Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 11:47 AM GMT Updated On
date_range 2017-08-29T17:19:31+05:30ഒറ്റപ്പെട്ട കര്‍ഷകര്‍ ഒറ്റക്കെട്ടായി; കൊയ്തു അംഗീകാരത്തിന്‍െറ പൊന്കതിര്
text_fieldscamera_alt???????????????????????? ????????? ??????? ?????????? ???????? ?????????? ????????????? ?????????? ??????? ???????????? ???????????? ?????????? ????????????? ??????????? ????????????? ??????????????? ?????????? ???????? ???????????????????
സംസ്ഥാന സര്‍ക്കാറിെൻറ കൃഷിക്കുള്ള ഏറ്റവും വലിയ പുരസ്കാരമായ ‘നെല്ക്കതിർ’ നേടിയ വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി പാടശേഖരസമിതിക്ക് പറയാനുള്ളത് ഐക്യത്തിെൻറ കഥ. സമിതിയില്‍ പലരും ഒരുകാലത്ത് കൃഷി ചെയ്ത് നഷ്ടത്തിലാവുകയോ കടക്കെണയില്‍ വരെ എത്തുകയോ ചെയ്തവരാണ്. മനസ്സ് മടുത്ത് കൃഷിതന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചവരുമുണ്ട് ഇക്കൂട്ടത്തിൽ. വിവിധ സ്ഥലത്ത്, വിവിധ സമയത്ത്, വിവിധ രീതിയില്‍, വിവിധ തരം വിത്തുകള്‍ വിതച്ച് കൃഷിചെയ്ത 200 ഓളം കര്‍ഷകര്‍ സംഘടിച്ചതോടെ നഷ്ടകൃഷി പഴങ്കഥയായി. തരിശ് കിടന്ന വയലുകള്‍ പച്ചയണിഞ്ഞു. പാടവും കൃഷിയും നാടും നന്നായി. കൂട്ടുകൃഷി പാടശേഖരസമിതിയെന്നാണ് പേരെങ്കിലും അന്നമനട കൃഷിഭവെൻറ കീഴിലാണ് ഇവര്‍ ഉള്‍പ്പെടുന്നത്. കൊരട്ടിയുടെ പടിഞ്ഞാറന്‍ മേഖലയിലെ വിവിധ പടവുകളിലെ കര്‍ഷകരാണ് സമിതിയിലുള്ളത്. 1991ലാണ് ഗ്രൂപ് ഫാം പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ സംഘടിതരായത്. വിവിധ പടവുകളായി 450 ഏക്കര്‍ സ്ഥലത്ത് ഇവര്‍ ഇപ്പോള്‍ കൃഷിയിറക്കുന്നുണ്ട്. ചിലയിടങ്ങളില്‍ ജലത്തിെൻറ ലഭ്യതയനുസരിച്ച് മുന്ന് പൂവും കൃഷി ചെയ്യുന്നുണ്ട്. കോതിരപ്പാടം, തൃക്കത്താഴം, പച്ചപ്പിള്ളി, വഴമ്പനക്കാട്, കാഞ്ഞിരങ്ങാട്, ഭരണിപ്പാടം, പതുപ്പിള്ളി, മഞ്ഞമ്പിള്ളി തുടങ്ങിയ പാടങ്ങളില്‍ മുണ്ടകനും കോതിര, മാമ്പ്രത്താഴം, വാപറമ്പ് എന്നിവിടങ്ങളില്‍ പുഞ്ചയും കാഞ്ഞിരങ്ങാട്, ഭരണിപ്പാടം എന്നിവിടങ്ങളില്‍ വിരിപ്പും കൃഷിയിറക്കുന്നു. കൂടാതെ പാടങ്ങളിലെ കുളങ്ങളിലും തോടുകളിലും മത്സ്യകൃഷിയുമുണ്ട്. വെള്ളത്തിെൻറയും പണിക്കാരുടെയും വഴിയുടെ കാര്യത്തിലുമുണ്ടാകാറുള്ള വഴക്കും ശത്രുതയുമൊന്നും സംഘടിതരായതോടെ ഇല്ല. വിത്തുകളും വളവും കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു. കൂടാതെ കാര്‍ഷിക യന്ത്രങ്ങളും ഉപയോഗത്തിന് ലഭിക്കുന്നുണ്ട്. പാടശേഖരസമിതിയുടെ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് നെല്ല് സൈപ്ലകോക്ക് വിൽക്കാനുള്ള സൗകര്യവുമുണ്ട്. സമിതിയുടെ പ്രസിഡൻറ് ജി.ഡി. തോമസും സെക്രട്ടറി തരിയത് കാച്ചപ്പിള്ളിയുമാണ്
Next Story