Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightSuccess Storieschevron_rightപോളിയോ തളർത്തിയില്ല;...

പോളിയോ തളർത്തിയില്ല; അനിലി​െൻറ കരുത്ത്​​ മണ്ണിൽ തളിർക്കുന്നു

text_fields
bookmark_border
പോളിയോ തളർത്തിയില്ല; അനിലി​െൻറ കരുത്ത്​​ മണ്ണിൽ തളിർക്കുന്നു
cancel
camera_alt

ചേ​ല​ക്ക​ൽ അ​നി​ൽ കു​മാ​റും കുടുംബവും കൃഷിയിടത്തിൽ

കേ​ള​കം: കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ചെ​യ്യാ​തി​രി​ക്കാ​ൻ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​ന്​ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന പു​തു​ത​ല​മു​റ​ക്ക്​ ക​ണ്ടു​പ​ഠി​ക്കേ​ണ്ട മാ​തൃ​ക​യു​ണ്ട് കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ ശാ​ന്തി​ഗി​രി​യി​ൽ. പോ​ളി​യോ ത​ള​ർ​ത്തി​യ കാ​ലു​ക​ളു​മാ​യി ഊ​ന്നു​വ​ടി​ക​ളു​ടെ ബ​ല​ത്തി​ൽ കൃ​ഷി​യി​ട​ത്തി​ലൂ​ടെ ത​ല​ങ്ങും വി​ല​ങ്ങും തു​ഴ​ഞ്ഞ് ന​ട്ടു​ന​ന​ച്ച് മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ക്കു​ക​യാ​ണ് ചേ​ല​ക്ക​ൽ അ​നി​ൽ കു​മാ​ർ.

മ​ണ്ണി​നെ സ്നേ​ഹി​ക്കു​ന്ന അ​നി​ൽ​കു​മാ​റി​‍െൻറ​യും കു​ടും​ബ​ത്തി​‍െൻറ​യും കൃ​ഷി ദൗ​ത്യം നേ​രി​ട്ടു​ക​ണ്ട് പ്ര​ശം​സ ചൊ​രി​യു​ക​യാ​ണ് കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ.

ഒ​ന്ന​ര വ​യ​സ്സ്​​ പ്രാ​യ​മു​ള്ള​പ്പോ​ൾ പോ​ളി​യോ ബാ​ധി​ച്ച് ഇ​രു​കാ​ലു​ക​ളു​ടെ​യും സ്വാ​ഭാ​വി​ക ച​ല​ന​ശേ​ഷി ന​ഷ​ട​പ്പെ​ട്ട അ​നി​ൽ​കു​മാ​ർ ര​ണ്ട് ഊ​ന്നു​വ​ടി​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ ന​ട​ന്ന് ത​‍െൻറ പി​താ​വി​‍െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൂ​ന്ന് ഏ​ക്ക​ർ ഭൂ​മി​യി​ൽ വ്യ​ത്യ​സ്ത രീ​തി​യി​ലു​ള്ള കൃ​ഷി ചെ​യ്യു​ന്നു.

കു​ത്ത​നെ​യു​ള്ള പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ സ്ഥ​ല​ത്താ​ണ്​ അ​നി​ലി​‍െൻറ പ​ട​യോ​ട്ടം. വാ​ഴ, കു​രു​മു​ള​ക്, തീ​റ്റ​പ്പു​ല്ല്, പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​വ​ർ​ഗ​ങ്ങ​ൾ, ക​മു​ക് എ​ന്നി​വ​യാ​ണ്​ കൃ​ഷി ചെ​യ്യു​ന്ന​ത്. വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്ത് എ​ട്ട്​ ആ​ടു​ക​ൾ, 25 കോ​ഴി​ക​ൾ, ഒ​രു പോ​ത്ത്, പ​ശു എ​ന്നി​വ​യെ വ​ള​ർ​ത്തു​ന്നു​മു​ണ്ട്.

തേ​നീ​ച്ച​പ്പെ​ട്ടി​ക​ളും ചെ​റി​യൊ​രു കു​ള​ത്തി​ൽ അ​സോ​ള​യും ഉ​ണ്ട്. പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളും ഭാ​ര്യ​യും മ​ക​നും മ​ക​ളും കൃ​ഷി​യി​ൽ സ​ഹാ​യി​ക്കു​ന്നു. അ​നി​ലി​‍െൻറ ആ​ത്മ​വി​ശ്വാ​സ​വും ഊ​ർ​ജ​വും മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ച്ച കേ​ള​കം കൃ​ഷി ഓ​ഫി​സ​ർ കെ.​ജി. സു​നി​ൽ പ​റ​ഞ്ഞു. ഒ​പ്പം അ​നി​ൽ​കു​മാ​റി​‍െൻറ മാ​തൃ​ക​ക്ക് കൃ​ഷി വ​കു​പ്പി​‍െൻറ ബി​ഗ് സ​ല്യൂ​ട്ടും.

Show Full Article
TAGS:agriculture disabled polio 
News Summary - disabled anilkumars success story in agriculture
Next Story