ചേര്‍ത്തല: ചൊരു മണലിൽ കൃഷിയുടെ വ്യത്യസ്തത അറിഞ്ഞ് നടപ്പാക്കിയ കൃഷി ഓഫിസര്‍ക്ക് സര്‍ക്കാറിന്റെ സംസ്ഥാനതല അംഗീകാരം തേടിയെത്തിയത്. ചേര്‍ത്തല തെക്ക് കൃഷിഓഫിസര്‍ റോസ്മി ജോര്‍ജിനാണ് സംസ്ഥാനത്തെ മികച്ച കൃഷി ഓഫിസര്‍ക്കുള്ള പുരസ്‌കാരമെത്തിയത്.
ചേര്‍ത്തല തെക്കില്‍ പച്ചക്കറി വികസനത്തിനൊപ്പം വ്യത്യസ്ത വിളകളും വിളയിച്ചതിന് അംഗീകാരമായി അവാര്‍ഡ്. ഉത്തരേന്ത്യയില്‍ മാത്രം വിളയുന്ന റാഗി ചേര്‍ത്തല തെക്കിലെ ചൊരിമണല്‍ പരുവപ്പെടുത്തിയിറക്കാന്‍ കര്‍ഷകരെ സജ്ജമാക്കിയിരുന്നു. വനിത ഗ്രൂപ്പുകള്‍ വഴി 400 ഏക്കറിലാണ് റാഗി കൊയ്തെടുത്തത്. 250 ഏക്കറില്‍ ചെറുപയറും ഇറക്കി കര്‍ഷകര്‍ വിളവിലെ വ്യത്യസ്തതകാട്ടിയിരുന്നു. തൊഴിലുറപ്പു പദ്ധതിയും ജനകീയാസൂത്രണ പദ്ധതിയും സുഭിക്ഷകേരളം പദ്ധതിയും സമന്വയിപ്പിച്ചാണ് മണ്ണില്‍ വ്യത്യസ്തതകളൊരുക്കിയത്. ഇതിനൊപ്പം ചേര്‍ത്തല തെക്കിനെ മാതൃക കാര്‍ഷിക ഗ്രാമമാക്കുന്ന പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിച്ചു. .
കഴിഞ്ഞ രണ്ടുവര്‍ഷമായി ജില്ലയിലെ മികച്ച കൃഷി ഓഫിസര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. മുഹമ്മസ്വദേശിനിയാണ്. വി.എഫ്.പി.സി.കെ. ഡെപ്യൂട്ടി മാനേജര്‍ സജിമോനാണ് ഭര്‍ത്താവ്. മക്കള്‍: ഫ്രാന്‍സിസ്, ജോര്‍ജ്.