Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightSuccess Storieschevron_right'ഉഴുതുണ്ടു വാഴ് വോരേ...

'ഉഴുതുണ്ടു വാഴ് വോരേ വാഴ് വാര്‍ ’

text_fields
bookmark_border
ഉഴുതുണ്ടു വാഴ് വോരേ വാഴ് വാര്‍  ’
cancel

'ഉഴുതുണ്ടു വാഴ്വോരേ വാഴ്വാര്‍
മറ്റെല്ളൊം തൊഴുതുണ്ടു ’

പിന്‍ചൊല്‍വര്‍" എന്ന തിരിവള്ളുവരുടെ വചനമാണ് നരുവാമൂട് സ്്വദേശി ചിലിക്കൊട്ട് ആര്‍. ബാലചന്ദ്രന്‍ നായര്‍ എന്ന കര്‍ഷകന്‍െറ  ആപ്തവാക്യം. പൊലീസ് ഉദ്യോഗം ഉപേഷിച്ച് കാര്‍ഷികവൃത്തി ഉപജീവനമാര്‍ഗ്ഗമായി തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഈ  ആദര്‍ശമാണ്.പിന്നീട് നിരവധി കര്‍ഷകരെ കോര്‍ത്തിണക്കി സംഘമൈത്രി എന്ന കാര്‍ഷിക ഉല്‍പാദനവിതരണ ശൃംഘല തുടങ്ങിയപ്പോള്‍ മുഖവാചകമായി സ്വീകരിച്ചതും ഈ തിരുവള്ളുവര്‍ വചനം തന്നെ. ഉത്പാദനച്ചലെവിന്‍റെ പകുതി പോലും ലഭിക്കാതെ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലായ ദുരവസ്ഥയ്ക്ക് പരിഹാരമന്വേഷിച്ചപ്പോഴാണ് സംഘമൈത്രി എന്ന കര്‍ഷക കൂട്ടായ്മ പിറവിയെടുത്തത്.

2002ല്‍ 20 കര്‍ഷകര്‍ ചേര്‍ന്ന് തിരുവനന്തപുരം പള്ളിച്ചല്‍ കേന്ദ്രമായി രൂപവത്കരിച്ച ഈ കൂട്ടായ്മ ഇന്ന് ആറായിരത്തിലേറെ കര്‍ഷകര്‍ അംഗങ്ങളായ ബൃഹത് പ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു. തിരുവനന്തപുരം ജില്ലയിലാകെ പടര്‍ന്നു കിടക്കുന്ന വിപുലമായ വിപണന ശൃംഖലയാണ് സംഘമൈത്രിയുടെ പ്രത്യകേത. 50 പഞ്ചായത്തുകളിലും നെയ്യറ്റിന്‍കര, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലുമുള്ള കഠിനാദ്ധ്വാനികളും സ്ഥിരോത്സാഹികളുമായ 6500 ഓളം കര്‍ഷകരാണ് ഈ പ്രസ്ഥാനത്തിന്‍്റെ കാതല്‍. ഇവരുടെ ഉത്പന്നങ്ങള്‍ ശേഖരിക്കാനായി 28 കളക്ഷന്‍ സെന്‍്ററുകള്‍ സംഘമൈത്രിക്കുണ്ട്.

ന്യായമായ വില തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ലഭിക്കുമെന്ന കാര്യത്തില്‍ ഒരു കര്‍ഷകനും ഇവിടെ സംശയമില്ല. അധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം മാത്രമല്ല സംഘത്തിന്‍്റെ ലാഭവിഹിതവും ഓരോ കര്‍ഷകനും ലഭിക്കും. 40, 000 രൂപ ബോണസ് വാങ്ങുന്ന കല്ലിയൂര്‍ സ്വദേശി അനിക്കുട്ടനടക്കം  6500 ഓളം കര്‍ഷകര്‍ .ഇവര്‍ തങ്ങളുടെ ജീവിതവൃത്തിയായി കാര്‍ഷികമേഖലയെ തിരഞ്ഞെടുക്കുമ്പോള്‍ തിരിച്ചത്തെുന്നത് കാര്‍ഷിക പാരമ്പര്യത്തിന്‍്റെ മഹാസംസ്കൃതിയാണ്.

ബാലചന്ദ്രന്‍ നായര്‍ കൃഷിയിടത്തില്‍
 


ഇതര സംസ്ഥാനങ്ങളിലെ കടുത്ത കീടനാശിനി പ്രയോഗം മൂലം വിഷമയമായ കാര്‍ഷിക വിളകള്‍ തകര്‍ത്തെറിയുന്നത് നമ്മുടെ നാടിന്‍്റെ ആരോഗ്യം മാത്രമല്ല, മണ്ണിനോടും മനുഷ്യനോടും പ്രതിബദ്ധതയുണ്ടായിരുന്ന ഒരു സംസ്കൃതിയുമാണെന്ന തിരിച്ചറിവാണ് സംഘമൈത്രിയുടെ ജീവന്‍.  ജൈവശൃംഖല സമ്പുഷ്ടമായിരുന്ന ആ പഴയ കൃഷിക്കാലം. അത് അതേപടി പുനരുജ്ജീവിപ്പിക്കാനാവില്ളെങ്കിലും അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളും കൃത്യമായ മണ്ണുപരിശോധനയിലൂടെ മണ്ണിന്‍്റെ നഷ്ടമായ മൂലകസാന്നിദ്ധ്യത്തെ പുനഃസൃഷ്ടിച്ചും സംഘമൈത്രി ഒരു വിപ്ളവത്തിന് തുടക്കം കുറിക്കുന്നു. തന്‍്റെ പതിനൊന്നേക്കര്‍ കൃഷിഭൂമിയില്‍ ഈ രീതി അവലംബിച്ച് പൊന്ന് വിളയിക്കുകയാണ് ബാലചന്ദ്രന്‍ നായര്‍.

കാന്താരി, വെളുത്തുള്ളി, വേപ്പെണ്ണ, ഗോമൂത്രം എന്നിവയുടെ മിശ്രിതമാണ് ചീരയെ നശിപ്പിക്കുന്ന കീടങ്ങളെ നേരിടാന്‍ കൃഷിയിടത്തില്‍ ഉപയോഗിക്കുന്നത്. വിഷപ്രയോഗമല്ല, കൃത്യസമയത്തുള്ള ഹോര്‍മോണ്‍ പ്രയോഗമാണ് വാഴയെ സമ്പുഷ്ടമാക്കുന്നത്. പ്രതിമാസം 12 ലക്ഷത്തിലധികം രൂപയുടെ കാര്‍ഷിക വിളകള്‍ ഈ തോട്ടത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. റെഡ് ലേഡി പപ്പായ കേരളത്തിലാദ്യമായി തായ് വാനില്‍ നിന്ന് കൊണ്ടുവന്ന് വ്യാപകമായി കൃഷി ചെയ്തതും ബാലചന്ദ്രന്‍ നായരാണ്.

ബാലചന്ദ്രന്‍ നായര്‍ കൃഷിയിടത്തില്‍
 


രോഗമറിഞ്ഞു ചികിത്സിക്കുന്നതിലും ആസൂത്രണത്തിലും കൃഷിവകുപ്പും ഇതര സര്‍ക്കാര്‍ ഏജന്‍സികളും പരാജയമാണെന്ന് ചൂണ്ടിക്കാണിക്കാനും മികച്ച ക്ഷീരകര്‍ഷകനും നെല്‍കര്‍ഷകനുമുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡടക്കം നേടിയിട്ടുള്ള ഈ കര്‍ഷകന് മടിയില്ല. ഫാര്‍മര്‍ ട്രെയിനിംഗ് സെന്‍്റര്‍, കാര്‍ഷിക ലൈബ്രറി, മികച്ച വിത്തുകള്‍ കര്‍ഷകര്‍ക്ക് പ്രദാനം ചെയ്യന്ന കേന്ദ്രം തുടങ്ങി  നിരവധി സംരംഭങ്ങള്‍ സംഘമൈത്രി ഏറ്റടെുത്ത് നടത്തുന്നു. ഉത്പാദനവും സംഭരണവും വിതരണവും മാത്രമല്ല കാര്‍ഷികോത്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവും സംഘമൈത്രി ഏറ്റടെുത്ത് നടത്തുന്നു. കൃത്രിമങ്ങളില്ലാത്ത മികച്ച ചിപ്സ് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യാനായി ആധുനിക യന്ത്രങ്ങള്‍ സംഘമൈത്രി സ്ഥാപിച്ചിട്ടുണ്ട്. സംഘമൈത്രിയുടെ ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന ഈ ഉത്പന്നം ഉപഭോക്താക്കളുടെ മനസ് കവര്‍ന്നു കഴിഞ്ഞു.


ആര്‍. ബാലചന്ദ്രന്‍ നായര്‍:9497009168

 

 


Ý

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:success stories agriculture
Next Story