Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightSuccess Storieschevron_rightഇവരുടെ കൈയില്‍ സസ്യ...

ഇവരുടെ കൈയില്‍ സസ്യ കലവറ സുരക്ഷിതം

text_fields
bookmark_border
ഇവരുടെ കൈയില്‍ സസ്യ കലവറ സുരക്ഷിതം
cancel
കേരളത്തിൽ നിന്നുള്ള രണ്ട് കർഷകർക്ക് ദേശീയ സസ്യ ജനിതക സംരക്ഷണ (പ്ലാൻറ് ജീനോം സേവ്യർ) പുരസ്കാരം. ഇടുക്കി കാഞ്ചിയാർ സ്വദേശി ടി.ടി. തോമസും പാലക്കാട് അഗളി സ്വദേശി റജി ജോസഫുമാണ് 2015ലെ പുരസ്കാര ജേതാക്കളുടെ പട്ടികയിൽ ഉൾപ്പെട്ടത്. 2013ൽ ഏഴു പേരും 2014ൽ നാലു പേരും കേരളത്തിൽനിന്ന് ഉണ്ടായിരുന്നു.
നാടൻ കുരുമുളകിനം കണ്ടെത്തി സംരക്ഷിക്കുകയും ഗവേഷണങ്ങൾക്ക് പാകമാക്കുകയും ചെയ്ത് ശ്രദ്ധ നേടിയ 76കാരനായ തോമസ് മറ്റു പല കണ്ടെത്തലുകളുടെയും ഉടമയാണ്. 
നാടൻ ഇനങ്ങൾക്കു വേണ്ടിയുള്ള തിരച്ചിലിനിടയിലാണ് ‘തെക്കൻ മുളക്’ എന്ന് തോമസ് തന്നെ പേരിട്ട ഇനത്തെ ഇടുക്കി കാടുകളിൽ കണ്ടെത്തിയത്. സാധാരണ കുരുമുളകിൽ ഒരു ഞെട്ടിൽ ഒരു തിരി വീതം ഉണ്ടാകുമ്പോൾ ഇൗ ഇനത്തിൽ ഒരു തിരിയിൽതന്നെ  കുലപോലെയാണ് കുരുമുളക് ഉള്ളത്. ഒറ്റ ഞെട്ടിൽനിന്ന് 60 ^ 80  തിരികളിലായി 400 മണികൾവരെയുണ്ടാവും. 
സാധാരണ ഇനങ്ങളിലും സങ്കര ഇനങ്ങളിലും പരമാവധി 80 മണികളാണ് കാണാറുള്ളത്. സാധാരണ ഇനങ്ങൾ ഒരു വള്ളിയിൽ ഒന്ന് ^ ഒന്നരക്കിലോ  മുളക് ഉണ്ടാകുേമ്പാൾ തെക്കനിൽനിന്ന് നാലു കിലോ വരെ കിട്ടും. ഇതിെൻറ സവിശേഷതകൾ നാട്ടിൽ പാട്ടായതോടേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും അന്വേഷണം  പതിവാണ്. കാർഷിക സർവകലാശാലയും ഇന്ത്യൻ സുഗന്ധവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും ഈ ഇനത്തെപ്പറ്റി പഠനം നടത്തി ഉൽപാദന ക്ഷമതയും പ്രതിരോധ ശേഷിയും കൂടിയ ഇനമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. ഏലത്തെ ബാധിക്കുന്ന നിമാവിരകളെ നിയന്ത്രിക്കാൻ കാട്ടുജാതിക്കയിൽ നിന്നുൾപ്പെടെ ജൈേവാപാധികൾ വികസിപ്പിച്ച തോമസ് ദ്രുതവാട്ടം പ്രതിരോധിക്കാൻ നാടൻ കുരുമുളകിനങ്ങൾ കാട്ടിനങ്ങളിൽ ഗ്രാഫ്റ്റ് ചെയ്യുന്ന രീതിയുടെയും ‘ജയൻറ് ഗൗരാമി’ മത്സ്യത്തിെൻറ പ്രജനനം വർഷം മുഴുവൻ സാധ്യമാണെന്ന കണ്ടെത്തലിെൻറയും ഉപജ്ഞാതാവാണ്.
റജി ജോസഫ്
 

 

ഔഷധച്ചെടികൾക്കൊപ്പം 22തരം നെല്ലി മരങ്ങൾ പരിപാലിക്കുന്ന അഗളിയിലെ െറജി േജാസഫിെൻറ തോട്ടത്തിൽ അപൂർവ ഇനം ആടുകളും പരിരക്ഷിക്കപ്പെടുന്നുണ്ട്. കോട്ടക്കൽ ആര്യവൈദ്യശാലക്ക് ഉൾപ്പെടെ ഔഷധ നിർമാണത്തിന് നെല്ലിക്ക എത്തിച്ചു കൊടുക്കുന്ന െറജി കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ലിക്ക ഉൽപാദിപ്പിക്കുന്ന കർഷകനാണ്. 
ജൈവിക കൃഷി സങ്കേതങ്ങൾ മാത്രം അവലംബിക്കുന്നതാണ് കൃഷിരീതി.  കേരള കാർഷിക സർവകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെല്ലാണ് കർഷകരെ പുരസ്കാരത്തിന് നാമനിർദേശം ചെയ്തത്. ഇൗമാസം 19ന് ബിഹാറിലെ ചമ്പാരനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിങ് പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഒന്നര ലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് കേന്ദ്ര സസ്യ ജനിതക കർഷകാവകാശ സംരക്ഷണ അതോറിറ്റി ഏർപ്പെടുത്തിയ അവാർഡ്. സർവകലാശാലാ ബൗദ്ധിക സ്വത്തവകാശ സെൽ കോഒാഡിനേറ്റർ ഡോ.സി.ആർ. എൽസിയും വൈസ് ചാൻസലർ ഡോ.പി. രാജേന്ദ്രനും ചടങ്ങിൽ പങ്കെടുക്കും.
 
തെക്കനിത് മൂന്നാം ദേശീയ പുരസ്കാരം
തെക്കൻ കുരുമുളകി’നും അത് കണ്ടെത്തിയ ടി.ടി. തോമസിനും ലഭിക്കുന്ന മൂന്നാമത്തെ ദേശീയ അവാർഡാണ് പ്ലാൻറ് ജീനോം സേവ്യർ. 2012ൽ രാഷ്ട്രപതിയിൽനിന്ന് നാഷനൽ ഇന്നവേഷൻ ഫൗണ്ടേഷെൻറ പുരസ്കാരമാണ്  ആദ്യം ഏറ്റുവാങ്ങിയ േദശീയ പുരസ്കാരം. 
ഇേതപ്പറ്റിയുള്ള മാധ്യമ പ്രചാരം തോമസിനെ ശ്രദ്ധേയനാക്കി. കുരുമുളക് ഉൽപാദനത്തിൽ മുമ്പന്തിയിലുള്ള കേമ്പാഡിയ, വിയറ്റ്നാം, ശ്രീലങ്ക, തായ്ലാൻഡ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവർ തോമസിെൻറ കണ്ടെത്തൽ അന്വേഷിച്ചെത്തി. ഇപ്പോഴും ഇൗ രാജ്യങ്ങളിൽനിന്നുള്ളവർ തോമസിെൻറ സന്ദർശകരാണ്. കഴിഞ്ഞമാസം 17ന് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിെൻറ പുരസ്കാരം തോമസിനായിരുന്നു. തോമസിെൻറ കണ്ടെത്തലിെനപ്പറ്റി നിരവധി ലേഖനങ്ങൾ പുറത്തു വന്നിട്ടുണ്ട്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awards plant genome
News Summary - http://54.186.233.57/node/add/article
Next Story