ നല്ലൊരു ശതമാനം മഞ്ഞൾകൃഷി മാത്രമാക്കി. പുതിയ ഇനങ്ങളെ ഉപയോഗിക്കാതെ നാടൻ മഞ്ഞൾ ഇനങ്ങൾ മാത്രം ഉപയോഗിക്കുകയും ജൈവ രീതി അവലംബിക്കുകയും ചെയ്​തു.

വിളവിറക്കാം

മെയ്​ മാസത്തിലെ പുതുമഴയിലാണ്​ മഞ്ഞളിന്​ നിലമൊരുക്കുന്നത്​.ജനുവരിയിൽ മഞ്ഞൾ വിളവെടുക്കാം. മെയിൽ പുതുമഴ കിട്ടിക്കഴിഞ്ഞാൽ നിലത്ത്​ എട്ടിഞ്ച്​ അകലത്തിൽ ചെറിയ കുഴികൾ എടുക്കുക. അതിൽ ഉണക്ക ചാണപ്പൊടി ഇടുക. തുടർന്ന്​ വിത്തുവെക്കുക.ശേഷം പൊടി മണ്ണ്​ ഇടുക. ജൂൺ മാസം പിറക്കു​േമ്പാൾ കള പറിച്ചുകളഞ്ഞ്​ വളമിടുക. പിന്നീട്​ മണ്ണിടുക. ഇടക്കിടെ കള നീക്കാൻ ശ്രദ്ധിക്കണം. ജൈവവളവും അത്യുത്തമം. നന എന്നത്​ ഇൗ കൃഷിയിൽ ഇല്ല എന്നതാണ്​ പ്രത്യേകത. പ്രകൃതിയാൽ കിട്ടുന്ന മഴതന്നെ മതിയാകും.

മഞ്ഞൾ വിത്തും കൃഷിയും

വിളവെടുത്ത ശേഷം ഫലപുഷ്​ടിയുള്ളവ വിത്തിനായി നീക്കിവെക്കും. കഴിഞ്ഞ വർഷം വിളവെടുത്ത മഞ്ഞൾ ഉണക്കി പൊടിച്ചപ്പോൾ ആയിരം കിലോ ജൈവ മഞ്ഞൾപ്പൊടി ലഭിച്ചിരുന്നു. കിലാക്ക്​ 400 രൂപക്കാണ്​ അത്​ വിറ്റത്​. ആവിയിൽ പുഴുങ്ങിപ്പൊടിച്ചെടുക്കുന്ന മഞ്ഞളിനേക്കാൾ ഗുണമേന്മയുള്ളത്​ വെയിലത്ത്​ ഉണക്കിപ്പൊടിച്ചെടുക്കുന്ന മഞ്ഞളിനാണെന്ന്​ സലിം അഭിപ്രായപ്പെടുന്നു. 
മഞ്ഞൾപ്പൊടിക്ക്​ ആവശ്യക്കാരെറെയാണ്​.മഞ്ഞൾകൃഷി സലിമിന്​ ബിസിനസല്ല. അതിനാൽ രണ്ട്​ കിലോയിൽ കൂടുതൽ ഒരു വ്യക്​തിക്ക്​ കൊടുക്കാറില്ല. വിദേശത്ത്​ നിന്നുള്ളവർ ചോദിച്ചാൽ കൂടിയാൽ അഞ്ച്​ കിലോ. കൂടുതൽ ആൾക്കാരിലേക്ക്​ മഞ്ഞളി​​​െൻറ ഗുണമെത്തിക്കുക എന്നത്​ മാത്രമാണ്​ ത​​​െൻറ ലക്ഷ്യമെന്ന്​ ഇദ്ദേഹം പറയുന്നു. അതിനാൽ സ്വാശ്രയ സംഘങ്ങളും കുടുംബശ്രീകളും വഴി മഞ്ഞൾ കൃഷി വ്യാപകമാക്കാനുള്ള ഉപദേശവും ക്ലാസുകളും സലിം എടുത്തുവരുന്നു. നടൻ ശ്രീനിവാസൻ, സലിം കുമാർ, അനൂപ്​ചന്ദ്രൻ തുടങ്ങിയവർ സലിമി​​​െൻറ മഞ്ഞൾ തോട്ടം കാണാനെത്തിയിരുന്നു. ഇവർക്ക്​ മഞ്ഞൾകൃഷിയിറക്കാനുള്ള നിർദേശങ്ങളും ഇദ്ദേഹം നൽകിവരുന്നു.

സലിം കാട്ടകത്ത്​ മഞ്ഞൾ തോട്ടത്തിൽ
 

ജൈവ കർഷകൻ

മണ്ണിരക്ക​േമ്പാസ്​റ്റ്​ ചെയ്​തുകൊണ്ടായിരുന്നു കാർഷിക രംഗത്തേക്കുള്ള പ്രവേശം.പ്രതിവർഷം 30 ടണ്ണോളം ക​േമ്പാസ്​റ്റ്​  ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്​. പിന്നീടാണ്​ ജൈവകൃഷിയിലേക്ക്​ കടന്നത്​.15 വർഷമായി ജൈവകൃഷിയുടെ പ്രചാരകനാണ്​ ഇദ്ദേഹം. റമ്പുട്ടാൻ, മാ​​േങ്കാസ്​റ്റിൻ, ഡുകോൻ, റെഡ്​ കസ്​റ്റാർഡ്​ ആപ്പ്​ൾ, ആത്തച്ചക്ക, സീതപ്പഴം, വെൽവറ്റ്​ ആപ്പിൾ, റോളിനിയ, മുതിരപ്പേര, മിറക്ക്​ൾ ഫ്രൂട്ട്​, ചാമ്പ, മധുര ലൂബിക്ക, മിൽക്ക്​ ഫ്രൂട്ട്​,  കരാ​േമ്പാള, തായ്​ മാമ്പഴം, മധുര അമ്പഴങ്ങ, ഒാടപ്പഴം,  അഞ്ചു തരം പ്ലാവുകൾ,  ആകാശ വെള്ളരി, പീനട്ട്​ ബട്ടർ, അവക്കാഡോ, മധുര പുളി , ലെമൺ വൈൻ, ​വെള്ള ഇരിമ്പൻ പുളി, മെഹ്​കോഡ ദേവ, ഇന്തോനേഷ്യയിൽ നിന്നുള്ള കെപ്പൽ പഴം തുടങ്ങി ഒ​േട്ടറെ അപൂർവ ഇനങ്ങൾ ഉൾപ്പെടുന്ന പഴ-സസ്യജാലങ്ങളുടെ സംരക്ഷകനാണ്​ ഇദ്ദേഹം. മകൻ അൻസാർ കാട്ടകത്ത്​ ​െഎ.ടി മേഖലയിലാണ്​ ജോലി ചെയ്യുന്നതെങ്കിലും കൃഷിയിൽ പിതാവിനെ സഹായിക്കുന്നുണ്ട്​.ഭാര്യ: ഷെരീഫ.

മൊബൈൽ: 9447320780

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:മഞ്ഞൾ കർഷകൻ
News Summary - http://54.186.233.57/node/add/article
Next Story