Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോലി ഉപേക്ഷിച്ച് നിരന്തര പരീക്ഷണം; 'സ്വർഗത്തിലെ കനി' ജീവിതം മാറ്റിമറിച്ചു, ഇന്ന് ബാബു സമ്പാദിക്കുന്നത് ലക്ഷങ്ങൾ

text_fields
bookmark_border
ജോലി ഉപേക്ഷിച്ച് നിരന്തര പരീക്ഷണം; സ്വർഗത്തിലെ കനി ജീവിതം മാറ്റിമറിച്ചു, ഇന്ന് ബാബു സമ്പാദിക്കുന്നത് ലക്ഷങ്ങൾ
cancel
camera_alt

ശേഷു ബാബു 'ഗാക്' കൃഷിയിടത്തിൽ

നിഖില മേഖലകളും സ്തംഭിച്ച കോവിഡ് മഹാമാരിയുടെ കാലത്ത് ശേഷു ബാബു വെറുതെ ഇരുന്നില്ല. ഉണ്ടായിരുന്ന ജോലി ഉപേക്ഷിക്കേണ്ട ഗതി വന്നതോടെ പുതിയ ഒരു പരീക്ഷണത്തിനിറങ്ങി. വിജയിക്കുമോ ഇല്ലയോ എന്ന് ഉറപ്പൊന്നും ഉണ്ടായിരുന്നില്ല. വിധിയെന്താണോ അത് സ്വീകരിക്കുക. എന്നാൽ, കാലം ശേഷു ബാബുവിന് കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ഇന്ന് കാർഷിക രംഗത്ത് ലക്ഷങ്ങളുടെ വരുമാനവുമായി വിസ്മയം തീര്‍ക്കുകയാണ് ഈ ആന്ധ്രാപ്രദേശ് സ്വദേശി.

കോവിഡ് കാലത്ത് ഹൈദരാബാദിലെ സാമൂഹികക്ഷേമ വകുപ്പിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയതായിരുന്നു അയാൾ. കൃഷിയിലേക്ക് ഒരു കൈനോക്കാമെന്ന് ചിന്തിക്കുന്നത് അപ്പോഴാണ്. അങ്ങനെയാണ് കുടുംബത്തിന്റെ വകയിലുള്ള എന്‍.ടി.ആര്‍ ജില്ലയിലെ രാമിറെഡ്ഡിപള്ളിയിലെ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നതും പരീക്ഷണം ആരംഭിക്കുന്നതും.

തുടക്കം ഇങ്ങനെ

നാട്ടിൽ കണ്ടുവരുന്ന ഇനങ്ങളല്ല ശേഷു കൃഷിയിടത്തിൽ നട്ടത്. പല വിദേശ പഴങ്ങളും നട്ടുപിടിപ്പിച്ചു. ഒടുവിൽ 'സ്വർഗത്തിലെ കനി' എന്നറിയപ്പെടുന്ന 'ഗാക്' എന്ന വിദേശയിനം പഴമാണ് ശേഷു ബാബുവിന്റെ ജീവിതം മാറ്റിമറിച്ചത്. തെക്കുകിഴക്കൻ ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന 'ഗാക്' (Gac) എന്ന വിദേശയിനം പഴമായിരുന്നു അത്. ഓണ്‍ലൈന്‍ തിരച്ചിലിനിടയിലാണ് വിയറ്റ്‌നാമില്‍ നിന്ന് ഇറക്കുമതി ചെയ്ത ഗാക് തൈകള്‍ ആന്ധ്രയിലെ ഒരു നഴ്സറിയില്‍ വില്‍പ്പനയ്ക്കുണ്ടെന്ന് ശേഷു അറിയുന്നത്. പ്രദേശത്ത് ആരും ചെയ്യാത്ത കൃഷിയായതിനാല്‍ 2023 മാര്‍ച്ചില്‍ 700 രൂപ നിരക്കില്‍ 100 തൈകൾ വാങ്ങി കാല്‍ ഏക്കറില്‍ അദ്ദേഹം കൃഷി ആരംഭിച്ചു.

നാല് മാസം കൊണ്ട് കായ്ച്ചുതുടങ്ങിയ ചെടികളില്‍നിന്ന് ആദ്യ വിളവെടുപ്പില്‍ 2,100 കിലോ പഴങ്ങൾ ലഭിച്ചു. കിലോഗ്രാമിന് 800 രൂപ നിരക്കില്‍ വിറ്റഴിച്ചതോടെ ആദ്യ വിളവെടുപ്പില്‍ തന്നെ 16 ലക്ഷം രൂപയുടെ വില്‍പനയാണ് ലഭിച്ചത്. നിലവില്‍ 75 സെന്റ് സ്ഥലത്ത് 300ഓളം ഗാക് ചെടികള്‍ അദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. ഇതില്‍ 210 പെണ്‍ചെടികളും 90 ആണ്‍ചെടികളുമാണുള്ളത്. മികച്ച വിളവിനായി കൃത്രിമ പരാഗണ രീതിയാണ് ഉപയോഗിക്കുന്നത്. ഇതുതന്നെയാണ് ഈ പഴത്തിന്റെ ഉയര്‍ന്ന വിലയ്ക്കും കാരണമാവുന്നത്.

സമ്പാദിക്കുന്നത് ലക്ഷങ്ങൾ

കിലോ ഒന്നിന് 500 മുതല്‍ 600 രൂപ വരെയാണ് നിലവിലെ വിപണി വില. അന്നൊരു പരീക്ഷണത്തിന് കച്ചകെട്ടി ഇറങ്ങിയതിന് ശേഷുവിന്റെ പരിശ്രമം വെറുതെയായില്ല. ഇന്ന് വിളവെടുപ്പ് കാലത്ത് ശേഷപ സമ്പാദിക്കുന്നത് കേട്ടാൽ കണ്ണുതള്ളും. ഏകദേശം 30 ലക്ഷത്തോളം രൂപ!

പോഷകസമൃദ്ധവും ഉയര്‍ന്ന ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഈ പഴത്തിന് 'സൂപ്പര്‍ ഫ്രൂട്ട്' എന്ന വിശേഷണവുമുണ്ട്. തക്കാളിയിലുള്ളതിനേക്കാള്‍ മികച്ച ലൈക്കോപീനും, ശരീരത്തില്‍ വിറ്റാമിന്‍ എ ആയി മാറുന്ന ബീറ്റാ കരോട്ടീനും ഇതില്‍ അടങ്ങിയിരിക്കുന്നു പഴമാണ് ഗാക്. ഗാക്കിന് പുറമെ ഡ്രാഗൺ ഫ്രൂട്ട്, പേരക്ക, പപ്പായ, നാരങ്ങ, ആപ്പിൾ ബെർ, സ്പൈൻ ഗൂർഡ് (പാൽപാവൽ) തുടങ്ങിയ വിളകളും ശേഷു ബാബു തന്റെ കൃഷിയിടത്തിൽ വിജയകരമായി വിളയിക്കുന്നുണ്ട്. പരമ്പരാഗത രീതികളില്‍നിന്ന് മാറി ചിന്തിച്ചാല്‍ കാര്‍ഷിക രംഗത്ത് മികച്ച വിജയം നേടാനാകും എന്ന് തെളിയിക്കുകയാണ് ഈ യുവ കർഷകൻ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - From Job Loss to Success: How Gac Fruit Farming Transformed This Youth's Life
Next Story