Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightSuccess Storieschevron_rightപത്ത് പശുക്കൾ, 150...

പത്ത് പശുക്കൾ, 150 ലിറ്റർ പാൽ, പച്ചക്കറി കൃഷി: അബ്ദുറഹ്മാന്‍റെ ജീവിതം ഇങ്ങനെ

text_fields
bookmark_border
പത്ത് പശുക്കൾ, 150 ലിറ്റർ പാൽ, പച്ചക്കറി കൃഷി: അബ്ദുറഹ്മാന്‍റെ ജീവിതം ഇങ്ങനെ
cancel

പശുവളർത്തലിൽ മാത്രമല്ല, പച്ചക്കറി കൃഷിയിലും നേട്ടംകൊയ്യുന്ന കർഷകനാണ്​ കോഴിക്കോട്​ ചീക്കിലോട്​ പുതിയേടത്ത് അബ്​ദുറഹിമാൻ. ചീക്കിലോട് ക്ഷീരോൽപാദക സംഘത്തിൽ ദിവസം 150 ലിറ്ററോളം പാൽ നൽകുന്നു.

സൊസൈറ്റിയിൽ ഏറ്റവും കൂടുതൽ പാൽ നൽകുന്ന ക്ഷീരകർഷകനാണ്​. 25 വർഷത്തോളമായി കൃഷിയിൽ നിന്ന് വരുമാനം നേടുന്നു. പത്തോളം സങ്കരയിനം പശുവിനെയാണ് പരിപാലിക്കുന്നത്. കറവ യന്ത്രം ഉപയോഗിച്ചാണ് പശുവിനെ കറക്കുന്നത്. തൊഴുത്ത് വൃത്തിയാക്കാനും യന്ത്രം ഉപയോഗിക്കുന്നു.


മലബാറി ഇനത്തിലെ പത്തോളം ആടുകളെയും 25 ഗിരിരാജൻ കോഴികളെയും വളർത്തുന്നു. ഒരേക്കർ എൺപത് സെൻറ്​ കൃഷിയിടത്തിൽ തെങ്ങ്, കവുങ്ങ്. നേന്ത്രവാഴ, പച്ചക്കറി ഇനങ്ങളായ പയർ. വെള്ളരി, കക്കിരി, കപ്പ , ചേന, കോവക്ക, ചീര, പടവലം. പച്ചമുളക് എന്നിവയും 50 സെൻറിൽ പച്ചപ്പുല്ലും കൃഷി ചെയ്യുന്നു. ചാണകപ്പൊടി ചാക്കിന് 350 രൂപക്ക്​ വിൽക്കുന്നുമുണ്ട്​.

പുതുതായി മത്സ്യക്കുളം നിർമിച്ച് ആയിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്നു. മൂന്നൂറോളം കവുങ്ങും 160 തെങ്ങുമുണ്ട്. പശുവിനും ആടിനും കോഴികൾക്കും മത്സ്യത്തിനും ദിവസം രണ്ടായിരം രൂപ ചെലവ് വരുമെന്ന് അബ്​ദുറഹിമാ​െൻറ മകൻ ഷെജീർ പറയുന്നു. ഷെജീർ കുറച്ചുനാളത്തെ പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തി കൃഷിയിൽ ഉപ്പയെ സഹായിക്കുകയാണ്​. നന്മണ്ട കൃഷിഭവ​െൻറയും പഞ്ചായത്തി​െൻറയും പ്രോത്സാഹനങ്ങളുമുണ്ട്. നന്മണ്ട പഞ്ചായത്തിലെ മാതൃകാ തെങ്ങിൻ തോട്ടത്തിനുള്ള പുരസ്​കാരവും ഏറ്റവും കൂടുതൽ പാൽ അളന്നതിനുള്ള പ്രോത്സാഹന സമ്മാനങ്ങളും അബ്​ദുറഹിമാന് ലഭിച്ചിട്ടുണ്ട്. പുലർച്ചെ യന്ത്രമുപയോഗിച്ച് കറവ തുടങ്ങി എട്ട് മണിക്ക്​ പാൽ തൊട്ടടുത്തുള്ള സൊസൈറ്റിയിലും വീടുകളിലും നൽകും. ഭാര്യ ജമീല, അധ്യാപികയായ മകൾ ഷെജില എന്നിവർ സഹായവുമായി കൂടെയുണ്ട്​.

പുതിയേടത്ത് കുട്ടിഹസ്സൻ ഹാജിയുടെയും കുഞ്ഞായിശ ഉമ്മയുടെയും മകനാണ് അബ്​ദുറഹിമാൻ. ഫോൺ: 9495574797.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:milkAgriculture News
News Summary - agriculture success stories
Next Story