തരിശുനിലത്ത് പൊന്നുവിളയിച്ച് പ്രസാദ്

പ്രസാദ്​ തോട്ടത്തിൽ
മൂന്നു പതിറ്റാണ്ടോളം തരിശ് കിടന്ന മൂന്നര ഏക്കർ വയൽ കൃഷി ചെയ്ത് ഹരിതാഭമാക്കി സംരക്ഷിക്കുകയാണ്​ അടൂരിനു സമീപം ഏനാദിമംഗലം ഗ്രാമത്തിൽ' രാജമന്ദിരം പ്രസാദ്​. എട്ടു വർഷമായി കാടുകയറി കിടന്ന വയൽ പാട്ടത്തിനെടുത്ത് സമ്മിശ്ര കൃഷി ചെയ്ത് വിളവ് പൊന്നാക്കുന്നത്. ലോഡിങ് തൊഴിലാളിയായിരുന്ന പ്രസാദ് പ്രകൃതിയെ നശിപ്പിക്കുന്ന പാറമടകളിലെ ജോലി വെടിഞ്ഞ് തികഞ്ഞ പ്രകൃതി സ്നേഹിയായി മാറുകയായിരുന്നു. 
ഏനാദിമംഗലം, കലഞ്ഞൂർ ഗ്രാമപഞ്ചായത്തുകളിലാണ് പ്രസാദിന്റെ കൃഷിയിടങ്ങൾ. ഏനാദിമംഗലത്ത് വാഴ തോട്ടത്തിൽ 300 മൂട്​ ഏത്തവാഴ, 100 പൂവൻ, 50 ചെങ്കലദി, 300 മൂട് ചേന, പച്ചക്കറികളിൽ 300 മൂട് വള്ളി പയർ, പാവൽ, പടവലം എന്നിവ 40 സെന്റിൽ സമൃദ്ധമായി വളരുന്നു. വെറ്റക്കൊടിയോടൊപ്പമാണ് പയർ കൃഷി ചെയ്യുന്നത്.1000 മൂട് വെറ്റക്കൊടിയാണ് ഉള്ളത്. കലഞ്ഞൂർ ഗ്രാമത്തിലെ 44 സെന്റിൽ കപ്പയാണ് കൃഷി ചെയ്യുന്നത്. 
ഏനാദിമംഗലം കൃഷി ഓഫിസർ ഷിബിന ഇല്യാസ് ആണ് തനിക്കു കൃഷിക്കു കൂടുതൽ പ്രചോദനമായതും സഹായകരമായതുമെന്ന് പ്രസാദ് പറഞ്ഞു. തരിശുനില കൃഷിക്കും വാട്ടർ പമ്പിനും വളത്തിനും കൃഷിഭവനിൽ നിന്ന് ആനുകൂല്യം ലഭിച്ചു. ജൈവവളമാണ് പ്രയോഗിക്കുന്നത്. നാട്ടിലെ വീടുകളാണ് പ്രസാദി​​െൻറ കാർഷിക ഉൽപ്പന്നങ്ങളുടെ മുഖ്യ വിപണി. കഴിഞ്ഞ ഓണ ചന്തയിൽ പ്രസാദിന്റെ ഏത്തക്കുലകളും ചേന, പടവലങ്ങ എന്നിവ വിൽപ്പനക്കുണ്ടായിരുന്നു. കൃഷിക്ക് പ്രോത്സാഹനമേകാനും സഹായിക്കാനും പ്രസാദിന്റെ ഭാര്യ പങ്കജാക്ഷിയും ഒപ്പമുണ്ട്. അധ്വാനത്തി
ന്റെ സംതൃപ്തിയും ഹരിതാഭയുടെ കുളിർമയും തന്നെ തന്റെ ജീവിതത്തിൽ സന്തോഷം നൽകുന്നുവെന്ന് പ്രസാദ് പറഞ്ഞു.
Loading...
COMMENTS