വാടില്ല, വാഴയില വാഴും

10 കൊല്ലം മുമ്പ് തമിഴ്നാട് വിരുതുനഗറിലെ ഒരു ഗ്രാമീണ ചന്തയിലൂടെ പോകുമ്പോഴാണ് 11കാരനായ ടെനിത് ആദിത്യ ആ കാഴ്ച കാണുന്നത്. കർഷകർ വാഴയില കൂട്ടിയിട്ട് കത്തിച്ച് കളയുന്നു.

കാരണം തിരക്കിയപ്പോൾ ഒരു ഉപകാരവും ഇല്ലാത്തതിനാൽ എന്നായിരുന്നു കർഷകരുടെ മറുപടി. ചെറുപ്പം മുതൽ കണ്ടു പിടിത്തങ്ങളുടെ ലോകത്തായ ടെനിതിന് അതത്ര നിസ്സാരമായി തള്ളിക്കളയാനായില്ല. പ്ലാസ്​റ്റികിന് പകരം വികസിപ്പിച്ചെടുക്കാവുന്ന പ്രകൃതിദത്ത ബദൽ ആണല്ലോ വെറുതേ കത്തിച്ച് കളയുന്നത് എന്ന ചിന്തയായിരുന്നു അന്നുമുതൽ. ആ ചിന്ത ഇന്ന് ടെനിതിനെ കൊണ്ടെത്തിച്ചിരിക്കുന്നത് ഒരു വർഷം വരെ നിലനിൽക്കുന്ന വാഴയില ഉൽപന്നങ്ങൾ നിർമിക്കാവുന്ന ബനാന ലീഫ് ടെക്നോളജി എന്ന സാങ്കേതികതയുടെ ഉപജ്ഞാതാവായിട്ടാണ്.

പ്ലേറ്റ്, ഗ്ലാസ്, ക​െണ്ടയ്നർ, കവർ തുടങ്ങി 30 ഓളം ഉൽപന്നങ്ങൾ വാഴയില കൊണ്ട് നിർമിക്കാമെന്നാണ് ടെനിത് അവകാശപ്പെടുന്നത്. പ്ലാസ്​റ്റിക് നിരോധനം നടപ്പാക്കിയ സാഹചര്യത്തിൽ ടെനിതി​​െൻറ കണ്ടെത്തലിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തി​​െൻറ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഒരു രാസവസ്തുവും ഉപയോഗിക്കാതെയാണ് വാഴയില ഉൽപന്നങ്ങൾ നിർമിക്കുന്നതെന്ന് ടെനിത് പറയുന്നു. പത്തോളം ബയോടെക്നോളജിക്കൽ പ്രക്രിയയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.

വാഴയിലയിലെ കോശങ്ങളുടെ ആയുസ്സ് വർധിപ്പിച്ച് അവയിലെ പ്രകൃതിദത്ത ഘടകങ്ങൾ നിലനിർത്തുകയാണ് ചെയ്യുന്നത്. പേപ്പറും ലോഹവും ഹാനികരമല്ലാത്ത അളവിൽ പ്ലാസ്​റ്റിക്കും ചേർത്ത് ഇതി​​െൻറ ഈടും ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷിയും വർധിപ്പിക്കുന്നു. നാല് വർഷത്തെ ഗവേഷണത്തിലൂടെയാണ് ഇത് വികസിപ്പിച്ചെടുത്തത്. പേപ്പർ കൊണ്ട് നിർമിക്കാവുന്നതെന്തും വാഴയിലകൊണ്ടും സാധ്യമാകുമെന്ന് പറയുന്നു കോയമ്പത്തൂർ എസ്.വി.എസ് കോളജ് ഓഫ് എൻജിനീയറിങ്ങിൽ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് പഠിക്കുമ്പോൾ തന്നെ ടെനിത് ഇന്നൊവേഷൻസ് എന്ന സ്​റ്റാർട്ട്അപ്പ് തുടങ്ങി ശ്രദ്ധേയനായ ഈ 21 കാരൻ.

19 കണ്ടുപിടിത്തങ്ങൾ, 37 പുരസ്കാരങ്ങൾ
കണ്ടുപിടിത്തങ്ങൾക്കൊപ്പമായിരുന്നു ടെനിത് ആദിത്യയുടെ വളർച്ച. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ കമ്പ്യൂട്ടറുമായി ചങ്ങാത്തം കൂടി. പത്താം വയസിൽ എട്ട് കമ്പ്യൂട്ടർ ഗെയിമുകളും അഞ്ച്​ സോഫ്റ്റ് വെയറുകളും വികസിപ്പിച്ചെടുത്ത് ഗിന്നസ് ബുക്കിൽ ഇടം നേടി. തുടർന്നിങ്ങോട്ട് ഒന്നിലധികം പ്ലഗ് പോയൻറുകൾ ഉള്ള അഡ്ജസ്​റ്റബിൾ ഇലക്ട്രിസിറ്റി എക്​സ്​റ്റൻഷൻ ബോർഡ് മുതൽ ചെറുതും വലുതുമായ 19 കണ്ടുപിടുത്തങ്ങൾ ടെനിതിൽ നിന്നുണ്ടായി.

15ാം വയസിൽ ഗ്ലോബൽ യൂത്ത് അംബാസിഡർ ഓഫ് സയൻസ് ആയി തെരഞ്ഞെടുക്കപ്പെടുന്നത് അങ്ങനെയാണ്. 35 കമ്പൂട്ടർ ആപ്ലിക്കേഷനുകളും ആറ് ലാംഗ്വേജുകളും ഇതിനകം സ്വായത്തമാക്കിയിട്ടുണ്ട്. 2013ൽ അന്നത്തെ രാഷ്​ട്രപതി പ്രണബ് മുഖർജി ആരംഭിച്ച ‘ഇന്നവേറ്റർ ഇൻ റസിഡൻസ്’ പരിപാടിയുടെ തുടക്കക്കാരൻ ആയിരുന്നു ടെനിത്. ഇതി​​െൻറ ഭാഗമായി 11ാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു മാസം രാഷ്​ട്രപതി ഭവനിൽ അതിഥിയായി താമസിക്കാനായി.

ബഹ്റൈൻ സർക്കാറി​​െൻറ ഇൻറർനാഷനൽ യൂത്ത് ക്രിയേറ്റീവ് അവാർഡ്, അമേരിക്കയുടെ ഗ്ലോബൽ സയൻസ് ഗോൾഡ് മെഡൽ, ഇൻറർനാഷണൽ സയൻറിഫിക് കോൺട്രിബ്യൂഷൻ അവാർഡ്, ജോർജിയ സർക്കാറി​​െൻറ ഇൻറർനാഷനൽ യങ് ഇൻവൻറർ അവാർഡ് എന്നിവയടക്കം 17 അന്താരാഷ്​ട്ര അവാർഡുകളും കേന്ദ്ര സർക്കാരി​​െൻറ ‘ഇന്നവേറ്റീവ് സ്കോളർ’ അടക്കം 10 ദേശീയ അവാർഡുകളും 10 സംസ്ഥാന അവാർഡുകളും ടെനിതിനെ തേടിയെത്തിയിട്ടുണ്ട്.

യുവാക്കളിലെ ശാസ്ത്ര- സംരംഭകത്വ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ടെനിത് ആവിഷ്കരിച്ച ‘ലെറ്റ്സ് ഇന്നൊവേറ്റ് യൂത്ത്’ പരിപാടിയിൽ 30 രാജ്യങ്ങളിലെ 67, 000 യുവജനങ്ങൾ അംഗങ്ങളാണ്. ഇതുവരെ 35 കണ്ടുപിടിത്തങ്ങൾ ഈ പരിപാടിയുടെ ഭാഗമായി നടന്നു. മുൻ രാഷ്​ട്രപതി ഡോ. എ.പി.ജെ. അബ്​ദുൽ കലാമി​​െൻറ അംഗീകാരമാണ് ഈ പുരസ്കാരങ്ങളെക്കാളൊക്കെ ടെനിത് വിലമതിക്കുന്നത്.

‘‘ജമ്മുവിൽ നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസിൽ ഞാൻ പ്രതിനിധി ആയിരുന്നു. ഉദ്ഘാടന പ്രസംഗത്തിൽ കലാം സാർ കുറഞ്ഞ പ്രായത്തിനിടയിൽ നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയ ഒരാളെക്കുറിച്ച് പറഞ്ഞു. അതാരാണെന്ന് അറിയാനുള്ള ആകാംഷയും അസൂയയും എനിക്ക് അടക്കാനായില്ല. അപ്പോഴാണ് ഞെട്ടിച്ചുകൊണ്ട് അദ്ദേഹം എ​​െൻറ പേര് പറയുന്നത്. ആ പ്രശംസ ഏറെ അഭിമാനം നൽകി’’ - ടെനിത് പറയുന്നു.

Loading...
COMMENTS