തരിശുഭൂമിയിൽ വെണ്ട കൃഷി: വിജയഗാഥയുമായി ദമ്പതികൾ
text_fieldsമങ്കര: തരിശ് ഭൂമിയിൽ വിവിധയിനം പച്ചക്കറികൾ കൃഷിയിറക്കി വിജയഗാഥയുമായി മുന്നേറുകയാണ് മാങ്കുറുശ്ശി വള്ളൂർതൊടിയിൽ വയോധിക ദമ്പതികളായ ചന്ദ്രനും ദേവകിയും. വീടിന് സമീപത്തെ പുഴയോരത്തെ 40 സെൻറ് ഭൂമിയിൽ പൂർണമായും വെണ്ട കൃഷിയിറക്കിയിട്ടുണ്ട്.
കൂലിക്ക് ആളെ കൂട്ടാതെയാണ് ദമ്പതിമാരുടെ കഠിന പരിശ്രമത്തിൽ വെണ്ടകൃഷി ചെയ്തത്. പയർ, ചേന, മഞ്ഞൾ, മുളക്, വഴുതന എന്നിവയും വീടിന് ചുറ്റും കൃഷി ചെയ്തിട്ടുണ്ട്. ഒരു ഏക്കർ നെൽപാടത്ത് നെൽക്കൃഷിയും ചെയ്തുവരുന്നു.
പുഴയോരത്തെ നൂറോളം തെങ്ങുകളും പരിപാലിച്ചുവരുന്നു. ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി. രാവിലെ മുതൽ വൈകീട്ട് വരെ വയോധിക ദമ്പതിമാർ പണിയെടുക്കും. രണ്ടുപെൺമക്കളെ വിവാഹം നടത്തിയതും വീട് നിർമിച്ചതും കൃഷിയിലെ വരുമാനം കൊണ്ടാണന്ന് തുറന്നുപറയുകയാണ് ദമ്പതിമാർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
