ചേളന്നൂർ: തെങ്ങിെൻറ ഒറ്റമാതൃക മാത്രം കണ്ട് ശീലിച്ച സാധാരണമലയാളിക്ക് കേരവൃക്ഷത്തിെൻറ പുതിയ രൂപം പരിചയപ്പെടുത്തി മുൻ പ്രവാസി. കാക്കൂരിനു സമീപം പുന്നൂർ ചെറുപാലം അമ്പാടി സുധാകരനാണ് തെങ്ങിെൻറ ബോൺസായ് തീർത്ത് പുതിയ രീതി പരീക്ഷിക്കുന്നത്. അധികമാരും കൈവെക്കാത്ത തെങ്ങിെൻറ വിവിധതരം ബോൺസായ് തൈകളാണ് സുധാകരൻ ഉൽപാദിപ്പിക്കുന്നത്. 40 വർഷത്തോളം പ്രവാസിയായിരുന്ന സുധാകരൻ രണ്ടു വർഷമായി നാട്ടിൽ തന്നെയാണ്.
തേങ്ങയുൽപാദനത്തിനു പേരുകേട്ട ഫിലിപ്പീൻസിലെ സുഹൃത്തിൽനിന്ന് മനസ്സിലാക്കിയ കാര്യങ്ങളെ പലഘട്ട പരീക്ഷണങ്ങൾക്ക് വിധേയമാക്കിയാണ് ൈവവിധ്യമാർന്ന തെങ്ങിൽ ബോൺസായി ഉൽപാദിപ്പിക്കുന്നത്. ലോങ് റൂട്ട് തൈകൾ കുപ്പിയിൽ വെള്ളം നിറച്ചും ഷോർട്ട് റൂട്ട് പ്ലാസ്റ്റിക് ട്രേയിലും മണൽചേർത്ത് ചട്ടിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഒരു തേങ്ങ ബോൺസായ് ആക്കി മാറ്റാൻ ഒന്നര വർഷം വരെ എടുക്കും. കായ്ക്കാൻ സാധാരണ തൈ അഞ്ചു വർഷവും ഗംഗാബോണ്ടം പോലുള്ളവ ഒന്നര വർഷം കൊണ്ടും കായ്ക്കുമെന്നും സുധാകരൻ പറയുന്നു. സാധാരണ തെങ്ങിെൻറ വലുപ്പത്തിൽ ഇവ കായ്ക്കുമെന്ന് കരുതിയാൽ തെറ്റി. തേങ്ങകളുടെ വലുപ്പം നെല്ലിക്കയോളമേ വരൂ.
സ്വീകരണ മുറികൾ അലങ്കരിക്കുന്നതിനും ഏറെ ആവശ്യക്കാരാണിപ്പോൾ. ഇരുനൂറിൽ താെഴ ബോൺസായികൾ ഇദ്ദേഹത്തിെൻറ ശേഖരത്തിലുണ്ട്. തേങ്ങയിൽ ചിത്രപ്പണികളും ചെയ്യുന്നതോടെ ഏറെ ആകർഷകമാകുകയാണിവ. ആൽ, പുളി ഉൾപ്പെടെ മരങ്ങളിൽ ബോൺസായ് ചെയ്യാറുണ്ടെങ്കിലും തെങ്ങിൽ ഇത് വളരെ അപൂർവമായോ കാണാറുള്ളൂ. വിദേശത്ത് എ.സി. മെക്കാനിക്കായിരുന്നു സുധാകരൻ. ഭാര്യ: ജയശ്രീയും ബാങ്ക് മാനേജരായ മകൾ നീതുവും എം.ടെക് വിദ്യാർഥിയായ മകൻ വൈഷ്ണവും പരീക്ഷണങ്ങൾക്ക് പ്രചോദനമായി കൂടെയുണ്ട്.