Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightSuccess Storieschevron_rightപ്ളംസ് കീഴാന്തൂരില്‍...

പ്ളംസ് കീഴാന്തൂരില്‍ വിളവെടുപ്പ് തുടങ്ങി

text_fields
bookmark_border
പ്ളംസ്  കീഴാന്തൂരില്‍ വിളവെടുപ്പ് തുടങ്ങി
cancel

കാന്തല്ലൂര്‍ കീഴാന്തൂര്‍ ഗ്രാമത്തില്‍ പ്ളംസ് വിളവെടുപ്പ് ആരംഭിച്ചു. ഈ സീസണില്‍ പ്ളംസ് ആദ്യമായി വിളവെടുക്കുന്നത് മറയൂര്‍ കീഴാന്തൂര്‍ ഗ്രാമത്തിലാണ്. കാന്തല്ലൂര്‍ മലനിരകളില്‍ പ്ളംസ് വിളവെടുക്കുന്നതിന് രണ്ടു മാസം കൂടി കഴിയണം.
ആപ്പ്ള്‍, പിച്ചീസ്, ഫാഷന്‍ ഫ്രൂട്ട്, ബ്ളാക്ബെറി, ഹെക്ടറിന്‍ എന്നിവയെല്ലാം ഒരുമാസം മുമ്പ് പൂവിട്ട് ജൂലൈ-ആഗസ്റ്റ് മാസത്തില്‍ വിളവെടുക്കാന്‍ കഴിയും. സ്ട്രോബറിയും ഈ സീസണില്‍ ആവശ്യത്തിന് ലഭിക്കുന്നു. ഇന്ത്യയില്‍ ബ്ളാക്ബെറി, ഹെക്ടറിന്‍ വിളയുന്ന ഏക പ്രദേശവും കേരളത്തില്‍ ആപ്പ്ള്‍ വിളയുന്ന ഏക സ്ഥലവും കാന്തല്ലൂരാണ്. കീഴാന്തൂരിലെ പ്ളംസ് ഇപ്പോള്‍ കിലോക്ക് 140 രൂപക്ക് സഞ്ചാരികള്‍ക്ക് ലഭിക്കുന്നു. വിളവ് കൂടുതല്‍ എടുക്കുന്തോറും വിലയില്‍ കുറവ് ഉണ്ടാകും.

 

Show Full Article
TAGS:success stories 
Next Story