മുക്കം: വിദേശിയായ ഡ്രാഗൺ ഫ്രൂട്ട് ചെടികൾ വീട്ടുവളപ്പിൽ വിളയിച്ച് കാരശ്ശേരി സി. ഉസ ്സൻ. തെൻറ തോട്ടത്തിലെ 15 ഡ്രാഗൺ ഫ്രൂട്ട് ചെടികളിൽ എട്ടെണ്ണത്തിലാണ് പഴങ്ങൾ വിളഞ്ഞത്. മ ഴ സീസണിലാണ് മുഖ്യമായും കായ്കളുണ്ടാവുന്നത്. അടുത്ത ഓണ സീസണിൽ മുഴുവൻ ചെടികളിലും ക ായ്കളുണ്ടാവുമെന്നാണ് ഉസ്സൻ പറയുന്നത്.
മൂന്നു വർഷം മുമ്പ് പ്ലാേൻറഷൻ കോർപറേഷനിൽ ജോലിചെയ്യുന്ന സജീവ് എന്ന സുഹൃത്താണ് ഈ വിദേശ അതിഥിയെ ഉസ്സന്‍ നൽകിയത്. നാൽപതോളം ഇനങ്ങളിൽ പെട്ട ഡ്രാഗൺ ഫ്രൂട്ടുകൾ ലോകത്തിലെ വിവിധ ഭാഗങ്ങളിലായി വിളയുന്നുണ്ട്. ചുവപ്പ്, മഞ്ഞ, വെള്ള എന്നീ നിറങ്ങളിൽ കാണപ്പെടുന്ന ഡ്രാഗൺ ഫ്രൂട്ടുകളിൽ ചുവപ്പും മഞ്ഞയുമാണ് മധുരമുള്ളത്.
ഹൈലോസീറസ് ജനുസ്സിൽപെട്ട മധുരമുള്ള ചുവന്ന ഡ്രാഗൺ ഫ്രൂട്ടാണ് ഇവയിൽ പ്രധാനപ്പെട്ടത്. പടർന്നുകയറി വളരുന്ന ഈ ചെടികളുടെ സ്വദേശങ്ങൾ മെക്സിക്കോയും മധ്യ-ദക്ഷിണ അമേരിക്കയുമാണ്.
എന്നാൽ ചൈന, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഇവ വ്യാപകമായ കൃഷി ചെയ്യുന്നുണ്ട്.
പഴങ്ങൾക്ക് 150 മുതൽ 600 വരെ ഗ്രാം തൂക്കമുണ്ടാകും. ഡ്രാഗൺ ഫ്രൂട്ടിൽ നിന്ന് ജ്യൂസും വീഞ്ഞും നിർമിക്കാം. മറ്റു പാനീയങ്ങൾക്ക് സ്വാദു നൽകാനും ഇത് പ്രയോജനപ്പെടുന്നു. പൂർണവളർച്ചയെത്തിയ ഒരു ഡ്രാഗൺ ഫ്രൂട്ട് തൈയിൽനിന്ന് 20 വർഷം വരെ വിളവെടുക്കാം.