Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടോമിയുടെ മുറ്റത്ത് പാഷന്‍ഫ്രൂട്ട് സമൃദ്ധി
text_fieldsbookmark_border
പാഷന്ഫ്രൂട്ടുകളുടെ വിസ്മയലോകമാണ് കൊടകര പേരാമ്പ്ര തേശേരിയിലെ കള്ളിയത്തുപറമ്പില്‍ ടോമിയുടെ വീട്ടുമുറ്റം. പച്ച, മഞ്ഞ, ബ്രൗണ്‍ എന്നീ നിറങ്ങളിലായി നൂറുകണക്കിന് പാഷന് ഫ്രൂട്ടുകളാണ് ടോമിയുടെ വീട്ടുമുറ്റം അലങ്കരിക്കുന്നത്. കൃഷി വകുപ്പില്‍നിന്ന് വാങ്ങി നട്ടുപിടിപ്പിച്ച ചെടികള്‍ മുറ്റമാകെ പടര്‍ന്നുപന്തലിച്ചിരിക്കുകയാണ്.
ഈ കൃഷിയില്‍നിന്ന് മികച്ച വരുമാനം ലഭിക്കുന്നുണ്ടെന്ന് ടോമി പറയുന്നു കിലോക്ക് നൂറു രൂപ നിരക്കിലാണ് ടോമി പാഷന് ഫ്രൂട്ട് വില്‍ക്കുന്നത്. ഇതുവരെ ഒരു ക്വിൻറലിലേറെ വിറ്റുകഴിഞ്ഞു. അത്രത്തോളം തന്നെ സുഹൃത്തുക്കള്‍ക്കും അയല്‍വാസികള്‍ക്കും സൗജന്യമായി നല്കി. ഏറെ ഔഷധഗുണമുള്ള പാഷന് ഫ്രൂട്ട് തേടി നിരവധി പേര് വീട്ടിലെത്തുന്നുണ്ടെന്ന് ടോമി പറയുന്നു.
ഗള്‍ഫിലെ വെല്‍ഡിങ് ജോലി ഉപേക്ഷിച്ചാണ് പത്ത് വര്‍ഷം മുമ്പ് ടോമി നാട്ടിൽ കൃഷിയില്‍ സജീവമായത്. പാരമ്പര്യമായി ലഭിച്ച രണ്ടര ഏക്കറിൽ പച്ചക്കറിയാണ് പ്രധാനമായി കൃഷി ചെയ്യുന്നത്. നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യമായി പച്ചക്കറി വീട്ടിലെത്തിച്ചുനല്കാറുള്ള ടോമി പള്ളിപ്പെരുന്നാളുകള്‍ക്കും ഉത്സവങ്ങള്‍ക്കും നേര്‍ച്ചസദ്യ ഒരുക്കാനും തെൻറ അധ്വാനത്തില്‍ വിളഞ്ഞ കാര്‍ഷിക വിഭവങ്ങള്‍ സംഭാവനയായി നല്‍കാറുണ്ട്.
പല ഘട്ടങ്ങളിലായി കൃഷിയിറക്കുന്നതിനാല്‍ എല്ലാ സമയവും ടോമിയുടെ തോട്ടത്തില്‍ പച്ചക്കറികള്‍ ഉണ്ടാകും. ഒന്ന് വിളഞ്ഞ് തീരുമ്പോഴേക്കും അടുത്തത് പാകമായിവരും. അങ്ങനെ വര്‍ഷം മുഴുവനും വിളവെടുപ്പ് എന്നതാണ് ടോമിയുടെ കൃഷിരീതി. ഒരു കൗതുകം എന്ന നിലക്കാണ് പാഷന് ഫ്രൂട്ട് വള്ളികള്‍ നട്ടുപിടിപ്പിച്ചത്.
ഇതില്‍ നിന്നുണ്ടായ പഴങ്ങള്‍ വിറ്റ് പണം കിട്ടുമ്പോഴല്ല, സുഹൃത്തുക്കള്‍ക്കും നിര്‍ധനര്‍ക്കും സമ്മാനമായി കൊടുക്കുമ്പോഴാണ് തന്നിലെ കര്ഷകന് ആഹ്ലാദിക്കുന്നതെന്നും ടോമി പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story