സുഗന്ധം പരത്തി ചേകാടിയിലെ ‘ഗന്ധകശാല’ വയലുകൾ

  • വയനാട്​ ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​ന്ധ​ക​ശാ​ല കൃ​ഷി​യി​റ​ക്കു​ന്ന പ്ര​ദേ​ശ​വും ചേ​കാ​ടി​ ത​ന്നെ​

00:28 AM
04/11/2019
ചേ​കാ​ടി പാ​ട​ശേ​ഖ​രം
യനാട്ചേ​ ​കാ​ടി​യി​ലെ നെ​ൽ​വ​യ​ലു​ക​ളി​ൽ വീ​ണ്ടും സു​ഗ​ന്ധ നെ​ല്ലി​ന​മാ​യ ഗ​ന്ധ​ക​ശാ​ല​യു​ടെ പെ​രു​മ. പ്ര​ദേ​ശ​ത്തെ 200 ഏ​ക്ക​റോ​ളം വ​യ​ലി​ൽ വ​ലി​യൊ​രു ഭാ​ഗ​വും പ​ര​മ്പ​രാ​ഗ​ത നെ​ല്ലി​ന​മാ​യ ഗ​ന്ധ​ക​ശാ​ല​യാ​ണ്. പ​ര​മ്പ​രാ​ഗ​ത​മാ​യി ചെ​ട്ടി വി​ഭാ​ഗ​ത്തി​ലു​ള്ള ആ​ളു​ക​ളാ​ണ് ഗ​ന്ധ​ക​ശാ​ല കൃ​ഷി ചെ​യ്തു​പോ​രു​ന്ന​ത്. നോ​ക്കെ​ത്താ ദൂ​ര​ത്ത് പ​ര​ന്നു​കി​ട​ക്കു​ന്ന വ​യ​ലേ​ല​ക​ളി​ൽ ക​തി​ര​ണി​ഞ്ഞു നി​ൽ​ക്കു​ന്ന ഗ​ന്ധ​ക​ശാ​ല നെ​ൽ​ചെ​ടി​ക​ൾ മ​നോ​ഹ​ര കാ​ഴ്ച​യാ​ണ്. ഉ​യ​ർ​ന്ന വി​ല​യാ​ണ് ഗ​ന്ധ​ക​ശാ​ല നെ​ല്ലി​ന് ല​ഭി​ക്കു​ന്ന​ത്. 
ജൈ​വ രീ​തി​യി​ലാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഗ​ന്ധ​ക​ശാ​ല അ​രി​ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. കൃ​ഷി േപ്രാ​ത്സാ​ഹ​ന​ത്തി​ന് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചാ​ൽ കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ ഈ ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രും. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​ന്ധ​ക​ശാ​ല കൃ​ഷി​യി​റ​ക്കു​ന്ന പ്ര​ദേ​ശ​വും ചേ​കാ​ടി​ത​ന്നെ​യാ​ണ്. ഇ​വി​ടെ പു​തി​യ ജ​ല​സേ​ച​ന പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​തോ​ടെ വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ കൃ​ഷി​യി​റ​ക്കാ​ൻ ക​ഴി​യും. ഇ​ക്കാ​ര​ണ​ത്താ​ലും നി​ര​വ​ധി ക​ർ​ഷ​ക​ർ ഗ​ന്ധ​ക​ശാ​ല കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞി​ട്ടു​ണ്ട്.
 
Loading...
COMMENTS