മഴവിൽ നിറമുള്ള ഈ ചോളം രൂചിച്ചുനോക്കൂ..
text_fieldsവിലകൂടിയ രത്നങ്ങൾ പോലെ തിളങ്ങുന്ന ചോളക്കുലകൾ തങ്ങളുടെ തോട്ടത്തിൽ വിളഞ്ഞുനിൽക്കുന്നതു ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയായണ് അവർക്ക് തോന്നിയത്. ഏഴു വർഷങ്ങൾ നീണ്ട പരീക്ഷണത്തിനൊടുവിലാണ് പല നിറങ്ങളിൽ തിളങ്ങുന്ന ചോളം അഭിനവ് ഗംഗുമല്ലക്കും രേണു റാവുവിനും വിളയിക്കാനായത്. 2013ൽ ആരംഭിച്ച പരീക്ഷണം വിജയിച്ച സന്തോഷത്തിലാണ് ഇരുവരും.
ഗ്ലാസ് ജെം ചോളത്തിന് പുറമെ, സ്റ്റട്രോബെറി ചോളവും പർപ്ൾ ചോളവും ഇവർ കൃഷി ചെയ്യുന്നുണ്ട്. 2010ലാണ് ഹൈദരാബാദ് ഗോസ് ഗ്രീൻ എന്ന പേരിൽ ഒരു സ്റ്റോർ ആരംഭിച്ചത്. അഭിനവിന്‍റെ ജീവിത പങ്കാളിയായ രേണു റാവു 2014ൽ നാലര ഏക്കർ നിലം വാങ്ങി സുസ്ഥിര കൃഷി ചെയ്യാൻ തീരുമാനിച്ചു.
അവരുടെ ഫാമിന് പേര് ബിയോണ്ട് ഓർഗാനിക് എന്നാണ്. നോർത്ത് അമേരിക്കയിലെ ഗ്ലാസ് ജെം ചോളം കണ്ട് തങ്ങളുടെ ഫാമിൽ അവ വളർത്താൻ തീരുമാനിക്കുകയായിരുന്നു. വർഷങ്ങളോളം പിന്നീട് ഇവ വളർത്താനുള്ള ശ്രമത്തിലായിരുന്നു. എല്ലാതവണയും തോറ്റുവെങ്കിലും പിന്മാറിയില്ല. അവസാനം അവരുടെ ഫാമിൽ മനോഹരമായ ഗ്ലാസ് ജെം ചോലം വളർത്തിയെടുക്കുന്നതിൽ അവർ വിജയിച്ചു. പാകം ചെയ്താലും ഇവയുടെ നിറം നഷ്ടമാകില്ലെന്ന് അഭിനവ് പറഞ്ഞു.
നോർത്ത് അമേരിക്കയിലെ കാൾ ബേൺസ് ആണ് ഈ മനോഹരമായ ചോളം പലവിധ പരീക്ഷണങ്ങളിലൂടെ ആദ്യമായി ഉത്പാദിപ്പിച്ചത്. ഇപ്പോൾ ഓൺലൈൻ പോർട്ടലുകളിൽ ഗ്ലാസ് ജെം ചോളത്തിന്‍റെ വിത്തുകൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.