Begin typing your search above and press return to search.
exit_to_app
exit_to_app
afeef
cancel
camera_alt???????? ????????????

മ​ണ്ണി​നെ അ​റി​യു​ന്ന​വ​ർ മ​നു​ഷ്യ​രാ​വും. മ​ണ്ണി​ൽ മ​ന​സ്സ​റി​ഞ്ഞ്​ വി​ത്തി​ട്ടാ​ൽ ന​ല്ല വി​ള​വും ല​ഭി​ക്കും. സം​സ്​​ഥാ​ന സ​ർ​ക്കാ​റി​െ​ൻ​റ ഇൗ ​വ​ർ​ഷ​ത്തെ മി​ക​ച്ച ക​ർ​ഷ​ക പ്ര​തി​ഭ പു​ര​സ്​​കാ​രം നേ​ടി​യ മ​ല​പ്പു​റം ജി​ല്ല​യി​ലെ നി​ല​മ്പൂ​ർ ചു​ങ്ക​ത്ത​റ എം.​പി.​എം സ്​​കൂ​ളി​ലെ പ്ല​സ്​ ടു ​സ​യ​ൻ​സ്​ വി​ദ്യാ​ർ​ഥി അ​ഫീ​ഫി​ന്​ കൃ​ഷി​ ജീവിതത്തെ​ക്കുറി​ച്ച്​ ഒ​റ്റ​വാ​ക്കി​ൽ ഇതു പറയാം. മൂ​ത്തേ​ടം നെ​ല്ലി​പ്പൊ​യി​ല്‍ സ്വ​ദേ​ശി താ​ഴെ​പ​റ​മ്പ​ന്‍ ഉ​മ്മ​റി​െ​ൻ​റ​യും റം​ല​ത്തി​​​​​​​െൻറയും മ​ക​നാ​യ അ​ഫീ​ഫി​ന് കൃ​ഷി​യോ​ടു​ള്ള താ​ല്‍പ​ര്യം കുഞ്ഞു നാ​ൾ​ മുതലേ തു​ട​ങ്ങി​യ​താ​ണ്. അ​ഞ്ചേ​ക്ക​ര്‍ കേ​ര​കൃ​ഷി​യ​ട​ക്കം 16 ഏ​ക്ക​റി​ലാ​ണ് അ​ഫീ​ഫ് കൃ​ഷി ന​ട​ത്തു​ന്ന​ത്. 

വാ​ഴ, വെ​ള്ള​രി, കു​മ്പ​ളം, മ​ത്ത​ന്‍, പാ​വ​ല്‍, ചീ​ര, പ​യ​ര്‍, പ​ട​വ​ലം, മ​ഞ്ഞ​ള്‍ തു​ട​ങ്ങി എ​ല്ലാ​ത്ത​രം പ​ച്ച​ക്ക​റി​ക​ളും മ​ത്സ്യ​കൃ​ഷി, ഹൈ​ബ്രിഡ് ഇ​ന​ങ്ങ​ള​ട​ക്ക​മു​ള്ള പൗ​ള്‍ട്രി ഫാം ​എ​ന്നി​വ​യും ഈ ​കൊ​ച്ചു​മി​ടു​ക്ക​ന്‍ ന​ട​ത്തി​വ​രു​ന്നു​ണ്ട്. ഉ​മ്മ​റി​െ​ൻ​റ അ​ഞ്ചു മ​ക്ക​ളി​ല്‍ ര​ണ്ടാ​മ​നാ​ണ് അ​ഫീ​ഫ്. ബാ​പ്പ​യും ഉ​മ്മ​യു​മാ​ണ് കൃ​ഷി കാ​ര്യ​ങ്ങ​ളി​ല്‍ അ​ഫീ​ഫി​നെ സ​ഹാ​യി​ക്കു​ന്ന​ത്. കൃ​ഷി​ക്ക് പു​റ​മെ സ്വ​ന്ത​മാ​യു​ള്ള 700 റ​ബ​ര്‍ മ​ര​ങ്ങ​ള്‍ ദി​വ​സേ​ന ടാ​പ്പി​ങ് ന​ട​ത്തു​ന്ന​തും അ​ഫീ​ഫാ​ണ്. 

80 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ​യാ​ണ് എ​സ്.​എ​സ്.​എ​ല്‍.​സി വിജയിച്ചത്​. തു​ട​ര്‍ന്ന് സ​യ​ന്‍സ് വി​ഷ​യ​ത്തി​ല്‍ പ്ല​സ്​ ടുവി​ന് ചേ​ര്‍ന്നു. ചു​ങ്ക​ത്ത​റ എം.​പി.​എം ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്കൂ​ളി​ലെ കൃ​ഷി ലീ​ഡ​ര്‍ കൂ​ടി​യാ​ണ് അ​ഫീ​ഫ്. ക​ഴി​ഞ്ഞ​വ​ര്‍ഷം മി​ക​ച്ച വി​ദ്യാ​ര്‍ഥി ക​ര്‍ഷ​ക​നു​ള്ള ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​െൻ​റ അ​വാ​ര്‍ഡ് അ​ഫീ​ഫി​ന്​ ലഭിച്ചി​രു​ന്നു. ഇ​ത്ത​വ​ണ സം​സ്ഥാ​ന സ​ര്‍ക്കാ​റി​െ​ൻ​റ വി​ദ്യാ​ര്‍ഥി ക​ര്‍ഷ​ക​നു​ള്ള അ​വാ​ര്‍ഡ് അ​ഫീ​ഫി​നെ തേ​ടിയെത്തി​യ​തി​ല്‍ വീ​ട്ടു​കാ​രും സ്കൂ​ള്‍ അ​ധി​കൃ​ത​രും ഏ​റെ അ​ഭി​മാ​നി​ക്കു​ന്നു. 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന അ​വാ​ര്‍ഡ് ചി​ങ്ങം ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റി​ൽനി​ന്ന്​ ഏ​റ്റു​വാ​ങ്ങി​യ​തി​െ​ൻ​റ നി​ർ​വൃ​തി​യി​ലാ​ണി​ന്ന്​ അ​ഫീ​ഫ്. 

കൃ​ഷി​യൊ​രു​ക്കം
വേ​ന​ൽ​കാല​ത്ത്​ ശേ​ഖ​രി​ക്കു​ന്ന ചാ​ണ​കം, എ​ല്ലു​പൊ​ടി, ക​ട​ല​പ്പിണ്ണാ​ക്ക്​ തു​ട​ങ്ങി​യ​വ ത​ട​മെടുത്ത്​ കൂ​ട്ടി​യ മ​ണ്ണി​ൽ ക​ല​ർ​ത്തി​വെ​ക്കും. പി​ന്നീ​ട്​ പ​ു​തു​മ​ഴ​ക്കാ​യി കാ​ത്തി​രി​ക്കും. മ​ഴ​പെ​യ്യാ​ൻ തു​ട​ങ്ങു​​ന്ന​തോ​ടെ പി​ന്നെ വ​ല്ലാ​ത്തൊ​രു വെ​മ്പ​ലാ​ണ്​ അ​ഫീ​ഫി​നും പി​താ​വ്​ ഉ​മ്മ​റി​നും. പ​ല​യി​ട​ത്തുനി​ന്നും പാ​ട്ട​ത്തി​നെ​ടു​​ത്ത മ​ണ്ണി​ലേ​ക്ക്​ ഇ​രു​വ​രും കൈ​ക്കോ​ട്ടു​മെ​ടു​ത്ത്​ കൃ​ഷി​ക്കാ​യി ഇ​റ​ങ്ങും. ഒ​ന്നാം​ ത​രി (ആ​ദ്യ​മാ​യി കൃ​ഷി​യൊ​രു​ക്കു​ന്നി​ടം) ആ​ണെ​ങ്കി​ൽ ആ​വേ​ശം അ​തി​രു​ക​ട​ക്കും. മ​ണ്ണി​നെ ന​ന്നാ​യി ഇ​ള​ക്കി​മ​റി​ക്കും (ഒ​ന്നാം ​ത​രി​യി​ൽ വി​ള​വ്​ സാ​ധാ​രണ​യെക്കാ​ൾ പ​തിന്മട​ങ്ങാ​ണ്​ ല​ഭി​ക്കു​ക). അ​ടി​വ​ള​മാ​യി ​നേ​ര​ത്തേ ത​യാ​റാ​ക്കി​വെ​ച്ച ജൈ​വ​വ​ളം മ​ണ്ണി​ൽ​ നി​ക്ഷേ​പി​ക്കും. മ​ഴ​പെ​യ്​​ത്​ ഭൂ​മി ത​ണു​ത്താ​ൽ ഒ​രു​ത​ട​ത്തി​ൽ ര​ണ്ടു വി​ത്ത്​ എ​ന്ന​നി​ല​യി​ൽ പാ​കും.

പ​രി​ച​ര​ണം
വി​ത്ത്​ മു​ള​പൊ​ട്ടു​​ന്ന​തോ​ടെ അ​രു​മ​ക്കി​ടാ​ക്ക​ളെ അ​മ്മ​മാ​ർ​ പ​രി​പാ​ലി​ക്കു​​ന്ന​തി​നെ​ക്കാ​ൾ ന​ന്നാ​യി​ത്തന്നെ കൃ​ഷി​യെ പ​രി​പാ​ല​ിക്ക​ണം. ആ​ദ്യ​ത്തെ ര​ണ്ടി​ല​യിലാണ് (ബീ​ജ​പ​ത്രി)​ ഒ​രു ​സ​സ്യ​ത്തി​െ​ൻ​റ ഗു​ണ​മേ​ന്മ മു​ഴു​വ​ൻ അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ​ത്തെ ആ​റി​ല​ക​ൾ വ​രു​ന്ന​തി​നു​ള്ള ​ശേ​ഷി ഇ​തി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ആറി​ല​ക​ൾ വ​രു​ന്ന​തോ​ടെ​യാ​ണ്​ പ​യ​ർ തു​ട​ങ്ങി​യ​വ ഇ​ഴ​യാ​ൻ തു​ട​ങ്ങു​ന്ന​ത്. കൃ​ത്യ​മാ​യ ദൂ​ര​ത്തി​ൽ കൃ​ത്യ​മാ​യ ജൈ​വ​വ​ളം ന​ൽ​ക​ണം. ആ​റി​ല​ക​ൾ വ​രു​ന്ന​തു​വ​രെ കീ​ട​ങ്ങ​ൾ ആ​ക്ര​മി​ക്കാ​തി​രു​ന്നാ​ൽപി​ന്നെ വ​ലി​യ പ​രി​ച​ര​ണം ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ്​ അ​ഫീ​ഫ്​ പ​റ​യു​ന്ന​ത്. ര​ണ്ടാം ​ത​രി (ര​ണ്ടോ അ​തി​ല​ധി​ക​മോ ത​വ​ണ കൃ​ഷി​ചെ​യ്​​ത​യി​ടം) ആ​ണെ​ങ്കി​ൽ സോ​ളോ​മേ​റ്റ്​​സ്​ ഉ​പ​യോ​ഗി​ക്ക​ണം. പൂ​വി​ടും​​മു​മ്പ്​ അ​ഞ്ചോ ആ​റോ ത​വ​ണ ചാ​ണ​ക​പ്പൊ​ടി, വേ​പ്പി​ൻ​പി​ണ്ണാ​ക്ക്, ച​ക​ിരി​ച്ചോ​റ്​ തു​ട​ങ്ങി​യ​വ മ​ണ്ണി​ൽ നി​ക്ഷേ​പി​ക്ക​ണം. പാ​ഴ്​​ച്ചെ​ടി​ക​ൾ വെ​ട്ടി​വൃ​ത്തി​യാ​ക്കി​ വേ​ണം ഇ​വ നി​ക്ഷേ​പി​ക്കാ​ൻ. 

afeef

വി​ത്തി​നെ അ​റി​ഞ്ഞ്​ മ​ണ്ണി​നെ ഇ​ള​ക്കി​മ​റി​ച്ച്​ കൃ​ത്യ​മാ​യി ന​ട്ടാ​ൽ​ ഒ​രു​ വി​ത്തും കെ​ട്ടു​പോ​കി​ല്ലെ​ന്നാ​ണ്​ 40 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി കൃ​ഷി​ചെ​യ്യു​ന്ന ഉ​മ്മ​ർ പ​റ​യു​ന്ന​ത്. ഭൂ​മി​യി​ൽ വ​ളം നി​ക്ഷേ​പി​ക്കു​ന്ന​ത്​ ഭൂ​വുട​മക്കാ​ണ്​ കൂ​ടു​ത​ൽ​ ഗു​ണംചെ​യ്യു​ക. ത​ങ്ങ​ളി​ടു​ന്ന വ​ള​ത്തി​െ​ൻ​റ 80 ശ​ത​മാ​ന​വും ആ​ ഭൂ​മിയി​ൽ പി​ന്നീ​ടി​റ​ക്കു​ന്ന കൃ​ഷി​ക്കാ​ണ്​ ല​ഭി​ക്കു​ക. ഒ​രു​ സ​സ്യ​ത്തി​ന്​ ആ​വ​ശ്യ​മു​ള്ള വ​ളം മാ​ത്ര​മേ അ​തെ​ടു​ക്കൂ. കൂ​ടാ​തെ പ​ച്ച​ക്ക​റി കൃ​ഷി​യൊ​രു​ക്കു​ന്ന​തി​ലൂ​ടെ ഭൂ​മി​യി​ൽ ധാ​രാ​ളം നൈ​ട്ര​ജ​നും ഒാ​ക​്​സി​ജ​നും വ​ന്നു​ചേ​രു​ക​യും ചെ​യ്യും. ഇ​തെ​ല്ലാം കൃ​ത്യ​മാ​യി അ​റി​യു​ന്ന​വ​രാ​ണ്​ ഭൂ​മി വി​ട്ടു​ത​ര​ു​ന്ന​തെ​ന്നാ​ണ്​ ഉ​മ്മ​ർ പ​റ​യു​ന്ന​ത്. റ​ബ​ർ ​പ്ല​ാേ​ൻ​റഷ​ന്​ ത​യാ​റാ​ക്കി​യ ഭൂ​മി​യി​ലാ​ണ്​ കൂ​ടു​ത​ലും ഇ​വ​ർ മ​ഴ​​ക്കാ​ല​ത്ത്​ കൃ​ഷിചെ​യ്യു​ന്ന​ത്. റ​ബ​ർ ടാ​പ്പി​ങ്ങി​ന്​ ത​യാ​റാ​കും​വ​രെ ഇ​ത്ത​ര​ത്തി​ൽ ഇ​ട​കൃഷി​ക്കാ​യി ഭൂ​മി ല​ഭി​ക്കു​ന്നു. വേ​ന​ലി​ൽ​ പാ​ട​ങ്ങ​ളി​ലാ​ണ്​ കൃ​ഷി​​ചെ​യ്യു​ന്ന​ത്.

സ്ലെ​റി രൂ​പ​പ്പെ​ടു​ത്ത​ൽ
മു​ള​പൊ​ട്ടി​യ ചെ​ടി​ക്ക്​ കൃ​ത്യ​മാ​യ വ​ള​ർ​ച്ച​യാ​െ​ണ​ങ്കി​ൽ 40ാം ദി​വ​സം പൂ​വി​ടും. ഇൗ ​സ​മ​യ​ത്താ​ണ്​ ​സ​സ്യ​ങ്ങ​ൾ​ക്ക്​ ഏ​റ്റ​വും ആ​വ​ശ്യ​മു​ള്ള ​െസ്ല​റി ന​ൽ​കേ​ണ്ട​ത്. ചാ​ണ​കം, ഇ​ള​നീ​ർ, വേ​പ്പി​ൻ​പി​ണ്ണാ​ക്ക്, ശ​ർ​ക്ക​ര ഇ​തെ​ല്ലാം കൃ​ത്യ​മാ​യി വെ​ള്ളം ​േച​ർ​ത്ത്​ ഒ​രു ​ഡ്രമ്മിൽ നി​ക്ഷേപി​ക്കും. ഏ​ഴു​ ദി​വ​സം ആ​വ​ുേ​മ്പാ​ഴേ​ക്കും ഇ​ത്​ കു​ഴ​മ്പു​രൂ​പ​ത്തി​ൽ ​െസ്ല​റി​യാ​യി രൂ​പ​പ്പെ​ടും. ഒാ​രോ​ ദി​വ​സ​വും ര​ണ്ടു​നേ​രം വ​ല​ത്തു​നി​ന്ന്​ ഇ​ട​ത്തേ​ക്ക്​ (ക്ലോ​ക്ക്​ വൈസ്) സ്ലെ​റി ഇ​ള​ക്കി​ക്കൊണ്ടി​രി​ക്ക​ണം. അ​ഞ്ചു ക​പ്പ്​ വെ​ള്ള​ത്തി​ന്​ ഒ​രു​ ക​പ്പ്​ ​െസ്ല​റി എ​ന്നനി​ല​യി​ൽ ചെ​ടി​യി​ൽ ഒ​ഴി​ച്ചു​കൊ​ടു​ക്ക​ണം. ഇ​തോ​ടെ വി​ള​വ്​ പ​തി​ന്മട​ങ്ങ്​ വ​ർ​ധി​ക്കും. പൂ​വി​ടും​മു​മ്പ്​ ​െസ്ല​റി ഒ​ഴി​ച്ചാ​ൽ ഇ​ല​ക​ൾ കൂ​ടു​ത​ൽ വ​രു​ന്ന​തോ​ടെ കാ​യ്​​ഫ​ലം കു​റ​യു​മെ​ന്നാ​ണ്​ അ​ഫീ​ഫ്​ പ​റ​യു​ന്ന​ത്. 

കൃ​ഷി മ​നു​ഷ്യ​നു​ മാ​ത്ര​മ​ല്ല
പ്ര​കൃ​തി​യും കൃ​ഷി​യും മ​നു​ഷ്യ​നു​ മാ​ത്ര​മു​ള്ള​ത​ല്ലെ​ന്നാ​ണ്​ ഉ​മ്മ​ർ പ​റ​യു​ന്ന​ത്. സ്വ​യംപ​ര്യാ​പ​്​തത​യു​ള്ള മ​നു​ഷ്യ​ന്​ കൃ​ഷി​ചെ​യ്​​ത്​ ഫ​ലം വി​ള​യി​ക്കാം. ന​മ്മ​ളൊ​രു​ക്കി​യ കൃ​ഷി​യി​ൽ ഒ​രു​പ​ങ്ക്​ പ​ക്ഷി​ക​ൾ, കീ​ട​ങ്ങ​ൾ, മൃ​ഗ​ങ്ങ​ൾ എ​ന്നി​വ​ക്കു​മു​ണ്ട് -അ​നു​ഭ​വ​ത്തി​െ​ൻ​റ ഒാ​ർ​മ​ക​ൾ ചി​ക​ഞ്ഞെ​ടു​ത്ത്​ ഉ​മ്മ​ർ പ​റ​യു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ മ​ല​യോ​ര​ത്ത്​ 2000 വാ​ഴ​ക​ൾ കൃ​ഷി​ചെ​യ്തു. വി​ള​വെ​ടു​പ്പി​നാ​യ വാ​ഴ​ക്കു​ല​ക​ൾ എ​ല്ലാം കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചു. വി​ര​ലി​ലെ​ണ്ണാ​വു​ന്ന കു​ല​ക​ൾ മാ​ത്രം ബാ​ക്കി. എ​ന്നാ​ൽ, ഇൗ​ കു​ല​ക​ൾ വെ​ട്ടാ​ൻ​ പോ​യ സ​മ​യ​ത്ത്​ കി​ളി​ക്കൂ​ട്ടം വ​ന്ന്​ ക​ല​പി​ല​കൂ​ട്ടി. ഇ​തോ​ടെ മ​ട​ങ്ങി. ഇൗ ​കു​ല​ക​ൾ പ​ക്ഷി​ക​ൾ​ക്ക്​ വി​ട്ടു​കൊ​ടു​ത്തു. പി​റ്റേ വ​ർ​ഷം ഇൗ ​ഭൂ​മി​യി​ൽ​നി​ന്ന്​ ല​ഭി​ച്ച​ത്​ പ​തി​ന്മട​ങ്ങ്​ ഫ​ല​ം. കൃ​ഷി സ​ഹ​ജീ​വി​ക​ൾ​ക്കു കൂ​ടി​യു​ള്ള​താ​ണെ​ന്ന്​ ആ ​സം​ഭ​വ​ത്തോ​ടെ മ​ന​സ്സി​ലാ​ക്കി​യതാ​യി ഉ​മ്മ​ർ പ​റ​യു​ന്നു. ചി​ത്ര​ശ​ല​ഭ​ങ്ങ​ളും കീ​ട​ങ്ങ​ളും ഒ​രു​പ​രി​ധി​വ​രെ ന​മ്മു​ടെ കൃ​ഷി​യി​ട​ത്തി​ൽ വേ​ണം. അ​വ​ർ​ക്ക്​ തി​ന്നാ​നു​ള്ള​തു​കൂ​ടി നാം ​കൊ​ടു​ത്താ​ൽ അ​തി​നു​ള്ള പ്ര​തി​ഫ​ലം മ​റ്റൊ​രു ത​ര​ത്തി​ൽ ല​ഭി​ക്കും.

വി​പ​ണ​നം
മ​ണ്ണൊ​രു​ക്ക​ലും കൃ​ഷി​യൊ​രു​ക്ക​ലും ക​ർ​ഷ​ക​​ർ​ക്ക്​ ഒ​രു​ ത​രം ത്രി​ല്ലാ​ണ്. ലാ​ഭം ​മാ​ത്രം കൊ​തി​ച്ച്​ കൃ​ഷി​ക്കി​റ​ങ്ങ​രു​ത്. കൃ​ഷി​യി​ലൂ​ടെ ആ​ത്​​മ​സംതൃ​പ്​​തി​ക്കാ​യി​രി​ക്ക​ണം പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​ത്. വി​പ​ണ​നം പ​ല​പ്പോ​ഴും വി​ല്ല​നാ​കാ​റു​ണ്ട്. ജൈ​വ​വ​ളം മാ​ത്ര​മി​ട്ട്​ കൃ​ഷി​യൊ​രു​ക്കു​ന്ന​വ​ർ മ​ത്സ​രി​ക്കു​ന്ന​ത്​ ഇ​ത​ര സം​സ്​​ഥാ​ന​ത്തു​നി​ന്ന്​ വ​രു​ന്ന രാ​സ​വ​ള​ത്തി​ലൂ​െ​ട വി​ള​വെ​ടു​ത്ത കൃ​ഷി​ ഉൽപന്നങ്ങളുമാ​യാ​ണ്. ന​മുക്ക്​​്​ കി​ലോ​ക്ക്​ 10 രൂ​പക്ക്​ കിട്ടുന്നത്​ അ​വ​ർ​ അ​തി​ൽ കു​റ​ഞ്ഞ വി​ല​ക്ക്​ ന​ൽ​കും. ഇ​ത്​ പ​ല​പ്പോ​ഴും ലാ​ഭ​മി​ല്ലാ​തെ സാ​ധ​ന​ങ്ങ​ൾ ന​ൽ​കേ​ണ്ട​തി​ലേ​ക്ക​്​ ന​യി​ക്കു​ന്നു. വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള​ത്​ ഇ​തി​ൽനി​ന്ന്​ ല​ഭി​ക്കും എ​ന്ന​തും രാ​സ​വ​ളം​ ചേ​ർ​ക്കാ​ത്ത പ​ച്ച​ക്ക​റി ഉ​പ​യോ​ഗി​ക്കാം എ​ന്ന​തു​മാ​ണ്​ മെ​ച്ചം. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പ്​ മ​ല​യോ​ര​ത്തെ​ത്തി കാ​ട്​ വെ​ട്ടി​ത്തെ​ളി​ച്ച്​ കൃ​ഷി​യൊ​രു​ക്കി വി​ജ​യ​ഗാ​ഥ രചിച്ച താ​ഴെ​പ​റ​മ്പ​ൻ ഉ​ണ്ണി മ​മ്മ​ദ്​ ഹാ​ജി​യു​ടെ മ​ക​നും പേ​ര​മ​ക​നും കൃ​ഷി​യി​ൽ​ത​ന്നെ തു​ട​രു​മെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്.

Show Full Article
TAGS:Afeef farmer Karshaka Prathibha Puraskarm kerala govt onam 2017 Agriculture News 
News Summary - Afeef, Kerala Sarkar Karshaka Prathibha Puraskarm -Agriculture News
Next Story